EntertainmentFeatured

ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ലെ അഞ്ചാമനെ പരിചയപ്പെടുത്തി സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി

ദുബായ് – സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി​യു​ടെ ‘ഞ​ങ്ങ​ളു​ടെ സം​ഘ​ത്തി​ലെ അ​ഞ്ചാ​മ​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ്​’ എന്ന പ്ര​ഖ്യാ​പ​നം എല്ലാവരെയും ആകാംഷയിലാക്കി. നാ​ലു​പേ​ർ മാ​ത്ര​മാ​യി​രു​ന്നു ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തിൽ പു​റ​പ്പെ​ട്ട​ത്. ആരാണ് ഈ അഞ്ചാമൻ എ​ന്നാ​യി​രു​ന്നു എല്ലാവരുടെയും ഉത്കണ്ഠ. അ​ൽ നി​യാ​ദി​ത​ന്നെ അ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി. ‘അ​വ​ന്‍റെ പേ​ര്​ സു​ഹൈ​ൽ എ​ന്നാ​ണ്​’ എ​ന്നു പ​റ​ഞ്ഞ്​ ആ ​പാ​വ​ക്കു​ഞ്ഞി​നെ പ​രി​ച​യ​പ്പെ​ടു​ത്തി.

യു.​എ.​ഇ​യു​ടെ ആ​ദ്യ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ൽ ഹ​സ്സ അ​ൽ മ​ൻ​സൂ​രി​ക്കൊ​പ്പം യാ​ത്ര ചെ​യ്തി​രു​ന്ന മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ന്‍റെ ഭാ​ഗ്യ​ചി​ഹ്ന​മാ​ണ്​ ‘സു​ഹൈ​ൽ’ എന്ന നാമകരണം ചെയ്താ ഈ കൊച്ചു പാവക്കുട്ടി. പ്രാ​ചീ​ന​കാ​ലം മു​ത​ൽ അ​റ​ബി​ക​ൾ​ക്കി​ട​യി​ൽ ക​വി​ത​ക​ളി​ലും ക​ഥ​ക​ളി​ലും എ​ല്ലാം ഇടം പിടിച്ച ഒരു നക്ഷത്രത്തിന്റെ പേരാണ് സു​ഹൈ​ൽ. മാത്രമല്ല ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ വേ​ന​ലി​ന്​ അ​വ​സാ​ന​മാ​യ​തി​നെ സൂ​ചി​പ്പി​ച്ച്​ ഉ​ദി​ച്ചു​യ​രു​ന്ന ന​ക്ഷ​ത്ര​ത്തി​ന്‍റെ പേ​രാ​ണ്​ സു​ഹൈ​ൽ. ശൈ​ത്യ​കാ​ല​ത്തി​ന്‍റെ തു​ട​ക്ക​മെ​ന്ന നി​ല​യി​ൽ പ്ര​തീ​ക്ഷ​യു​ടെ സൂ​ച​ക​മാ​യാ​ണി​ത്​ വി​ല​യി​രു​ത്ത​പ്പെ​ടാ​റു​ള്ള​ത്. ഗു​രു​ത്വാ​ക​ർ​ഷ​ണം മ​ന​സ്സി​ലാ​ക്കാ​നു​ള്ള സൂ​ച​ക​മാ​യി ബ​ഹി​രാ​കാ​ശ​ത്ത്​ ഉ​പ​യോ​ഗി​ക്കാനാണ് സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി​ കൈ​യി​ൽ ക​രു​തി​യ​ത്. അതുകൊണ്ടുതന്നെ അ​ൽ നി​യാ​ദി​ക്കൊ​പ്പം ആ​റു​മാ​സം മു​ഴു​വ​ൻ ബ​ഹി​രാ​കാ​ശ​ത്ത്​ ‘സു​ഹൈ​ലും’​ ഉണ്ടാകും.

Shares:

Related Posts

Breaking News

ബുക്കര്‍ പ്രൈസ് ജേതാവ് ഷഹാന്‍ കരുണതിലക നാളെ പുസ്തകമേളയില്‍

ഷാര്‍ജ - ബുക്കര്‍ പ്രൈസ് ജേതാവ് ശ്രീലങ്കന്‍ എഴുത്തുകാരനായ ഷഹാന്‍ കരുണതിലക ഇന്ന് ഷാര്‍ജ പുസ്തകോത്സവത്തില്‍ അതിഥിയായി പങ്കെടുക്കും. നാളെ (ഞായര്‍) വൈകുന്നേരം 7 മണിക്ക് പുസ്തകോത്സവ വേദിയിലെ ഫോറം ഒന്നില്‍ വായനക്കാരുമായി സംവദിക്കും. 1975-ല്‍ ശ്രീലങ്കയിലെ കൊളംബോയില്‍ ജനിച്ച ഷഹാന്‍
Business

ഫ​സ്റ്റ്​ ഗ്ലോ​ബ​ൽ ച​ല​ഞ്ച്​, യു.​എ.​ഇ ടീ​മി​ന്​ വെ​ള്ളി മെ​ഡ​ൽ

ദുബായ്: റോബോട്ടിക്സിലെ ഒളിമ്പിക്സ് എന്നറിയിപ്പെടുന്ന ഫസ്റ്റ് ഗ്ലോബല്‍ ചലഞ്ചില്‍ മികച്ച നേട്ടം സ്വന്തമാക്കി യുഎഇ ടീം. സെപ്റ്റംബർ 26 മുതല്‍ 29 വരെ ആതന്‍സിലെ ഗ്രീസില്‍ നടന്ന ചലഞ്ചില്‍ വെളളി മെഡലാണ് ടീം നേടിയത്. 193 രാജ്യങ്ങളില്‍ നിന്നുളള ടീമുകള്‍ പങ്കെടുത്ത
Breaking News

ദുബായിൽ കഴിഞ്ഞ വർഷം നടന്നത്​ 1.59 ലക്ഷം ശസ്ത്രക്രിയകൾ: ദുബൈ ഹെൽത്ത്​ അതോറിറ്റി

ദുബായ് - ദുബായിൽ കഴിഞ്ഞ വർഷത്തെ കണക്കനുസരിചച്ച് മൊത്തം1.59 ലക്ഷം ശസ്ത്രക്രിയകൾ നടന്നതായി ദുബൈ ഹെൽത്ത്​ അതോറിറ്റി. അതോറിറ്റി പുറത്തുവിട്ട കണക്കിലാണ്​ ഇക്കാര്യം വെളിപ്പെടുത്തുന്നത്​. ഡി.എച്ച്​.എക്ക്​ കീഴിൽ ദുബൈയിലെ ആരോഗ്യ മേഖലയിൽ 52 ആശുപത്രികളും 50,000ത്തോളം ആരോഗ്യ പ്രവർത്തകരും ജോലി ചെയ്യുന്നുണ്ട്.
Breaking News

യാത്രക്കാരുടെ എണ്ണത്തിൽ റെക്കോര്‍ഡ് വർധനയുമായി ദുബായ് വിമാനത്താവളം; ഈയാഴ്ച്ച മാത്രം സഞ്ചരിച്ചത് 20 ലക്ഷം പേര്‍

ദുബായ് - ദുബായിലെ വിദ്യാലയങ്ങളുടെ ശൈ​ത്യ​കാ​ല അ​വ​ധി അ​വ​സാ​നി​ച്ച​തിനാലും, ക്രി​സ്മ​സ്​-​പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി​ന്നുമായി ഈ ​ആ​ഴ്ച ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 20 ല​ക്ഷം യാ​ത്ര​ക്കാ​ർ എ​ത്തു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തായി അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.ജ​നു​വ​രി മൂ​ന്നു​ വ​രെ​യാ​ണ്​ വ​ൻ തി​ര​ക്ക്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഈ ​സ​മ​യ​ത്ത്​ യാ​ത്ര​ക്കാ​ർ നേ​ര​ത്തേ
Leave a Reply

Your email address will not be published. Required fields are marked *