Breaking NewsGulf

കനത്ത മഴ മൂലമുണ്ടായ ഒഴുക്കിൽപ്പെട്ട്​ സൗദി അബഹയിൽ ഒരാൾ മരിച്ചു

അബഹ – സൗദി അറേബ്യയിലെ കനത്ത മഴയെ തുടർന്നുണ്ടായ ഒഴുക്കിൽപ്പെട്ട് അസീർ പ്രവിശ്യയിലെ മജാറദയിൽ ഒരാൾ മരിച്ചു. വാദി ജരിയയിലാണ്​​ സംഭവം. രണ്ട്​ പേരാണ്​ പ്രദേശത്ത്​​ സംഭവസ്ഥലത്തുണ്ടായിരുന്നത് ഇതിലൊരാളാണ്​ മരിച്ചത്​​. വിവരമറിഞ്ഞ്​​ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘമാണ്​​ രണ്ട്​ പേരെ പുറത്തെടുത്തത്​. ഗുരുതരാവസ്ഥയിലുള്ള മറ്റൊരാളെ സിവിൽ ഡിഫൻസ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാലാവസ്ഥ വ്യതിയാനമുണ്ടാകുമ്പോൾ അപകടങ്ങൾ ഒഴിവാക്കാൻ വെള്ളപാച്ചിലുണ്ടാകുന്ന സ്ഥലങ്ങളിൽനിന്ന്​ അകന്ന്​ കഴിയണമെന്നും ജാഗ്രത വേണമെന്നും സൗദി സിവിൽ ഡിഫൻസ് ജങ്ങളോട്​ ആവശ്യപ്പെട്ടിരുന്നു. ആലിപ്പഴ വർഷം, ദൂരക്കാഴ്​ച കുറവ്​ എന്നിവയ്‌ക്കൊപ്പം സാമാന്യം കനത്ത മഴയയാണ്​ അസീർ മേഖലയുടെ പലഭാഗങ്ങളിലും എപ്പോൾ അനുഭവപ്പെടുന്നത്. കനത്ത ജാഗ്രത നിർദേശമാണ് സിവിൽ ഡിഫൻസ് മേഖലയിൽ പ്രഖ്യാപിച്ചിട്ടുള്ളത്.

Shares:

Related Posts

Breaking News

കനത്ത മഴയില്‍ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി

ഷാര്‍ജ: ഏപ്രില്‍ മാസത്തില്‍ യുഎഇയില്‍ പെയ്ത കനത്ത മഴയില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം അനുവദിച്ച് ഷാര്‍ജ. മഴയിലും വെള്ളപ്പൊക്കത്തിലും വീട് തകർന്ന 1806 പേര്‍ക്കായി 4.9 കോടി ദിര്‍ഹമാണ് നഷ്ടപരിഹാരമായി അനുവദിച്ചിരിക്കുന്നത്. ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ഷെയ്ഖ്
Featured

പാലക്കാട് ഇനിമുതൽ ലക്ഷ്വറി ഗ്ലോബൽ ബ്രാൻഡുകളുടെ പറുദീസ

പാലക്കാട് - ബഹുമുഖ കമ്പനിയായ അത്താച്ചി ഗ്രൂപ്പ് പുതുതായി ആരംഭിക്കുന്ന അഗ്രോ - ഫോറസ്ട്രി അടിസ്ഥാനമാക്കി നിർമിക്കുന്ന ലക്ഷ്വറി സ്കിൻ കെയർ ബ്രാൻഡ് ആയ MOREGANICS ന്റെ നിർമ്മാണ യൂണിറ്റ് ബഹു: നിയമവകുപ്പ്,വ്യവസായ വകുപ്പുമന്ത്രി ശ്രീ. പി.രാജീവ് പാലക്കാടു ഉൽഘാടനം നിർവഹിച്ചു. നവയുഗ
Breaking News

1 കോക്ലിയര്‍ ഇംപ്ലാന്റേഷന്‍, 10 പേര്‍ക്ക് സൗജന്യ ശ്രവണ സഹായി, 100 പേര്‍ക്ക് സൗജന്യ ഇ എൻ ടി സ്‌പെഷ്യാലിറ്റി പരിശോധന: പ്രവാസികളെ നെഞ്ചോടു ചേർത്ത് അസന്റ് ഇഎന്‍ടി ആശുപത്രി

ദുബായ്: ഇഎന്‍ടി ചികിത്സാരംഗത്ത് ഒരു പതിറ്റാണ്ടിലേറെ വിശ്വാസ്യതയും പാരമ്പര്യവും കൈമുതലാക്കിയ കേരളത്തിലെ അസന്റ് ഇഎന്‍ടി ആശുപത്രി ഗ്രൂപ്പിന്റെ, ദുബായ് ശാഖയുടെ ഉദ്ഘടനകർമം ഈ നവംബർ 21ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് യുഎഇ മുൻ പരിസ്ഥിതി, ജല, വകുപ്പ് മന്ത്രി ഡോ.
Leave a Reply

Your email address will not be published. Required fields are marked *