Breaking NewsFeatured

ദുബായിൽ ‘നോൾ കാർഡ്​ ‘ ഉപയോഗം ആർ.ടി.എ. കൂടുതൽ മേഖലയിലേക്കു വ്യാപിപ്പിക്കുന്നു

ദുബായ് – ‘വ​ൺ പ്രി​പേ’ ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച് ദുബായിൽ കൂ​ടു​ത​ൽ ചെ​റു​കി​ട ഔ​ട്ട്​​ലെ​റ്റു​ക​ളി​ലേക്കും, മറ്റു സേവനത്തിനും ആയി ‘നോ​ൾ കാ​ർ​ഡ്​’ സ്വീ​ക​രി​ക്കു​ന്ന​തി​ന്നുള്ള ന​ട​പ​ടി​യു​മാ​യി റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). വരുന്ന വ​ർ​ഷ​ങ്ങ​ളി​ൽ 8000 മൈ​ക്രോ​പേ ഔ​ട്ട്​​ലെ​റ്റു​ക​ളി​ൽ ഇ​തി​ലൂ​ടെ കാ​ർ​ഡ്​ സ്വീ​ക​രി​ക്കു​ന്ന സൗകര്യമൊരുക്കാനാണ് ആ​ർ.​ടി.​എ ഉദ്ദേശിക്കുന്നത്.​

നിലയിൽ വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ പു​റ​മെ ഇ​ത്തി​ഹാ​ദ്​ മ്യൂ​സി​യം, ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി​ക്കു​ കീ​ഴി​ലെ പൊ​തു പാ​ർ​ക്കു​ക​ൾ എ​ന്നി​വ​യി​ൽ പ്ര​വേ​ശി​ക്കാ​നും നോ​ൾ കാ​ർ​ഡ്​ സ്വീ​ക​രി​ക്കു​ന്നു​ണ്ട്. ദുബായിൽ നി​ല​വി​ൽ നോ​ൾ കാ​ർ​ഡ്​ സ്വീ​ക​രി​ക്കു​ന്ന ഔ​ട്ട്​​ലെ​റ്റു​ക​ളു​ടെ എ​ണ്ണം 14,000 ആ​ണ്. ജ​ന​ങ്ങ​ളു​ടെ സ​ന്തോ​ഷം ല​ക്ഷ്യ​മാ​ക്കി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ഇ​ത്​ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും, വ​ൺ​പ്രി​പേ​യു​മാ​യി ധാ​ര​ണ​യാ​യ​തോ​ടെ ഇ​ത്​ 2025ഓ​ടെ 22,000 ഔ​ട്ട്​​ലെ​റ്റു​ക​ളാ​യി വ​ർ​ധി​ക്കുമെന്നും ആ​ർ.​ടി.​എ ഓ​ട്ടോ​മേ​റ്റ​ഡ്​ ക​ല​ക്ഷ​ൻ സി​സ്​​റ്റം​സ്​ ഡ​യ​റ​ക്ട​ർ അ​മാ​നി അ​ൽ മു​ഹൈ​രി പ​റ​ഞ്ഞു.

യു.​എ.​ഇ​യി​ലെ പ്ര​മു​ഖ നി​ർ​മാ​ണ ക​മ്പ​നി​യാ​യ ന​ഖീ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ പാം ​മോ​ണോ റെ​യി​ൽ യാ​ത്ര​ക്കും ഇ​നി ‘നോ​ൾ’ കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന്​ ആ​ർ.​ടി.​എ ക​ഴി​ഞ്ഞ മാ​സം അ​റി​യി​ച്ചി​രു​ന്നു.

എ​മി​റേ​റ്റി​ലെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങൾ ത​ട​സ്സ​മി​ല്ലാതെ പൊതുജനങ്ങൾക്കു സാ​ധ്യ​മാ​ക്കാൻ വേണ്ടി രൂ​പ​പ്പെ​ടു​ത്തി​യ​താ​ണ്​ നോ​ൾ കാ​ർ​ഡ്. അതുകൊണ്ടു തന്നെ ‘നോ​ൾ’ കാ​ർ​ഡ്​ പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ എ​ല്ലാ സേ​വ​ന​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ന്​ അ​ധി​കൃ​ത​ർ​ക്ക്​ പ​ദ്ധ​തി​യു​ണ്ട്. ‘നോ​ൾ’ കാ​ർ​ഡ്​ നി​ല​വി​ൽ ആ​ർ.​ടി​എ​ക്കു​ കീ​ഴി​ലെ മെ​ട്രോ, ബ​സ്, ട്രാം, ​സ​മു​ദ്ര ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ​ക്ക്​ ഉ​പ​യോ​ഗി​ച്ചു വരുന്നുണ്ട്.​

Shares:

Related Posts

Breaking News

ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ സു​ര​ക്ഷ; പു​തി​യ നി​യ​മം ഇ​ന്നു​മു​ത​ൽ; 18 വ​യ​സ്സി​ൽ താഴെയുള്ളവരെ നി​യ​മി​ക്കരുത്

ദുബായ് - ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ ഫെ​ഡ​റ​ൽ നി​യ​മം വ്യാ​ഴാ​ഴ്ച മു​ത​ൽ നി​ല​വി​ൽ വ​രു​മെ​ന്ന്​ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ നി​യ​മ​നം നി​യ​ന്ത്രി​ക്കു​ക​യും ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും നി​ർ​വ​ചി​ക്കു​ക​യും ചെ​യ്യു​ന്ന നി​യ​മം അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ന​നു​സ​രി​ച്ചു​ള്ള​താ​ണ്.
Business

റാഫേൽ ലൈഫ്‌സ്റ്റൈലുമായി ചേർന്ന് ബ്രാൻഡ് സ്റ്റുഡിയോ യു.എ.ഇയിൽ മൂന്ന് ഷോറൂമുകൾ തുറന്നു.

ഷാർജ: പ്രശസ്ത ഇന്ത്യൻ ബ്രാൻഡ് ആയ റാഫേൽ ലൈഫ്​ സ്​റ്റൈലുമായി ചേർന്ന്​ ബ്രാൻഡ്​ സ്റ്റുഡിയോ ലൈഫ്​ സ്​റ്റൈൽ യു.എ.ഇയിൽ ഹൈലാൻഡർ, ടോക്കിയോ ടാക്കീസിന്‍റെ മൂന്നു ഷോറൂമുകൾ തുറന്നു. ഷാർജയിലെ സഹാറ സെന്‍റർ, മെഗാ മാൾ, ദുബൈയിലെ ബുർജുമാൻ മാൾ എന്നിവിടങ്ങളിലാണ്​ പുതിയ
Breaking News

യുകെ വീസ നടപടികൾ സുഗമമാക്കി: ഇനി രണ്ടാഴ്ചക്കുള്ളിൽ വീസ ലഭിക്കും

ദുബായ് - നിലവിൽ യു.എ.ഇയിൽ താമസ വീസയുള്ളവർക്ക് ഇനിമുതൽ യുകെ വീസ 15 പ്രവൃത്തി ദിവസത്തിനുള്ളിൽ ലഭിക്കും. ദീർഘകാലത്തെ പ്രവാസികൾ അനുഭവിച്ചിരുന്ന ഒരു പ്രശ്നത്തിനായാണ് ഇപ്പോൾ വിരാമമായത്. ഏഴ് ആഴ്ചവരെ എടുത്തിരുന്ന വീസ നടപടികളാണ് രണ്ടാഴ്ചയായി കുറഞ്ഞത്. വീസ ലഭിക്കാനുള്ള കാലതാമസം
Breaking News

ദുബായ് ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ 27 മത് സീസണിന് കൊടിയിറങ്ങി

ദുബായ് - ഒ​ക്​​ടോ​ബ​ർ 27ന്​ ​ആ​രം​ഭി​ച്ച ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ന്‍റെ​ 27മത് സീ​സ​ണി​ന്​ ഞാ​യ​റാ​ഴ്ച സ​മാ​പ​ന​മാ​യി. ഇ​ത്ത​വ​ണ​ ആ​യി​ര​ക്ക​ണ​ക്കി​ന്​ സ​ന്ദ​ർ​ശ​ക​ർ ഒ​ഴു​കി​യെ​ത്തി​യ സീ​സ​ൺ റെ​ക്കോ​ർ​ഡ്​ സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ച്ചാ​ണ്​ വി​ട​വാ​ങ്ങി​യ​ത്. അ​വ​സാ​ന​ദി​വ​സം വൈ​കീ​ട്ട് നാ​ലു​മു​ത​ൽ രാ​ത്രി ര​ണ്ടു​വ​രെ പ്ര​വ​ർ​ത്തി​ച്ച മേ​ള​യി​ൽ വ​ൻ വൻതി​ര​ക്കാ​ണ്​ അ​നു​ഭ​വ​പ്പെ​ട്ട​ത്.
Leave a Reply

Your email address will not be published. Required fields are marked *