GulfQatar

സന്ദർശകരുടെ എണ്ണത്തിലെ വൻ വർധന; ഖത്തറിന് പ്രതീക്ഷയേറുന്നു.

ദോഹ – ഖത്തർ പ്ലാ​നി​ങ് ആ​ൻ​ഡ് സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ്​ അ​തോ​റി​റ്റി (പി.​എ​സ്.​എ) പുറത്തുവിട്ട പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ആ​ഗ​സ്​​റ്റ് മാ​സ​ത്തി​ൽ ഖ​ത്ത​റി​ലെ​ത്തി​യ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം 1,48,000 ക​വി​ഞ്ഞ് മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 138.3 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യതായി അധികൃതർ വ്യകതമാക്കി. എന്നാൽ ആ​കെ സ​ന്ദ​ർ​ശ​ക​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​രും ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ്. മൊത്തം സന്ദർശകരുടെ 59 ശ​ത​മാ​നവും.

വ്യോ​മ​ഗതാഗതം ഉപയോഗപ്പെടുത്തിയാണ് സ​ന്ദ​ർ​ശ​ക​രി​ൽ 50 ശ​ത​മാ​നം പേ​രും എ​ത്തി​യ​ത് പി.​എ​സ്.​എ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ലോകകപ്പിന്റെ ഒരുക്കങ്ങൾ കൊണ്ടുപിടിച്ചു നടക്കുന്ന വേളയിലാണ് ഇത്തരം ഒരു മാറ്റം കാണാനായത്. അ​തേ​സ​മ​യം, ഈ ​വ​ർ​ഷം ആ​ഗ​സ്​​റ്റി​ൽ പു​തി​യ വാ​ഹ​ന​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ ചെയ്തവരുടെ ആ​കെ എണ്ണത്തിലും വൻവർധന രേഖപെടുത്തിയിരുന്നതായി അ​തോ​റി​റ്റി പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ ചൂണ്ടിക്കാട്ടി മൊത്തം 8830 വാ​ഹ​ന​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ നടന്നിരുന്നു. പു​തി​യ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​നി​ൽ മു​ൻ​മാ​സ​ത്തെ​ക്കാ​ൾ 50.3 ശ​ത​മാ​നം വ​ർ​ധ​ന​യും പ്ര​തി​വ​ർ​ഷ ക​ണ​ക്കു​ക​ളി​ൽ 26.4 ശ​ത​മാ​നം വ​ർ​ധ​ന​യു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ലോകകപ്പിന് മുന്നോടിയായി ഖത്തറിൽ വരുന്ന ഇത്തരം മാറ്റങ്ങൾ വാൻ പ്രതീക്ഷയാണ് നൽകുന്നത് എന്നും അധികൃതർ കൂട്ടിച്ചേർത്തു.

Shares:

Related Posts

Breaking News

3 വർഷത്തിനകം ഗള്‍ഫ് മേഖലയില്‍ 18 ഷോറൂമുകൾ ഉൾപ്പെടെ 100 കോടി ദിര്‍ഹം സമാഹരിക്കാനൊരുങ്ങി ഭീമ ജ്വല്ലേഴ്‌സ്

ദുബായ്: ഗള്‍ഫ് മേഖലയിലെ വികസന പദ്ധതികൾക്കായി 100 കോടി ദിര്‍ഹത്തിന്‍റെ നിക്ഷേപം സ്വീകരിക്കാൻ തീരുമാനിച്ചതായി ഭീമ ജ്വല്ലേഴ്‌സ് മാനേജ്മെന്‍റ് അറിയിച്ചു. വിദേശ സ്ഥാപനങ്ങളിൽ നിന്നും നിക്ഷേപകരില്‍ നിന്നുമാണ് തുക സമാഹരിക്കുകയെന്ന് ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്‍ ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Gulf

ഐ.എൽ.ടി ട്വന്‍റി ലീഗ്​ യു.എ.ഇ ക്രിക്കറ്റിന്​ കരുത്ത്​ പകരും; വെസ്റ്റിൻഡീസ്​ താരങ്ങളായ കീറൺ പൊള്ളാഡും ഡ്വൈൻ ബ്രാവോയും

ദുബായ് - യു.എ.ഇ ആതിഥ്യമരുളുന്ന പ്രഥമ ഇന്‍റർനാഷനൽ ലീഗ്​ ട്വന്‍റി 20 ചാമ്പ്യൻഷിപ്പ്​ യു.എ.ഇ ക്രിക്കറ്റിന്​ കരുത്ത്​ പകരുമെന്ന്​ വെസ്റ്റിൻഡീസ്​ താരങ്ങളായ കീറൺ പൊള്ളാഡും ഡ്വൈൻ ബ്രാവോയും. ജെ.ബി.എസ് ഗ്രൂപ്പ്‌ ഓഫ് കമ്പനിയുടെ ആസ്ഥാനമായ ജെ.ബി.എസ് ഗവൺമെന്‍റ്​ ട്രാൻസക്ഷൻ സെന്‍ററിൽ ഗോൾഡൻ
Featured

ജപ്പാൻ കേന്ദ്രമായ ഷിന്‍ നിപ്പോൺ കമ്പനിയും, സൗദി എസ്.എം. എച്ചും. പ്രഥമ സംയുക്ത സംരംഭക കരാറില്‍ ഒപ്പുവച്ചു

സൗദി അറേബ്യയിലെ ഇൻഡസ്ട്രിയൽ സർവീസ് രംഗത്തെ ഏറ്റവും മുൻ നിര കമ്പനിയായ എസ് എം എച്ച് മാനുഫാക്ച്ചറിങ് ആൻഡ് ഇൻഡസ്ട്രിയൽ സർവീസ് കമ്പനിയും, ജപ്പാനിലെ ഊർജോത്പാദനം, ഓയിൽ ആൻഡ് ഗ്യാസ്, പെട്രോ കെമിക്കൽ മേഖലയിലെ മുൻനിരകമ്പനികളിലൊന്നായ കമ്പനികളിൽ ഒന്നായ ജപ്പാനിലെ ഷിൻ
Leave a Reply

Your email address will not be published. Required fields are marked *