EntertainmentFeatured

ജെ.എസ്​.കെ സിനിമ സെൻസറിങ് വിവാദത്തിൽ കേന്ദ്രമന്ത്രി അധികാരം ഉപയോഗിച്ചിട്ടില്ല – നടൻ സുരേഷ് ഗോപി

ദുബായ്: സെൻസർ ബോർഡിന്‍റെ നടപടി മൂലം വിവാദത്തിലായ ജാനകി വി വേഴ്​സസ്​ സ്​റ്റേറ്റ്​ ഓഫ്​ കേരള (ജെ.എസ്​.കെ) സിനിമയുടെ റിലീസിനുവേണ്ടി പൊതുജനമറിയാത്ത ചില ഇടപെടലുകൾ നടത്തിയിരുന്നതായി കേന്ദ്ര സഹമന്ത്രിയും സിനിമയിലെ നായകനുമായ സുരേഷ്​ ഗോപി. സിനിമ റിലീസുമായി ബന്ധപ്പെട്ട്​ യു.എ.ഇയിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ്​ അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്​. ഉന്നത തലത്തിൽ ചർച്ച ചെയ്ത്​ ചില​ തിരുത്തലുകളിലേക്ക്​ നയിക്കുന്നതിന്​ സുഹൃത്തുക്കളായ പ്രധാന നേതാക്കളുമായി സംസാരിച്ചു​. എന്നാൽ, മന്ത്രിയെന്ന നിലയിൽ ഔദ്യോഗിക സംവിധാനത്തിൽ സ്വാധീനം ചെലുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ സെൻസറിങ്​ വേണമെന്ന്​ തോന്നിയിട്ടില്ല. 96 ഇടങ്ങളിൽ സെൻസറിങ്​ വേണ്ടിവരുമെന്നാണ്​ പറഞ്ഞിരുന്നത്​. പക്ഷേ, രണ്ടിടത്ത്​ മാത്രമാണ്​ സെൻസറിങ്​ നടത്തിയത്​. ഇതൊരു പ്രോപഗണ്ട സിനിമ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമ ചിത്രീകരണം പൂർത്തിയായി റിലീസിങ്ങിന്‍റെ തൊട്ടുമുമ്പ്​ മാത്രമാണ്​​ വിവാദമുണ്ടായത്​, പബ്ലിസിറ്റിക്കുവേണ്ടിയാണ്​ ഇത്തരമൊരു വിവാദമുണ്ടാക്കിയതെന്ന ആരോപണം തെറ്റാണെന്നും സിനിമയുടെ സംവിധായകൻ പ്രവീൺ നാരായണൻ പറഞ്ഞു. ഇത്തരത്തിലുള്ള പ്രസ്ഥാപനകൾ പറയുന്നതിൽ വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർമാതാവ്​ ജെ. ഫാനിന്ദ്രകുമാർ, നടൻ അസ്​ഗർ അലി എന്നിവരും വാർത്ത സമ്മേളനത്തിൽ പ​ങ്കെടുത്തു. കോസ്‌മോസ് എന്‍റർടൈൻമെന്‍റ്​സിന്‍റെ ബാനറിലാണ് ചിത്രം നിർമിച്ചത്. സേതുരാമൻ നായർ കാങ്കോൽ സഹനിർമ്മാതാവാണ്. ഫാർസ് ഫിലിംസാണ് ചിത്രത്തിന്‍റെ ഗൾഫിലെ വിതരണക്കാർ.

Shares:

Related Posts

Breaking News

അരവിന്ദ് കെജ്രിവാളിന്‍റെ ജുഡിഷ്യൽ കസ്റ്റഡി മേയ് 20 വരെ നീട്ടി: വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ജുഡിഷ്യൽ കസ്റ്റഡി മേയ് 20 വരെ നീട്ടി. റോസ് അവന്യൂ കോടതി സ്​പെഷ്യൽ ജഡ്ജി കാവേരി ബാജ്‍വയാണ് വിധി പ്രസ്താവിച്ചത്. കെജ്രിവാളിന്‍റെ ജാമ്യഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കാമെന്നും കോടതി
Breaking News

യു.എ.ഇയിൽ ഇന്ധന വില കഴിഞ്ഞമാസത്തേക്കാൾ കൂടി

അബുദാബി - നവംബർ മാസത്തിലെ പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ലീറ്ററിന് 38 ഫിൽസ് വരെ വില കുറച്ചിരുന്ന പെട്രോളിന് ഈ മാസം ലീറ്ററിന് 29 ഫിൽസ് വരെ വർധിച്ചു. മൂന്നു മാസത്തിനിടെ ഇതാദ്യമായാണ് യുഎഇ ചില്ലറ പെട്രോൾ
Featured

മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിറി ഇനി ഷാർജ പൊലീസ് മേധാവി

ഷാർജ: ഷാർജ പൊലീസ് പുതിയ കമാൻഡ് ഇൻ ചീഫിനെ നിയമിച്ചു. സുപ്രീം കൗൺസിൽ അം​ഗവും ഷാർജ ഭരണാധികാരിയുമായ ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അമീരി ഉത്തരവ് പുറപ്പെടുവിപ്പിച്ചു. മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിറിനെ ഷാർജ പൊലീസ്
Breaking News

പുതിയ നിയമവ്യവസ്ഥകൾ കുവൈത്തിൽ ഒ​ന്ന​ര ല​ക്ഷ​ത്തി​ലേ​റെ പ്ര​വാ​സി​ക​ള്‍ രാ​ജ്യം വിട്ടു

കു​വൈ​ത്ത് - രാജ്യത്ത് നടപ്പിലാക്കിയ പുതിയ നിയമവ്യവസ്ഥകളും സ്വ​ദേ​ശി​വ​ത്ക​ര​ണവും ​മൂ​ലം കു​വൈ​ത്തി​ല്‍നി​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം 1,78,919 പേ​ർ രാ​ജ്യം വി​ട്ട​താ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ന്‍റെ (പി.​എ.​സി.​ഐ) സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 2021 മ​ധ്യ​ത്തി​ൽ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 28,97,522 ആ​യി​രു​ന്നു.
Leave a Reply

Your email address will not be published. Required fields are marked *