Featured Gulf UAE

അഞ്ചാം വയസ്സിന്റെ നിറവിൽ ദുബായ് സഫാരി പാർക്ക്

Written by themediatoc

ദുബായ് – കടുത്തചൂടിലും തണുപ്പിലും വ​ന​വും മൃ​​ഗ​​ങ്ങ​​ളു​​ടെ സ​​​ങ്കേ​​ത കേ​ന്ദ്ര​വു​മാക്കി മ​രു​ഭൂ​മി​യു​ടെ ന​ടു​വി​ലെ ദുബായ് വികസിപ്പിച്ചെടുത്ത ദു​ബൈ സ​ഫാ​രി പാ​ർ​ക്കി​ന്​ അ​ഞ്ചു​വ​യ​സ്സ്. 2017 ഡി​സം​ബ​ർ 12നാ​ണ്​ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​ഫാ​രി​ക​ളി​ലൊ​ന്നാ​യ ദു​ബൈ സ​ഫാ​രി പാ​ർ​ക്ക്​ തു​റ​ന്ന​ത്. 275 വ​ർ​ഗ​ത്തി​ൽ​പെ​ട്ട 3000ത്തോ​ളം മൃ​ഗ​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​ണി​ത്. മൃ​ഗ​ങ്ങ​ളു​ടെ പ്ര​ജ​ന​ന​ത്തി​ന്​ പ്ര​ത്യേ​ക സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മൃ​​ഗ​​ങ്ങ​​ളെ കൂ​​ടു​​ത​​ൽ അ​​ടു​​ത്തു​കാ​​ണാ​​നും അ​​ടു​​ത്ത​​റി​​യാ​​നും പ​ഠി​ക്കാ​നു​മെ​ല്ലാം സൗ​ക​ര്യ​മു​ള്ള പാ​ർ​ക്കാ​ണി​ത്. അഞ്ചാം വാർഷീക സമ്മാനമായി ഇക്കുറി 153 ന​വ​ജാ​ത മൃ​ഗ​ങ്ങ​ൾ കൂ​ടി സ​ഫാ​രി പാ​ർ​ക്കി​ന്‍റെ ഭാ​ഗ​മാ​യ​താ​യി അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി.

നിലവിൽ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ വി​വി​ധ മൃ​ഗ​ശാ​ല​ക​ളു​മാ​യി ചേ​ർ​ന്ന്​ മൃ​ഗ​ങ്ങ​ളു​ടെ കൈ​മാ​റ്റ​ത്തി​നും ക​രാ​ർ ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്. സ്വീ​ഡ​നി​ലെ പാ​ർ​ക്ക​ൻ സൂ, ​യു.​കെ​യി​ലെ മാ​ന​ർ വൈ​ൽ​ഡ്​ ലൈ​ഫ്​ പാ​ർ​ക്ക്, അ​യ​ർ​ല​ൻ​ഡി​ലെ ഫോ​ട്ട വൈ​ൽ​ഡ്​​ലൈ​ഫ്​ പാ​ർ​ക്ക്, ഇ​ന്ത്യ​യി​ലെ വി​വി​ധ മൃ​ഗ​ശാ​ല​ക​ൾ എ​ന്നി​വ​യു​മാ​യി മൃ​ഗ​ങ്ങ​ളു​ടെ കൈ​മാ​റ്റ​ത്തി​ന്​ സഫാരി പാർക്ക് ധാരണയിലാണുള്ളത്.

ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ കീ​ഴി​ൽ പ്രവർത്തിച്ചുവരുന്ന സ​ഫാ​രി പാ​ർ​ക്കിൽ റേ​ഡി​യേ​റ്റ​ഡ് ആ​മ, റെ​ഡ് ഫ്ര​ണ്ട​ഡ് ത​ത്ത​ക​ൾ, റെ​ഡ്-​റ​ഫ്ഡ് കു​ര​ങ്ങ്, ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ്-​റ​ഫ്ഡ് കു​ര​ങ്ങ്, വൈ​റ്റ്-​ചീ​ക്ക്ഡ് ഗി​ബ്ബ​ൺ (കു​ര​ങ്ങ്), വെ​സ്റ്റേ​ൺ ലോ​ലാ​ൻ​ഡ് ഗൊ​റി​ല്ല, അ​ഡാ​ക്സ് (കൃ​ഷ്ണ​മൃ​ഗം) എ​ന്നി​വ ഇ​തി​ൽ പ്ര​ധാ​നി​ക​ളാ​ണ്. ഒപ്പം വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന നി​ര​വ​ധി മൃ​ഗ​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്. ഇ​വ​യു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും പാ​ർ​ക്ക്​ ഒ​രു​ക്കു​ന്നു. അ​തി​നാ​ൽ, മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ന​യ​ത്തി​ന​നു​സൃ​ത​മാ​യാ​ണ്​ പ്ര​വ​ർ​ത്ത​നം.

എന്നാൽ ദുബായിലെത്തുന്ന സ്വദേശികൾക്കും വിദേശികൾക്കും dubaisafari.ae എ​​ന്ന വെ​​ബ്​​​സൈ​​റ്റി​​ലൂ​​ടെ ടി​​ക്ക​​റ്റു​​ക​​ൾ ബു​​ക്ക്​ ചെ​​യ്ത്​ പാ​​ർ​​ക്കി​​ൽ പ്ര​​വേ​​ശി​​ക്കാം. മു​​തി​​ർ​​ന്ന​​വ​​ർ​​ക്ക്​ 50 ദി​​ർ​​ഹം മു​​ത​​ലും കു​​ട്ടി​​ക​​ൾ​​ക്ക്​ 20 ദി​​ർ​​ഹം മു​​ത​​ലു​​മാ​​ണ്​ ​പ്ര​​വേ​​ശ​​ന നി​​ര​​ക്ക്​ തു​​ട​​ങ്ങു​​ന്ന​​ത്.

About the author

themediatoc

Leave a Comment