FeaturedNews Kerala/India

കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തംതടവ്

കൊല്ലം: കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. തമിഴ്നാട് സ്വദേശികളായ അബ്ബാസ് അലി, ഷംസൂൺ കരീംരാജ, ദാവൂദ് സുലൈമാൻ എന്നിവർക്കാണ് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിരിക്കുന്നത്. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതോണ് വിധി. ​ഗൂഢാലോടന, കൊലപാതകശ്രമം, പരിക്കേൽപ്പിക്കൽ, നാശനഷ്ടം വരുത്തൽ എന്നിവയ്ക്ക് പുറമെ സ്ഫോടക വസ്തു നിയവും യുഎപിഎ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ. തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസിലെ നാലാം പ്രതിയെ കോടതി വെറുതെ വിട്ടിത്. അഞ്ചാം പ്രതിയായ അയ്യൂബിനെ മാപ്പുസാക്ഷിയാക്കിയായിരുന്നു കേസ് വിസ്തരിച്ചത്.

സ്ഫോടനം നടന്ന് എട്ട് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ ശിക്ഷ വിധിക്കുന്നത്. 2016 ജൂൺ 15ന് രാവിലെ 10.45 നാണ് സ്ഫോടനം നടന്നത്. കൊല്ലം കളക്ടറേറ്റ് വളപ്പിലെ മുൻസിഫ് കോടതിയ്ക്ക് മുൻപിൽ കിടന്ന ജീപ്പിൽ നിരോധിത സംഘടനയിലെ പ്രവർത്തകർ സ്ഫോടനം നടത്തിയെന്നായിരുന്നു കേസ്. ജീപ്പിൽ ചോറ്റുപാത്രത്തിലാണ് ബോംബ് വെച്ചത്. സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു.

ഗുജറാത്തില്‍ പൊലീസ് ഏറ്റമുട്ടലില്‍ ഇസ്രത്ത് ജഹാന്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി ദക്ഷിണേന്ത്യയില്‍ മൂന്ന് സംസ്ഥാനങ്ങളിലായി അഞ്ച് സ്ഥലങ്ങളിലെ കോടതി വളപ്പുകളിലാണ് പ്രതികള്‍ സ്ഫോടനം നടത്തിയത്. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍, നെല്ലൂര്‍, കര്‍ണാടകത്തിലെ മൈസൂരു എന്നിവിടങ്ങളിലെ കോടതിവളപ്പിലും ആ വര്‍ഷം സ്‌ഫോടനമുണ്ടായിരുന്നു. മൈസൂരു കോടതി വളപ്പിലെ സ്ഫോടന കേസിലെ അന്വേഷണമാണ് കൊല്ലം സ്ഫോടന കേസില്‍ സഹായകരമായത്. കേസിൽ എട്ട് വർഷം തടവിൽ കഴി‍ഞ്ഞുവെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതികൾ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

Shares:

Related Posts

Business

ദുബായ് മുഹൈസിനയിൽ പുതിയ ഹൈപ്പർസ്റ്റോറുമായി മാർക്ക് ആൻഡ് സേവ്; യു.എ.ഇയിൽ 10മത്തെ ശാഖ

ദുബായ്: ജി.സി.സിയിൽ അതിവേഗം വളരുന്ന വാല്യൂ ഹൈപ്പർസ്റ്റോർ ശൃംഖലകളിലൊന്നായ മാർക്ക് ആൻഡ് സേവ് ദുബായ് മുഹൈസിനയിൽ പുതിയ ഹൈപ്പർസ്റ്റോർ തുറക്കുന്നു. മേയ് 11 തിങ്കളാഴ്ചയാണ് പുതിയ സ്റ്റോറിന്റെ ഉദ്ഘാടനം. ജി.സി.സിയിലെ 23-ാമത്തെയും യു.എ.ഇയിലെ 10-ാമത്തെയും സ്റ്റോറായ ഇത്, ബ്രാൻഡിന്റെ മേഖലാ വികസന
News Kerala/India

പാലക്കാട്ട് നിന്ന് കാണാതായ 17കാരൻ തൃശൂരിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചനിലയിൽ

പാലക്കാട്‌ - തിങ്കളാഴ്ച പാലക്കാട് പേഴുങ്കരയിൽനിന്ന് കാണാതായ 17കാരനെ തൃശൂരിൽ മരിച്ചനിലയിൽ കണ്ടെത്തി. പേഴുങ്കര മുസ്തഫയുടെ മകൻ അനസാണ് മരിച്ചത്. ബിഗ് ബസാർ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ് അനസ്. കെട്ടിടത്തിൽനിന്ന് ചാടി മരിച്ചെന്നാണ് പൊലീസ് പറയുന്നത്. രണ്ടു ദിവസം മുമ്പ്
Breaking News

വിസ കാലാവധി കഴിഞ്ഞാൽ യു.എ.ഇയിൽ ഇനി ദിവസവും 50 ദിർഹം പിഴ

ദുബായ് - യു.എ.ഇയിൽ മുൻപുണ്ടായിരുന്ന വിസ നിയമപ്രകാരം കാലാവധി കഴിഞ്ഞ വിസക്കാർക്ക് 100 ദിർഹമായിരുന്നു പിഴ എന്നാൽ പുതുക്കിയ നിയമവ്യവസ്ഥകൾ അനുസരിച്ചു ഇനിമുതൽ ഓരോ ദിവസവും 50 ദിർഹം വീതം പിഴ അടച്ചാൽ മതി. അതേസമയം, റസിഡന്‍റ് വിസക്കാരുടെ പിഴ 25
News Kerala/India

മയക്കുമരുന്നും ആയുധങ്ങളുമായി ഗുണ്ടാസംഘം പിടിയിൽ

എറണാകുളം: കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ എസ് ശ്യാം സുന്ദർ. IPS, ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.എസ്. സുദർശൻ IPS ന്റെ നിർദ്ദേശപ്രകാരം കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും തൃക്കാക്കര പോലീസും ചേർന്ന്
Leave a Reply

Your email address will not be published. Required fields are marked *