Breaking NewsNews Kerala/India

കേരളത്തിൽ ഈ മാസം 17ന് ഡോക്ടർമാർ സംസ്ഥാന വ്യാപകമായി പണിമുടക്കും

കൊച്ചി – സർക്കാർ, സ്വകാര്യ മേഖലയിലെ ഡോക്ടർമാർ ഈ മാസം 17ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. രാവിലെ ആറ് മണിമുതൽ വെെകിട്ട് ആറ് വരെ ജോലിയിൽ നിന്ന് മാറിനിന്നാണ് സമരം. ഒ പി വിഭാഗവും ഈ സമയം പ്രവർത്തിക്കില്ല. അടിയന്തര ശസ്ത്രക്രിയകൾ, അത്യാഹിത വിഭാഗം, ഐ സി യു എന്നിവയുടെ പ്രവർത്തനം തടസപ്പെടില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ( ഐ എം എ) അറിയിച്ചു.

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ ഒരാഴ്ച പിന്നിട്ടിട്ടും നടപടി എടുക്കാത്തതിലും സംസ്ഥാനത്ത് ഡോക്ടർമാർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചുമാണ് സമരം. ചില ഡോക്ടർമാർ തല്ലുകൊള്ളേണ്ടവരാണെന്ന കെ ബി ഗണേഷ് കുമാർ എം എൽ എയുടെ പ്രസ്താവനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഐ എം എ അറിയിച്ചു.

ഫാത്തിമ ആശുപത്രിയിലെ സംഭവത്തിൽ ഡോക്ടർമാർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് എം എൽ എ പി ടി എ റഹീം ആരോഗ്യമന്ത്രിയ്ക്ക് കത്ത് നൽകി. കുന്ദമംഗലം സ്വദേശിയായ യുവതിയുടെ കുട്ടി മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി തിങ്കളാഴ്ച ആശുപത്രിയ്ക്ക് മുന്നിൽ സമരം നടത്തിയിരുന്നു.

Shares:

Related Posts

Breaking News

നബി ദിനം; ഷാർ‌ജയിലും അബുദാബിയിലും സൗജന്യ പാർക്കിങ്.

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് അബുദാബിയിലും, ഷാർജയിലും പാർക്കിങ് സൗജന്യം. അബുദാബിയിൽ ശനിയാഴ്ച (8) മുതൽ തിങ്കളാഴ്ച രാവിലെ 7.59 വരെ പൊതു പാർക്കിങ് സൗജന്യമായിരിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി) അറിയിച്ചു. കൂടാതെ അബുദാബിയിലെ ടോളുകളും ഈ ദിവസങ്ങളിൽ
Breaking News

2050-ൽ ദുബായ് പൊതുഗതാഗതം കാർബൺ ബഹിർഗമന രഹിതമാകും

ദുബായ് - പൊതുഗതാഗത സംവിധാനങ്ങൾ വഴിയുള്ള മലിനീകരണം കുറച്ച്‌ കൊണ്ട് 2050ൽ കാർബൺ പുറന്തള്ളൽ പൂർണമായി ഇല്ലാതാക്കാൻ പദ്ധതിയുമായി ദുബായ് ഒരുങ്ങുന്നു. വരും കാലത്തെ നല്ല ഭാവിക്കുവേണ്ടി നടപ്പാക്കുന്നവ്യത്യസ്ത പദ്ധതികളുടെ ഭാഗമായാണ് സുസ്ഥിരതയുടെ മേഖലയിൽ ഇത്തരം ഒരു മാതൃക എമിറേറ്റ് ഉദ്ദേശിക്കുന്നതെന്ന്
News Kerala/India

മലപ്പുറം നഗരസഭ കോടതി വിധി ഇന്ന്

മലപ്പുറം - നഗരസഭയിൽ ഭരണസമിതി അംഗങ്ങളും ജീവനക്കാരനും തമ്മിലുണ്ടായ വാക്കേറ്റത്തിലും അടിപിടിയിലും കോടതി വ്യാഴാഴ്ച വിധി പറയും. കേസിൽ ബുധനാഴ്ച വാദം കേട്ട ജില്ല കോടതി വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം. നഗരസഭ ആരോഗ്യ സ്ഥിരംസമിതി
Breaking News

ഷാ​ർ​ജ സ​മ്പ​ദ്​​വ്യ​വ​സ്ഥ വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ൽ

ഷാ​ർ​ജ - ക​ഴി​ഞ്ഞ വ​ർ​ഷം വ​ള​രെ ശ്ര​ദ്ധേ​യ​മാ​യ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച നേ​ടാ​ൻ ഷാ​ർ​ജ എ​മി​റേ​റ്റി​ന്​ സാ​ധി​ച്ച​താ​യി സ്റ്റാ​റ്റി​സ്റ്റി​ക്സ്, ക​മ്യൂ​ണി​റ്റി വി​ക​സ​ന വ​കു​പ്പ്. 2021ൽ 130.1​ശ​ത​കോ​ടി ദി​ർ​ഹ​മാ​യി​രു​ന്ന​ത്​​ 136.9 ശ​ത​കോ​ടി ദി​ർ​ഹ​മി​ലാ​ണ്​ എ​ത്തി​യ​ത്. വി​ക​സ​ന പ​ദ്ധ​തി​ക​ൾ ആ​സൂ​ത്രി​ത​മാ​യി ന​ട​പ്പാ​ക്കി​യ​തി​ന്‍റെ​യും സ​മ്പ​ദ്​​രം​ഗം വൈ​വി​ധ്യ​വ​ത്ക​രി​ച്ച​തി​ന്‍റെ​യും ഫ​ല​മാ​യാ​ണ്​
Leave a Reply

Your email address will not be published. Required fields are marked *