Breaking NewsBusiness

യു.എ.ഇ യിലെ ഭീമ ജ്വല്ലേഴ്‌സിന്റെ നാലാമത് ഷോറൂം ഷാർജ അൽ നാഹ്ദയിൽ മിഴി തുറന്നു

ഷാർജ – സ്വർണ്ണ വ്യാപാരരംഗത്തെ പ്രമുഖരായ ഭീമ ജ്വല്ലേഴ്‌സിന്റെ നാലാമത് ഷോറൂം ഷാർജ അൽ നാഹ്ദയിൽ ഉള്ള മിയ മാളിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ ഗ്രൗണ്ട് ഫ്ലോറിൽ ആരംഭിച്ചു. ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര താരവും, ആർ ജെയുമായ ശ്രീമതി നൈല ഉഷയും, എലൈറ്റ് ഗ്രൂപ് മാനേജിങ് ഡയറക്ടറായ ശ്രീ. ബി. ഹരികുമാറും ചേർന്ന് നിർവഹിച്ചു. ഭീമ ഗ്രൂപ്പ് മാനേജ്മെന്റിൽ നിന്നും ഡോ. ബി. ഗോവിന്ദൻ, ശ്രീ. ബി. ബിന്ദുമാധവ്, ശ്രീ. സുധീർ കപൂർ, ശ്രീ. അഭിഷേക് ബിന്ദുമാധവ്, യു.നാഗരാജു എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇന്ത്യയുടേയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള നൂതന ആഭരണങ്ങളുടെ അതിവിശാലമായ ഒരു കളക്ഷനാണ് അൽ നാഹ്ദയിലെ ഈ ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്. ഓഗ്മെന്റഡ് റിയാലിറ്റിയുടെ സാദ്ധ്യതകൾ ടാബിൽ നൽകുന്ന മൈ ഭീമ ഈ ഷോറൂമിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇത് വഴി കസ്റ്റമേഴ്സിന് തങ്ങളുടെ പ്രിയപ്പെട്ട ആഭരണങ്ങൾ വെർച്വൽ ആയി ട്രൈ ചെയ്തതിനു ശേഷം ഓർഡർ നൽകുവാനുള്ള സൗകര്യമാണ് നൽകുന്നത്.

പുതിയ ഷോറൂമിന്റെ ഉദ്‌ഘാടനത്തോട് അനുബന്ധിച്ചു വാട്സ്ആപ്പ് അധിഷ്ഠിത സംശയ നിവാരണ സംവിധാനമായ ആസ്ക് ഭീമ അവതരിപ്പിച്ചു. ഉപഭോഗ്താക്കൾക്ക് വാട്സ്ആപ്പ് വഴി ചോദ്യങ്ങൾ ചോദിക്കാനും ഉത്തരങ്ങൾ ലഭിക്കാനുമുള്ള സൗകര്യമാണ് ഇത്. ഞങ്ങൾക്ക് ഉറപ്പുണ്ട്, ഞങ്ങളുടെ സെയിൽസ് കൺസൾട്ടന്റുകൾ ഉപഭോഗ്താക്കൾക്കായി ഈ ഷോറൂമിൽ ഏറ്റവും മികച്ചൊരു ഷോപ്പിംഗ് അനുഭവം തന്നെ ഒരുക്കുമെന്ന് ശ്രീ. അഭിഷേക് ബിന്ദുമാധവ് പറഞ്ഞു.

ഷാർജയിൽ നിന്നും ദുബായിൽ നിന്നും എളുപ്പത്തിൽ എത്തി ചേരുവാനുള്ള സൗകര്യാർത്ഥമാണ് ഷോറൂം ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഉദ്‌ഘാടനത്തിന് എത്തിയ എല്ലാവർക്കും ‘സേവ് റെഗുലർലി ഫോർ എ സേഫ് ഫ്യൂച്ചർ’ എന്ന സന്ദേശം അടങ്ങിയ ഒരു സേവിങ് പോട്ടും ഭീമ സമ്മാനമായി നൽകി.

Shares:

Related Posts

Breaking News

ഗസ്സയിലേക്ക് 400 ട​ൺ ഭ​ക്ഷ​ണ​മെ​ത്തി​ച്ച്​ യു.​എ.​ഇ.

ദുബായ്: യു​ദ്ധ​കെടുതിയിൽ ദു​രി​ത​ത്തി​ലാ​യ ഗ​സ്സ​ൻ ജ​ന​ത​ക്ക്​ സ​ഹാ​യ​വു​മാ​യി 400 ട​ൺ ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ എ​ത്തി​ച്ച്​ യു.​എ.​ഇ. അ​മേ​രി​ക്ക​ൻ നി​യ​ർ ഈ​സ്റ്റ്​ റെ​ഫ്യൂ​ജി എ​യ്​​ഡ്​ എ​ന്ന കൂ​ട്ടാ​യ്മ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ 1.2ല​ക്ഷം പേ​ർ​ക്ക്​ ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉൾപ്പെടെയുള്ള സാധന സാമഗ്രികൾ ഇടിക്കുന്നത്. ഗ​സ്സ​യി​ലെ ദു​രി​തം
Breaking News

“അ​ൽ ഷിന്ദഗ” ഇ​ട​നാ​ഴി​; ആദ്യ കരാറിന്റെ 45% പൂർത്തിയാക്കി ദുബായ് ആ​ർ.​ടി.​എ.

ദുബായ്: ദുബായ് ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന വ​ൻ വി​ക​സ​ന പ​ദ്ധ​തി​യാ​യ അ​ൽ ഷി​ന്ദ​ഗ ഇ​ട​നാ​ഴി​ വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​യു​ടെ നാ​ലാം​ഘ​ട്ടം നി​ർ​മാ​ണം 45 ശ​ത​മാ​നം പി​ന്നി​ട്ടതായി ദുബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ)അറിയിച്ചു. നാ​ലാം​ഘ​ട്ട പ​ദ്ധ​തി​യി​ൽ ന​ൽ​കി​യ ആ​ദ്യ ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യ
Breaking News

റമദാനിലെ വെള്ളിയാഴ്ചകളിൽ ദുബായിലെ സ്കൂളുകളിൽ ഓൺലൈൻ പഠനം തിരഞ്ഞെടുക്കാം

ദുബായ് - 2023 റമദാനിൽ വെള്ളിയാഴ്ചകളിൽ ഓൺലൈൻ പഠനം ഏർപെടുത്തുന്നതിനെ കുറിച്ച്​ സ്കൂളുകൾക്ക്​ തീരുമാനിക്കാമെന്ന്​ ദുബായ് നോളജ്​ ആൻഡ്​ ഹ്യൂമൻ ഡവലപ്​മെന്‍റ്​ അതോറിറ്റി (കെ.എച്ച്​.ഡി.എ). രക്ഷിതാക്കളുമായി സംസാരിച്ച ശേഷം സ്കൂളുകൾക്ക്​ ഇക്കാര്യം തീരുമാനിക്കാം. ഇതുപ്രകാരം വിദ്യാർത്ഥികൾക്ക് ക്ലാസ്​ മുറി പഠനമോ ഓൺലൈനോ
Breaking News

“പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ഇസ്രായേലുമായി ഒരു ബന്ധവുമില്ല” – സൗദി അറേബ്യ; ‘ദ്വി​രാ​ഷ്​​ട്ര പ​രി​ഹാ​ര സ​മ്മേ​ള​നം’ അ​ന്തി​മ​രേ​ഖ​ക്ക്​​​ അം​ഗീ​കാ​രം

റി​യാ​ദ്​: സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ഷ്​​ട്രം സ്ഥാ​പി​ക്കു​ന്ന​തു​വ​രെ ഇ​സ്രാ​യേ​ലു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ പ​റ​ഞ്ഞു. ഗ​സ്സ​യെ മ​റ്റു ഫ​ല​സ്തീ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് വേ​ർ​പെ​ടു​ത്താ​നു​ള്ള ഏ​തൊ​രു ശ്ര​മ​ത്തെ​യും സൗ​ദി നി​രാ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി ഊ​ന്നി​പ്പ​റ​ഞ്ഞു. ഒപ്പം ‘ദ്വി​രാ​ഷ്​​ട്ര പ​രി​ഹാ​രം
Leave a Reply

Your email address will not be published. Required fields are marked *