Breaking NewsFeatured

ലോകത്തിലെ ഏറ്റവും ശുചിത്വമുള്ള നഗരമായി ദുബായ് വീണ്ടും

ദുബായ് – ജപ്പാനിലെ മോറി മെമോറിയൽ ഫൗണ്ടേഷൻ പുറത്തിറക്കിയ ആഗോള പവർ സിറ്റി ഇൻഡക്സിലാണ്​ ലോകത്തിലെ ഏറ്റവും ശുചിത്വമുള്ള നഗരമായി ദുബായ് ദുബൈ ഒന്നാമതെത്തിയത്​. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ ഇത്​ സംബന്ധിച്ച്​ ട്വീറ്റ്​ ചെയ്തത്​. ശുചിത്വം വിശ്വാസത്തിന്‍റെ ഭാഗമാണെന്ന്​ അദ്ദേഹം പറഞ്ഞു. ശുചിത്വമാണ് നാഗരികത, ശുചിത്വമാണ്​ സംസ്കാരം. ദുബൈ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമാണ്. ഇപ്പോൾ ലോകത്തിലെ ഏറ്റവും വൃത്തിയുള്ളതും മനോഹരവുമായ നഗരം കൂടിയാണ്​. ദൈവം തന്നത്​ നമ്മൾ സുരക്ഷിതമായും സമൃദ്ധമായും സുസ്ഥിരമായും സംരക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിന് മുൻപും പവർ സിറ്റി ഇൻഡക്സിൽ ദുബായ് ഒന്നാമതെത്തിയിട്ടുണ്ട്​. ദുബായ് മുനിസിപ്പാലിറ്റി ഉൾപെടെയുള്ള സർക്കാർ ഏജൻസികൾ നഗര ശുചീകരണത്തിന്​ വൻ ​പ്രാധാന്യമാണ്​ നൽകുന്നത്​. ഏതൊരു പരിപാടി നടന്നാലും മിനിറ്റുകൾക്കുള്ളിൽ നഗരം പഴയ നിലയിലേക്കെത്തിക്കാൻ അധികൃതർ ശ്രദ്ധിക്കാറുണ്ട്​. പുതുവത്സര ദിനത്തിൽ ബുർജ്​ ഖലീഫയിൽ നടന്ന വമ്പൻ വെടിക്കെട്ടിന്​ പിന്നാലെ മണിക്കൂറുകൾക്കുളളിലാണ്​ ചുറ്റുപാടുമുള്ള അവശിഷ്ടങ്ങൾ നീക്കിയത്​.

നഗരത്തിലുടനീളം വേസ്റ്റ്​ ബിന്നുകൾ സ്ഥാപിച്ചും ശുചീകരണ തൊഴിലാളികളെ നിയോഗിച്ചുമാണ്​ നഗര ശുചീകരണം നടപ്പാക്കുന്നത്​. ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നഗരമായതിനാൽ അന്താരാഷ്ട്ര മാനദണ്ഡങ്ങളോടെയാണ്​ നഗര പരിപാലനം. ശുചീകരണത്തിന്​ പുറമെ നഗരത്തിലുടനീളം ചെടികൾ നട്ടുപിടിപ്പിച്ചും പൂക്കൾ വിടർത്തിയും നഗര സഭ ദുബായിയെ പരിപാലിക്കുന്നു.

Shares:

Related Posts

Breaking News

ഗസ്സയിലേക്ക് 400 ട​ൺ ഭ​ക്ഷ​ണ​മെ​ത്തി​ച്ച്​ യു.​എ.​ഇ.

ദുബായ്: യു​ദ്ധ​കെടുതിയിൽ ദു​രി​ത​ത്തി​ലാ​യ ഗ​സ്സ​ൻ ജ​ന​ത​ക്ക്​ സ​ഹാ​യ​വു​മാ​യി 400 ട​ൺ ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ എ​ത്തി​ച്ച്​ യു.​എ.​ഇ. അ​മേ​രി​ക്ക​ൻ നി​യ​ർ ഈ​സ്റ്റ്​ റെ​ഫ്യൂ​ജി എ​യ്​​ഡ്​ എ​ന്ന കൂ​ട്ടാ​യ്മ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ 1.2ല​ക്ഷം പേ​ർ​ക്ക്​ ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉൾപ്പെടെയുള്ള സാധന സാമഗ്രികൾ ഇടിക്കുന്നത്. ഗ​സ്സ​യി​ലെ ദു​രി​തം
Breaking News

വിട്ടുവീഴ്ച്ചകളോടെ വകുപ്പു മന്ത്രിയും മോട്ടോർ വാഹന വകുപ്പും; സമരം പിൻവലിച്ച് ‌ഡ്രൈവിംഗ് സ്കൂൾ സമരസമിതി

തിരുവനന്തപുരം: സംസ്ഥാനത്ത് ‌നടപ്പിലാക്കിയ ‌ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ‌ഡ്രൈവിംഗ് മാസങ്ങളോളമായി സ്കൂൾ സമരസമിതി നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. പരിഷ്കരണത്തിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാറും മോട്ടോർ വാഹനവകുപ്പും തയ്യാറായതോടെയാണ് സമരം പിൻവലിക്കാൻ ഡ്രൈവിംഗ് സ്‌കൂൾ സമര
Gulf

എ.കെ.എം.ജി എമിറേറ്റ്സ് ഇരുപതാം വാർഷികാഘോഷം: ശശിതരൂർ മുഖ്യാതിഥി

ദുബായ് - യുഎഇയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ എകെഎംജി എമിറേറ്റ്സിന്‍റെ ഇരുപതാം വാ‍ർഷികാഘോഷം മെയ് 14 ന് അജ്മാനില്‍ നടക്കും. ശശി തരൂർ എം പി സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അജ്മാന്‍ (മുന്‍ കെമ്പിന്‍സ്കി) ഹോട്ടലിലാണ് ഐഷറീന്‍ എന്നുപേരിട്ടിരിക്കുന്ന
Gulf

പ്രത്യയശാസ്ത്രപരമായ രാഷ്ട്രീയ മൂല്യങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു: സി.വി ബാലകൃഷ്ണന്‍

ഷാര്‍ജ - പ്രത്യയശാസ്ത്രപരമായ രാഷ്ട്രീയ മൂല്യങ്ങള്‍ സമൂഹത്തില്‍ നഷ്ടപ്പെട്ടിരിക്കുന്നതായി എഴുത്തുകാരന്‍ സി.വി ബാലകൃഷ്ണന്‍. പൊളിറ്റിക്‌സ് ഈസ് ദ ഡേര്‍ട്ടി ബിസിനസ്-എന്ന് ചിന്തിക്കേണ്ട അവസ്ഥയാണിന്ന്. രാഷ്ട്രീയത്തില്‍ ഇടപെടുന്നവരുടെ സത്യസന്ധതയില്‍ സംശയിക്കേണ്ടിയിരിക്കുന്നു. സത്യസന്ധനായ ഒരു രാഷ്ട്രീയക്കാരന്‍ എന്നത്, സത്യന്ധനായ മോഷ്ടാവെന്ന് പറയുന്ന പോലെ അസംഭവ്യമായ
Leave a Reply

Your email address will not be published. Required fields are marked *