FeaturedGulf

അധ്യാപകർ സൂക്ഷിക്കുക! പെരുമാറ്റച്ചട്ടവുമായി അബൂദബി; ചട്ടം ലംഘിച്ചാൽ കർശന അച്ചടക്ക നടപടി

അബൂദബി: സ്കൂളുകളിൽ അധ്യാപകർ പാലിക്കേണ്ട പെരുമാറ്റച്ചട്ടവുമായി അബൂദബി. എല്ലാ വിദ്യാഭ്യാസ സജ്ജീകരണങ്ങളിലും ബഹുമാനം, സമഗ്രത, പ്രഫഷനലിസം എന്നിവ വളർത്തിയെടുക്കുന്നതിനൊപ്പം വിദ്യാർഥികളെയും ജീവനക്കാരെയും വിശാലമായ സ്കൂൾ സമൂഹത്തെയും സംരക്ഷിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പെരുമാറ്റച്ചട്ടം ലംഘിച്ചാൽ ഗുരുതരമായ നിയമനടപടികൾക്ക് വിധേയരാവേണ്ടിവരുമെന്ന് അധികൃതർ താക്കീത് നൽകി.

ഇതിന്റെ അടിസ്ഥാനത്തിൽ മതത്തിന്‍റെയോ, വംശത്തിന്‍റെയോ, സാമൂഹിക പദവിയുടെയോ, പ്രായത്തിന്‍റെയോ, ലിംഗത്തിന്‍റെയോ അടിസ്ഥാനത്തിൽ സ്കൂൾ സമൂഹ അംഗങ്ങൾക്കെതിരായ വിവേചനമോ, പീഡനമോ, പ്രബോധനത്തിൽ ഏർപ്പെടുക, തീവ്രവാദം പ്രോത്സാഹിപ്പിക്കുക, വംശീയത, ഭീഷണിപ്പെടുത്തൽ, അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള വിവേചനം, സംസ്കാര വിരുദ്ധമോ സ്കൂൾ ഡ്രസ് കോഡിന് വിരുദ്ധമായതോ ആയ മാന്യതയില്ലാത്ത വസ്ത്രധാരണം, സ്കൂൾ ജീവനക്കാരുടെ പ്രഫഷനും ധാർമികതക്കും വിരുദ്ധമായ പെരുമാറ്റം, സഹപ്രവർത്തകരെ വാക്കാലോ ശാരീരികമായോ ഉപദ്രവിക്കൽ, സഹപ്രവർത്തകന്‍റെ മാന്യതയെ ഹനിക്കുന്ന വ്യാജ പ്രചാരണങ്ങൾ നടത്തുക, പ്രഫഷനൽ യോഗ്യതകളും പ്രവൃത്തിപരിചയവും സംബന്ധിച്ച് തെറ്റായതോ വ്യാജമോ ആയ കാര്യങ്ങൾ അവതരിപ്പിക്കുക തുടങ്ങിയ പ്രവൃത്തികളിൽ ഏർപ്പെടുന്ന അധ്യാപകർക്ക്​ കർശനമായ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന്​ അധികൃതർ മുന്നറിയിപ്പ്​ നൽകി.

Shares:

Related Posts

Featured

ലോക വനിതാ ദിനത്തിൽ 25 ലക്ഷം രൂപയുടെ ‘അൽമിറ’ സ്‌കോളർഷിപ്പ് വിതരണം ചെയ്ത് വേൾഡ് സ്റ്റാർ ഹോൾഡിങ്സ്

ദുബായ് - ലോക വനിതാ ദിനത്തിൽ മിടുമിടുക്കികളായ മക്കളുടെ പേരിൽ, അഭിമാനത്താൽ തലയുയർത്തി സ്‌കോളർഷിപ്പ് സ്വീകരിക്കാൻ 25 പ്രവാസികൾ ദുബായിലെത്തി. യു.എ.ഇ യിലെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ഏറ്റവും അർഹരായ പ്രവാസികളുടെ, നാട്ടിൽ പഠിക്കുന്ന പെൺകുട്ടികൾക്കാണ് 25 ലക്ഷം രൂപയുടെ
Breaking News

17- മ​ത് കു​വൈ​ത്ത് ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പ്; വി​ധി​യെ​ഴു​തി കു​വൈ​ത്ത് ജ​ന​ത.

കു​വൈ​ത്ത് - 17-മാത് ദേ​ശീ​യ അ​സം​ബ്ലി​യാ​യ 'മ​ജ്‌​ലി​സു​ൽ ഉ​മ്മ' യി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പി​ൽ ഒ​രി​ക്ക​ൽ കൂ​ടി രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ വി​ധി​യെ​ഴു​തി.118 പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളാ​ണ് വോ​ട്ടെ​ടു​പ്പി​നാ​യി സ​ജ്ജ​മാ​ക്കി​യ​ത്. വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച എ​ട്ടു​മ​ണി മു​ത​ൽ ബൂ​ത്തു​ക​ളി​ൽ ജ​ന​സാ​ന്നി​ധ്യം ഉ​ണ്ടാ​യി. ഉ​ച്ച​വ​രെ ക​ന​ത്ത​പോ​ളി​ങ്ങാ​ണ് പ​ല​യി​ട​ത്തും രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഉ​ച്ച​യോ​ടെ
Breaking News

ദുബായിൽ പു​തി​യ മ​ന്ത്രി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

അബൂദബി - ക​ഴി​ഞ്ഞ മാ​സ​മാ​ണ്​ പു​തി​യ മ​ന്ത്രി​മാ​രു​ടെ നി​യ​മ​നം സം​ബ​ന്ധി​ച്ച്​ ഉ​ത്ത​ര​വി​റ​ങ്ങി​യ​ത് അനുബന്ധമായി പു​തു​താ​യി നി​യ​മി​ത​രാ​യ മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത്​ അ​ധി​കാ​ര​മേ​റ്റു. യു.​എ.​ഇ ​പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദുബായ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ
Featured

അനാരോഗ്യത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി

തിരുവനന്തപുരം: അനാരോഗ്യത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമുള്ള എല്ലാ പൊതുപരിപാടികളും റദ്ദാക്കി. വൈകുന്നേരം നാലിന് മാനവീയം വീഥിയില്‍ നഗരത്തിലെ സ്മാര്‍ട്ട് റോഡുകളുടെ ഉദ്ഘാടന ചടങ്ങിന് മുഖ്യമന്ത്രി എത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യത്തില്‍ മന്ത്രി വി.ശിവന്‍കുട്ടിയാണ് റോഡുകള്‍ ഉദ്ഘാടനം ചെയ്തത്. വൈകുന്നേരം
Leave a Reply

Your email address will not be published. Required fields are marked *