ദമ്മാം: സൗദി ദമ്മാമിൽ ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി നിര്യാതനായി. നെടുമ്പന മുട്ടക്കാവിൽ സ്വദേശി തുമ്പറപ്പണയിൽ സഫീർ മൻസിലിൽ സമീർ മൈതീൻകുഞ്ഞ് (47) ആണ് മരിച്ചത്.
അൽഖോബാറിലെ സ്വകാര്യ ആശുപത്രിയിൽ ദിവസങ്ങൾക്ക് മുൻപ് ഹൃദയ ബൈപാസ് ശസ്ത്രക്രിയക്ക് അദ്ദേഹത്തെ വിധേയനാക്കിയിരുന്നു. പിന്നാലെ വീട്ടിൽ വിശ്രമത്തിലായിരുന്നു സമീർ. കഴിഞ്ഞ ദിവസം ദേഹാസ്വസ്ഥ്യമനുഭവപ്പെട്ടതിനെ തുടർന്ന് ദമ്മാം സെൻട്രൽ ആശുപത്രി അടിയന്തിര വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും നില വഷളാവുകയായിരുന്നു. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. ലോക കേരളസഭാംഗവും ജീവകാരുണ്യ പ്രവർത്തകനുമായ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പുരോഗമിക്കുന്നു.
20 വർഷമായി ദമ്മാമിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന സമീർ. ഭാര്യയും മക്കളുമടക്കം കുടുംബസമേതം ഏറെ വർഷങ്ങളായി പ്രവാസജീവിതം നയിച്ചു വരികയായിരുന്നു. പിതാവ്: മൈതീൻ കുഞ്ഞ്, മാതാവ്: അസുമാ ബീവി, ഭാര്യ: അസീന സമീർ, മക്കൾ: ആദിൽ സമീർ, അഫ്രീൻ സമീർ, സഹോദരങ്ങൾ: പരേതനായ സിയാർ, സമീന, സഫീർ (സൗദി).