ദുബായ്: ഇന്ത്യൻ പുരാണകഥാപാത്രമായ കണ്ണപ്പായെ അസ്പദമാക്കിയുള്ള സിനിമ ‘കണ്ണപ്പ’ ആഗോള റിലീസിന് മുന്നോടിയായി ദുബായിൽ ടീസർ ലോഞ്ച് ചെയ്തു. മിഡിൽ ഈസ്റ്റിലെ മുൻനിര സിനിമാ പ്രമോഷൻ ഏജൻസിയായ 974 ഇന്റർനാഷണൽ ഇവന്റ്‌സ് ആണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യന്‍ പുരാണങ്ങളുടെയും ഭക്തിയുടെയും പശ്ചാത്തലത്തില്‍, ശിവനോടുള്ള അചഞ്ചലമായ സ്‌നേഹവും, അദ്ദേഹത്തെ ഭക്തിയുടെ അനശ്വര പ്രതീകമാക്കി മാറ്റിയ ഇതിഹാസ ഭക്തന്റെ യാത്രയുമാണ് കണ്ണപ്പയിലൂടെ കഥ പറയുന്നത്. കാലാതീതമായ വിശ്വാസത്തിനും വീരോചിതമായ ത്യാഗത്തിനും ഊന്നല്‍ നല്‍കി വിഷ്ണു മഞ്ചുവാണ് ചിത്രം നിര്‍മിക്കുകയും ഒപ്പം പ്രധാന വേഷത്തില്‍ അഭിനയിക്കുകയും ചെയ്യുന്നത്. വിഷ്ണു മഞ്ചു നായകനായെത്തുന്ന ‘കണ്ണപ്പ’ എന്ന ചിത്രത്തില്‍ മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, മോഹൻ ബാബു, കാജൽ അഗർവാൾ, സരത് കുമാർ, മധുബാല തുടങ്ങിയ പ്രമുഖ താരങ്ങൾ സിനിമയിൽ അണിനിരക്കുന്നു.
‘ദുബായ് ഇന്ത്യൻ സിനിമയ്ക്ക് വീട് പോലെയാണ്. ഇവിടെ നിന്നുള്ള സ്നേഹവും പിന്തുണയും ത ങ്ങൾക്കു വലിയ പ്രചോദനമാണെന്നും’ ചടങ്ങിൽ സംസാരിച്ച വിഷ്ണു മഞ്ചു പറഞ്ഞു. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന കണ്ണപ്പാ ഭക്ത കണ്ണപ്പന്റെ കഥയെ ആസ്പദമാക്കി ഒരുക്കിയ ബിഗ് ബജറ്റ് പുരാണ ആക്ഷൻ ചിത്രമാണ്, ദുബായിലെ വോക്‌സ് സിനിമയിൽ സംഘടിച്ച പരിപാടിയിൽ സിനിമയുടെ പ്രത്യേക പ്രമോഷണൽ വീഡിയോകളും പുതിയ വിവരങ്ങളും ആദ്യമായി പുറത്ത് വിട്ടു.