ഷാര്‍ജ: ഷാര്‍ജയില്‍ റോഡുകള്‍ നിര്‍മ്മിക്കാന്‍ 4.2 കോടി ദിര്‍ഹം അനുവദിച്ച് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. അല്‍ റമാഖിയ, അല്‍ സുവൈഹത്ത് എന്നീ പ്രധാന പ്രദേശങ്ങളില്‍ ഉള്‍റോഡുകള്‍ നിര്‍മ്മിക്കാനാണ് തുക വിനിയോഗിക്കുക. ഇതില്‍ 2.7 കോടി ദിര്‍ഹം അല്‍ റമാഖിയയിലും, 1.5 കോടി ദിര്‍ഹം അല്‍ സുവൈഹത്തിലും വിനിയോഗിക്കും. ഇരു പ്രദേശങ്ങളിലെയും ഡ്രെയിനേജ് സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
You may also like
‘ഞാൻ സൗദി അറേബ്യയുടെ ഭാഗമാണ്’...
ഇലക്ട്രിക് എയർ ടാക്സിയുടെ...
സ്ത്രീ ഉന്നമനം ലക്ഷ്യമാക്കി മാംസ് & വൈഫ്സ് ആപ്പ്...
മൂന്നാം തവണയും ഷാർജ എമിറേറ്റിലെ ഏറ്റവും മികച്ച...
വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെന്ന് ഇറാനും അമേരിക്കയും;...
ഒ-ഗോൾഡും, എമിറേറ്റ്സ് ഗോൾഡ് റിഫൈനറിയും കൈകോർക്കുന്നു
About the author
