Business Gulf Sports UAE

ഫിറ്റ്നസ് മേഖലയിൽ മുന്നേറാൻ എക്സ്ട്രീം ഫിറ്റ്നസ് അക്കാഡമി ഇന്‍റർനാഷണൽ ദുബായിൽ

Written by themediatoc

ദുബായ്: ലോകോത്തര നിലവാരത്തിലുള്ള ഫിറ്റ്നസ് സൗകര്യങ്ങളുമായി ഫിറ്റ്നസ് മേഖലയിൽ 15 വർഷത്തെ പ്രവർത്തന പരിചയമുള്ള എക്സ്ട്രീം ഫിറ്റ്നസ് അക്കാഡമി ഇന്‍റർനാഷനൽ ദുബായിൽ പ്രവർത്തനം തുടങ്ങി. ലോക പ്രശസ്ത പരിശീലകർ, ഗസ്റ്റ് സ്പീക്കർമാർ എന്നിവരെ ഉപയോഗിച്ച് ശാരീരിക ക്ഷമത നിലനിർത്താൻ ആവശ്യമായ സാഹചര്യം ഒരുക്കിക്കൊടുക്കുക എന്നതിനോടൊപ്പം അക്കാഡമി ഫിറ്റ്നസ്, ആരോഗ്യം, പരിശീലനം എന്നിവയിൽ അത്യാധുനിക വിദ്യാഭ്യാസം നൽകുന്നതിനായി പ്രായോഗിക അനുഭവവും ശാസ്ത്രീയ അറിവും സംയോജിപ്പിച്ചുകൊണ്ടുള്ള പാഠ്യ പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ലെവൽ 2 ജിം ഇൻസ്ട്രക്റ്റർ, ലെവൽ 3 പേഴ്‌സണൽ ട്രെയിനിങ് ഡിപ്ലോമ എന്നിവയുൾപ്പെടെയുള്ള എക്സ്ട്രീം ഫിറ്റ്നസ് അക്കാഡമി സർട്ടിഫിക്കേഷന് പ്രമുഖ ആഗോള സ്ഥാപനങ്ങളുടെ അംഗീകാരമുണ്ട്.

ഫിറ്റ്നസ് മേഖലയിൽ മുന്നേറാൻ ആവശ്യമായ മികവ് , സർട്ടിഫിക്കേഷനുകൾ, എന്നിവയിലൂടെ പരിശീലകരെയും കായിക താരങ്ങളെയും ശാക്തീകരിക്കുക എന്നതിനോടൊപ്പം നിലവിലെ ഫിറ്റ്നസ് സ്ഥാപനങ്ങളിൽ വേണ്ടത്ര യോഗ്യതയുള്ള പരിശീലകരില്ലെന്നും ആ കുറവ് പരിഹരിക്കാൻ എക്സ്ട്രീം ഫിറ്റ്നസ് അക്കാഡമി ഇന്‍റർനാഷണൽ സ്ഥാപനങ്ങൾക്ക് സാധിക്കുമെന്നും ഗ്രൂപ്പിന്‍റെ സ്ഥാപകനും പ്രസിഡന്‍റുമായ ജിജു എം.കെ. ദുബായിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇതോടൊപ്പം എക്സ്ട്രീം പ്രോ ഇന്ത്യ എന്ന പേരിൽ ഇന്ത്യയിലുടനീളമുള്ള മികച്ച അത്‌ലറ്റുകളെയും ഫിറ്റ്‌നസ് ചാമ്പ്യന്മാരെയും പങ്കെടുപ്പിച്ച് ബോഡിബിൽഡിങ് മത്സരം നടത്തുമെന്ന് ജിജു എം.കെ. അറിയിച്ചു.

About the author

themediatoc

Leave a Comment