News Kerala/India

ഓണം ഐക്യത്തിന്റെയും പ്രതീക്ഷയുടെയും അഭിമാനകരമായ പ്രതീകം; ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

Written by themediatoc

ന്യൂഡല്‍ഹി: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്‌കാരത്തെയും ഓര്‍മ്മിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ഓണം ഐക്യത്തിന്റെയും പ്രതീക്ഷയുടെയും അഭിമാനകരമായ പ്രതീകമാണെന്നും പ്രകൃതിയുമായുള്ള ബന്ധം ദൃഢമാക്കാന്‍ ഓണം സഹായിക്കട്ടെ എന്നും മോദി ആശംസിച്ചു. മലയാളത്തിലാണ് പ്രധാനമന്ത്രി ഓണാശംസ നേര്‍ന്നത്.

പ്രധാനമന്ത്രിയുടെ പോസ്റ്റ്

എല്ലാവര്‍ക്കും വളരെ സന്തോഷം നിറഞ്ഞ ഓണാശംസകള്‍! ഈ മനോഹരമായ ഉത്സവം എല്ലാവര്‍ക്കും സന്തോഷവും നല്ല ആരോഗ്യവും സമൃദ്ധിയും നല്‍കട്ടെ. ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്‌കാരത്തെയും ഓര്‍മ്മിപ്പിക്കുന്നു. ഈ ഉത്സവം ഐക്യത്തിന്റെയും, പ്രതീക്ഷയുടെയും, സാംസ്‌കാരിക അഭിമാനത്തിന്റെയും പ്രതീകമാണ്. ഈ വേള നമ്മുടെ സമൂഹത്തില്‍ സൗഹാര്‍ദ്ദം വളര്‍ത്താനും പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം കൂടുതല്‍ ദൃഢമാക്കാനും സഹായിക്കട്ടെ.

കൂടാതെ ഏവര്‍ക്കും നബിദിന ആശംസകളും അദ്ദേഹം നേര്‍ന്നു. ഈ പുണ്യദിനം നമ്മുടെ സമൂഹത്തില്‍ സമാധാനവും ക്ഷേമവും കൊണ്ടുവരട്ടെ. കാരുണ്യം, സേവനം, നീതി എന്നിവയുടെ മൂല്യങ്ങള്‍ എപ്പോഴും നമ്മെ നയിക്കട്ടെയെന്നും എല്ലാവര്‍ക്കും ഈദ് മുബാറക് നേരുന്നുവെന്നും അദ്ദേഹം കുറച്ചു. അധ്യാപക ദിനമായ ഇന്ന് എല്ലാ അധ്യാപകര്‍ക്കും ആശംസകളെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

About the author

themediatoc

Leave a Comment