News Kerala/India

ജര്‍മ്മന്‍ ആരോഗ്യമേഖലയിലേയ്ക്കുളള റിക്രൂട്ട്മെന്റ്; നോര്‍ക്ക റൂട്ട്സ് ജര്‍മ്മന്‍ സര്‍ക്കാര്‍ ഏജന്‍സി DeFa യും ധാരണാപത്രം ഒപ്പിട്ടു

തിരിവനന്തപുരം: കേരളത്തില്‍ നിന്നുളള പ്രൊഫഷണലുകളെ ജര്‍മ്മനിയിലെയും ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്ന രാജ്യങ്ങളിലെയും ആരോഗ്യമേഖലയിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നതിനായുളള ധാരണാപത്രം ഒപ്പിട്ടു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സും ജര്‍മ്മന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ ഹെൽത്ത്‌കെയർ പ്രൊഫഷണൽസ് (DeFa-Deutsche Fachkräfteagentur für Gesundheits- und Pflegeberufe) യും തമ്മിലാണ് ധാരണാപത്രം. നോര്‍ക്ക റൂട്ട്സിനു വേണ്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും DeFa-യ്ക്കു വേണ്ടി ചീഫ് ലീഗല്‍ ഓഫീസര്‍ ആന്യ എലിസബത്ത് വീസനുമാണ് (Anja Elisabeth Wiesen) ധാരണാപത്രം കൈമാറിയത്. ഇന്ത്യയില്‍ നിന്നുളള നഴ്സുമാര്‍ ഉയര്‍ന്ന തൊഴില്‍ വൈദഗ്ധ്യം പുലര്‍ത്തുന്നവരാണെന്നും കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യുന്നതിന് അതിയായ സന്തോഷമുണ്ടെന്നും ചടങ്ങില്‍ ആന്യ എലിസബത്ത് വീസണ്‍ പറഞ്ഞു.

ആദ്യഘട്ടത്തില്‍ 250 നഴ്സുമാരെ റിക്രൂട്ട് ചെയ്യാനാണ് തീരുമാനം. തിരഞ്ഞെടുക്കപ്പെടുന്നവരില്‍ ജര്‍മ്മന്‍ ഭാഷാ യോഗ്യതയായ ബീ-ടു വരെയുളള പരിശീലനം സൗജന്യമായി ലഭ്യമാക്കും. ഇതോടൊപ്പം നഴ്സിംങ് സര്‍ട്ടിഫിക്കേഷന്‍ പരിശീലനവും നല്‍കും. ഇത് ജര്‍മ്മനിയിലെത്തിയശേഷമുളള തൊഴില്‍ സുരക്ഷിതത്വത്തിന് സഹായകരമാകും. തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ DeFa ഇന്ത്യ & സൗത്ത് ഈസ്റ്റ് ഏഷ്യ ഡയറക്ടര്‍ അനൂപ് അച്യുതന്‍, DeFa പ്രതിനിധികളായ ലുവാന ക്രാമര്‍, എഡ്ന മുലിറോ, ബിന്ദു പ്രശാന്ത്, സന്ധ്യ എന്നിവരും നോര്‍ക്ക റൂട്ടസ് റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്, അസിസ്റ്റന്റ് മാനേജര്‍ സാനു കുമാര്‍ എസ്, റിക്രൂട്ട്മെന്റ് വിഭാഗം പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു. നിലവില്‍ ജര്‍മ്മനിയിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍, ട്രിപ്പിള്‍ വിന്‍ ട്രെയിനി, ജർമൻ സര്‍ക്കാറിന്റെ “ഹാൻഡ് ഇൻ ഹാൻഡ്” ഫോർ ഇന്റർനാഷണൽ ടാലന്റ്സ് (HiH) പ്രോഗ്രാമിന്റെ ഭാഗമായുളള റിക്രൂട്ട്മെന്റുകള്‍ക്ക് പുറമേയാണ് DeFa യുമായുളള ധാരണ.

Shares:

Related Posts

Featured

ഛത്തീസ്‌ഗഡ് സർക്കാർ എതിർക്കില്ല, കന്യാസ്‌ത്രീകളുടെ ജാമ്യത്തിനുള്ള നടപടി സ്വീകരിക്കാം; അമിത് ഷാ

ന്യൂഡൽഹി: ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്‌ത്രീകൾക്ക് ജാമ്യം നൽകാനുള്ള നടപടി സ്വീകരിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്നോ നാളെയോ ജാമ്യം ലഭിക്കുമെന്നും ഇതിനെ ഛത്തീസ്‌ഗഡ് സർക്കാർ എതിർക്കില്ലെന്നും അമിത് ഷാ പറഞ്ഞു. യുഡിഎഫ്, എൽ ഡി എഫ് എം.പിമാർ
News Kerala/India

80 കോടിയുടെ മയക്കുമരുന്നുമായി കോട്ടയം സ്വദേശി മുംബൈയിൽ പിടിയിൽ.

മുംബൈ - അന്താരാഷ്ട്ര വിപണിയിൽ 80 കോടി രൂപ വിലമതിക്കുന്ന 16 കിലോ ഹെറോയിനാണ് റവന്യൂ ഇന്‍റലിജൻസ് വിഭാഗം (ഡിആർഐ) പിടികൂടിയത്. സംഭവത്തിൽ കോട്ടയം സ്വദേശിയെ ഡിആർഐ അറസ്റ്റ് ചെയ്തു. അകലക്കുന്നം സ്വദേശി ബിജു ജോൺ ആണ് പിടിയിലായത്. ഇയാളുടെ കൂട്ടാളി
News Kerala/India

‘പ്രധാനമന്ത്രിയെ വധിക്കാൻ പോപുലർ ഫ്രണ്ട് ആസൂത്രണം നടത്തിയിരുന്നു’ –  ഇ.ഡി

ന്യൂഡൽഹി:  പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പോപുലർ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്ന ഗുരുതര ആരോപണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). ജൂലൈയിൽ ബിഹാറിൽ നടന്ന റാലിക്കിടെയാണ് പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതിയിട്ടതെന്നും, റാലിക്കു മുമ്പും ഇത്തരത്തിലുള്ള പദ്ധതികൾ പി.എഫ്.ഐ ആസൂത്രണം ചെയ്തതായും, കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത
Breaking News

കേരളത്തിൽ ഈ മാസം 17ന് ഡോക്ടർമാർ സംസ്ഥാന വ്യാപകമായി പണിമുടക്കും

കൊച്ചി - സർക്കാർ, സ്വകാര്യ മേഖലയിലെ ഡോക്ടർമാർ ഈ മാസം 17ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. രാവിലെ ആറ് മണിമുതൽ വെെകിട്ട് ആറ് വരെ ജോലിയിൽ നിന്ന് മാറിനിന്നാണ് സമരം. ഒ പി വിഭാഗവും ഈ സമയം പ്രവർത്തിക്കില്ല. അടിയന്തര ശസ്ത്രക്രിയകൾ,
Leave a Reply

Your email address will not be published. Required fields are marked *