FeaturedNews Kerala/India

ഛത്തീസ്‌ഗഡ് സർക്കാർ എതിർക്കില്ല, കന്യാസ്‌ത്രീകളുടെ ജാമ്യത്തിനുള്ള നടപടി സ്വീകരിക്കാം; അമിത് ഷാ

ന്യൂഡൽഹി: ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്‌ത്രീകൾക്ക് ജാമ്യം നൽകാനുള്ള നടപടി സ്വീകരിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്നോ നാളെയോ ജാമ്യം ലഭിക്കുമെന്നും ഇതിനെ ഛത്തീസ്‌ഗഡ് സർക്കാർ എതിർക്കില്ലെന്നും അമിത് ഷാ പറഞ്ഞു. യുഡിഎഫ്, എൽ ഡി എഫ് എം.പിമാർ അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇവരോടാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ജാമ്യാപേക്ഷ എൻഐഎ കോടതിയിലേക്ക് വിടേണ്ട ആവശ്യം ഇല്ലായിരുന്നുവെന്നും അദ്ദേഹം പറ‌ഞ്ഞു.

സംഭവത്തിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയിൽ നിന്ന് അമിത് ഷാ നേരത്തേ വിവരങ്ങൾ തേടിയിരുന്നു. എം.പിമാർ നൽകിയ പരാതി പ്രധാനമന്ത്രിയുടെ ഓഫീസ് അമിത് ഷായ്ക്ക് കൈമാറിയിരുന്നു. അമിത് ഷാ പ്രധാനമന്ത്രിയുമായി വിഷയം ചർച്ച ചെയ്‌തെന്നും സൂചനയുണ്ട്. ക്രൈസ്തവ സഭകളുടെ പ്രതിഷേധം ദേശീയതലത്തിൽ ബിജെപിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലായിരുന്നു ഇത്.കഴിഞ്ഞ വെളളിയാഴ്ചയാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് തലശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകയിൽ നിന്നുള്ള സിസ്റ്റർ പ്രീതി മേരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഇവർ സഹായത്തിനായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി ദുർഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു. ഇവിടെ പെൺകുട്ടികൾ കന്യാസ്ത്രീകളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഇതിനിടെ ടിടിഇ എത്തി ടിക്കറ്റ് ചോദിച്ചെങ്കിലും പെൺകുട്ടികളുടെ കൈവശം പ്ലാറ്റ്ഫോം ടിക്കറ്റില്ലായിരുന്നു.തുടർന്ന് കാര്യങ്ങൾ തിരക്കിയപ്പോഴാണ് തങ്ങളെ കൂട്ടാൻ കന്യാസ്ത്രീകൾ എത്തുന്നുണ്ടെന്ന് പെൺകുട്ടികൾ പറഞ്ഞത്. എന്നാൽ ഇത് ടിടിഇ വിശ്വാസത്തിലെടുത്തില്ല. തുടർന്ന് ബജ്‌റംഗ്‌ദൾ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. മനുഷ്യക്കടത്താണ് നടക്കുന്നതെന്നും പെൺ‌കുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിനായി കൊണ്ടുപോവുകയാണെന്നും ആളുകൾ ആരോപിക്കുകയായിരുന്നു

Shares:

Related Posts

News Kerala/India

മുകേഷിനെതിരായ അന്വേഷണത്തിന് എസ്. പി പൂങ്കുഴലി നേതൃത്വം നൽകുന്ന പ്രത്യേക സംഘം

തിരുവനന്തപുരം: നടനും എം.എൽ.എയുമായ മുകേഷിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. എസ്.പി പൂങ്കുഴലിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. ചേർത്തല ഡിവൈ.എസ്.പി ബെന്നിയാണ് മുകേഷ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ. കൊച്ചി സ്വദേശിയായ നടിയുടെ പരാതിയിൽ നടൻ ജയസൂര്യയുടെ കേസ് ഒഴികെ മറ്റെല്ലാ കേസിന്റെയും അന്വേഷണ
Breaking News

ച​ര​ക്കു​ഗ​താ​ഗ​തം പൂ​ർ​ണ​തോ​തി​ൽ സജ്ജമാക്കി ഇ​ത്തി​ഹാ​ദ്​ റെ​യി​ലി​ൽ

ദുബായ് - രാ​ജ്യ​ത്തി​ന​ക​ത്ത്​ ഏ​തു​ത​ര​ത്തി​ലു​ള്ള ച​ര​ക്കും കൊ​ണ്ടു​പോ​കാ​ൻ സാദിക്കും വിധം പൂ​ർ​ത്തി​യാ​യതായി ഇ​ത്തി​ഹാ​ദ്​ റെ​യി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ത്യാ​ധു​നി​ക സം​വി​ധാ​നതോടുകൂടിയുള്ള എ​ല്ലാ ബി​സി​ന​സ്​ ആ​വ​ശ്യ​ങ്ങ​ളും നി​റ​വേ​റ്റു​ന്ന സ​മ​ഗ്ര​മാ​യ ഗ​താ​ഗ​ത​സൗ​ക​ര്യ​മാ​ണ്​ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും രാ​ജ്യ​ത്തെ നാ​ല് പ്ര​ധാ​ന തു​റ​മു​ഖ​ങ്ങ​ളെ​യും ഏ​ഴ് ലോ​ജി​സ്റ്റി​ക്ക​ൽ മേ​ഖ​ല​ക​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്നതാണ്‌
Business

ഇന്ത്യ – എസ്എഡിസി ട്രേഡ് കമ്മിഷന് അബുദാബിയിൽ തുടക്കം

അബുദാബി: ഇന്ത്യാ - ആഫ്രിക്ക ട്രേഡ് കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ, ഇന്ത്യ എസ്എഡിസി ട്രേഡ് കമ്മിഷന് അബുദാബിയിൽ തുടക്കമായി. അബുദാബിയിലുള്ള സിംബാബ്‌വെയുടെ ഇപ്പോഴത്തെ എസ്എഡിസി അംബാസഡറുടെ സാന്നിധ്യത്തിലാണ് കമ്മിഷന് തുടക്കം കുറിച്ചത്. പ്രമുഖ വ്യവസായി വിജയ് ആനന്ദിനെ എസ്.എ.ഡി.സി രാജ്യങ്ങളായ സിംബാബ്‌വെ, യുഎഇ,
News Kerala/India

ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കുന്ന നടപടി ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണം; സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി

ന്യൂഡൽഹി - ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കുന്നത് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. അഭിഭാഷകരായ ദീപക് പ്രകാശ്, ശ്രീറാം പറക്കാട്ട് എന്നിവരാണ് ഹർജി ഫയൽ ചെയ്തത്. 2013 ലെ ലില്ലി തോമസ് കേസിൽ
Leave a Reply

Your email address will not be published. Required fields are marked *