News Kerala/India

80 കോടിയുടെ മയക്കുമരുന്നുമായി കോട്ടയം സ്വദേശി മുംബൈയിൽ പിടിയിൽ.

മുംബൈ – അന്താരാഷ്ട്ര വിപണിയിൽ 80 കോടി രൂപ വിലമതിക്കുന്ന 16 കിലോ ഹെറോയിനാണ് റവന്യൂ ഇന്‍റലിജൻസ് വിഭാഗം (ഡിആർഐ) പിടികൂടിയത്.

സംഭവത്തിൽ കോട്ടയം സ്വദേശിയെ ഡിആർഐ അറസ്റ്റ് ചെയ്തു. അകലക്കുന്നം സ്വദേശി ബിജു ജോൺ ആണ് പിടിയിലായത്. ഇയാളുടെ കൂട്ടാളി ഘാന സ്വദേശിയായ സ്ത്രീയും പിടിയിലായിലായത്. ഡിആർഐക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡി.ആർ.ഐ ബിനു ജോണിനെ അറസ്റ്റ് ചെയ്തത്.

ആദ്യം ബിനുജോണിന്റെ ലഗേജ് ഡി.ആർ.ഐ പരിശോധിക്കുകയായിരുന്നു. എന്നാൽ, ഇതിൽ നിന്നും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് ട്രോളി ബാഗിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. വിദേശപൗരനിൽ നിന്നാണ് താൻ മയക്കുമരുന്ന് വാങ്ങിയതെന്നും,1000 ഡോളർ ഇയാൾ ബിനുവിന് നൽകിയതായും റിപ്പോർട്ടുണ്ട്.

അതേസമയം മയക്കുമരുന്നു കടുത്തു കേസിൽ തന്റെ മകനെ ചതിച്ചതാണെന്ന് മുംബൈയിൽ അറസ്റ്റിലായ വിജിൻ വർഗീസിന്റെ അമ്മ പ്രതികരിച്ചു.

സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സൗത്ത് ആഫ്രിക്കയിലുള്ള മലയാളി കച്ചവടക്കാരൻ മൻസുർ തച്ചംപറമ്പിൽ തന്നോട് ഫോണിൽ സംസാരിച്ചെന്നാണ് അറസ്റ്റിലായ വിജിൻ വർഗീസ് ഡിആർഐയ്ക്ക് മൊഴി നൽകിയിരിക്കുന്നത്. രാഹുൽ എന്നയാൾ ലോഡ് കൊണ്ടുപോവുമെന്നാണ് ഫോണിലൂടെ കിട്ടിയ നിർദ്ദേശം. ഇയാളെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ അമർ പട്ടേൽ എന്നയാളാണ് ലഹരി മരുന്ന് കടത്തിയതെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് മൻസൂർ.

Shares:

Related Posts

News Kerala/India

മുന്‍ സൗദി പ്രവാസിയായിരുന്നു പ്രവാസി മലയാളി നാട്ടില്‍ നിര്യാതനായി

ജിദ്ദ: സൗദി അറേബ്യയില്‍ ദീര്‍ഘകാല പ്രവാസിയായിരുന്ന പ്രവാസി മലയാളി നാട്ടില്‍ നിര്യാതനായി. കൊച്ചി കളമശ്ശേരി ഹിദയാത്ത് നഗര്‍ സ്വദേശി പാണാടന്‍ അബ്ദുല്‍ അസീസ് (70) ആണ് മരിച്ചത്. ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയ്ക്ക് തൃക്കാക്കര ജുമാമസ്ജിദ് മഖ്ബറയില്‍ നടന്നു. പ്രവാസിയായ
Entertainment

രജനികാന്തിന്റെ മുത്തുവേൽ പാണ്ഡ്യൻ വീണ്ടും; ‘ജയിലർ 2’ തിയറ്ററുകളിൽ

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ‘ജയിലർ 2’ തിയറ്ററുകളിലെത്തി. 2023ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ജയിലറി’ന്റെ രണ്ടാം ഭാഗം നെൽസൺ ദിലീപ്കുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ചിത്രം ഒക്ടോബർ 15നാണ്
Breaking News

സഖാവ് കോടിയേരി ബാലകൃഷ്ണൻ നമ്മെ വിട്ടു പിരിഞ്ഞു.

തിരുവനന്തപുരം - കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും, സി പി ഐ എം മുൻ സംസ്ഥാന സെക്രട്ടറിയും, മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയുമായ സഖാവ് കോടിയേരി ബാലകൃഷ്ണൻ (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ടിനായിരുന്നു.
News Kerala/India

മൈസൂരുവിൽ മലയാളി പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം ആൺ സുഹൃത്ത് കസ്റ്റഡിയിൽ

ചേർപ്പ് - മൈസൂരിൽ വല്ലച്ചിറ കാരമുക്ക് ചെമ്പകശ്ശേരി ഷാജിയുടെ മകൾ സബീനയെയാണ് (30) മൈസൂരിലെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സബീനയുടെ ശരീരത്തിൽ കണ്ടെത്തിയ മുറിപ്പാടുകളെ തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ കരുവന്നൂർ സ്വദേശിയായ ആൺ സുഹൃത്തായ ഷഹാസിനെ മൈസൂർ പൊലീസ്
Leave a Reply

Your email address will not be published. Required fields are marked *