Breaking NewsGulf

നബി ദിനം; ഷാർ‌ജയിലും അബുദാബിയിലും സൗജന്യ പാർക്കിങ്.

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് അബുദാബിയിലും, ഷാർജയിലും പാർക്കിങ് സൗജന്യം. അബുദാബിയിൽ ശനിയാഴ്ച (8) മുതൽ തിങ്കളാഴ്ച രാവിലെ 7.59 വരെ പൊതു പാർക്കിങ് സൗജന്യമായിരിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി) അറിയിച്ചു. കൂടാതെ അബുദാബിയിലെ ടോളുകളും ഈ ദിവസങ്ങളിൽ സൗജന്യമായിരിക്കും.

എന്നാൽ ഷാർജയിൽ ശനിയാഴ്ച (8) മാത്രമാണു സൗജന്യ പാർക്കിങ് അനുവദിച്ചിട്ടുള്ളത്. 7 ദിവസത്തെ പണമടച്ചുള്ള നീല വിവര ചിഹ്നങ്ങൾ കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്ന പാർക്കിങ് സോണുകൾ ഒഴികെ പൊതു പാർക്കിങ് സൗജന്യമായിരിക്കും.

ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ മിക്ക ഇസ്ലാമിക രാജ്യങ്ങളിലും പ്രവാചകന്റെ ജന്മദിനം 1444- റബി ഉൽ അവ്വൽ 12 ന് ആചരിക്കുന്നു. ഇത് ഇസ്ലാമിക കലണ്ടറിലെ മൂന്നാം മാസമാണ്. എന്നാൽ 8 ശനിയാഴ്ച, യുഎഇയിലെ എല്ലാ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ശമ്പളത്തോടെയുള്ള ഔദ്യോഗിക അവധിഗവൺമെൻറ് മുൻകൂട്ടി തന്നെ പ്രഖ്യാപിച്ചിരുന്നു.

Shares:

Related Posts

Breaking News

പാർക്കിംഗ് നിയമലംഘനങ്ങൾ പിടികൂടാൻ ‘പാർക്കിൻ’; 500-ലധികം അത്യാധുനിക ക്യാമറകൾ പ്രവർത്തനസജ്ജം

ദുബായ്: ദുബായിലെ പൊതു പാർക്കിംഗ് കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി പാർക്കിൻ 500-ലധികം അത്യാധുനിക സ്മാർട്ട് ക്യാമറകൾ സ്ഥാപിച്ചു. റോഡരികിലും, പോസ്റ്റുകളിലും ഘടിപ്പിച്ചിട്ടുള്ള ഈ ഡിജിറ്റൽ സംവിധാനം, വാഹനങ്ങൾ കൃത്യമായ രീതിയിൽ പാർക്ക് ചെയ്തിട്ടുണ്ടോ എന്നും പാർക്കിംഗ് ഫീസ് അടച്ചിട്ടുണ്ടോ എന്നും
Breaking News

ലോകകപ്പ്​ ഒമാൻ നടപ്പാക്കിയ മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസക്ക്​ അപേക്ഷ സ്വീകരിച്ച്​ തുടങ്ങി

മസ്കത്ത്‌ - ഖത്തർ ലോകകപ്പിനോടനുബന്ധിച്ച്​ ഒമാൻ നടപ്പാക്കിയ മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസക്ക്​ അപേക്ഷ സ്വീകരിച്ച്​ തുടങ്ങി. ഖത്തർ നൽകുന്ന 'ഹയ്യ' കാർഡുള്ളവർ ​ evisa.rop.gov.om എന്ന വെബ്​സൈറ്റ്​ വഴിയാണ്​ അ​പേക്ഷിക്കേണ്ടതെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. ഫ്ലൈറ്റ് ടിക്കറ്റ്, ഫോട്ടോ, പാസ്‌പോർട്ട്
Breaking News

മാസപ്പിറവി ദൃശ്യമായില്ല ഗൾഫ് നാടുകളിൽ വ്രതാരംഭം വ്യാഴാഴ്ച്ച

ദുബായ് - ഗൾഫ്​ രാജ്യങ്ങളിലൊന്നും റമദാൻ മാസപ്പിറ കാണാത്ത സാഹചര്യത്തിൽ, ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന്​ വിവിധ രാജ്യങ്ങളിലെ അധികൃതർ അറിയിച്ചു. സൗദി, യു.എ.ഇ, കുവൈത്ത്​, ബഹ്​റൈൻ, ഖത്തർ എന്നിവിടങ്ങളിലാണ്​ ബുധനാഴ്ച ശഅബാൻ 30 പൂർത്തീകരിച്ച്​ വ്യാഴാഴ്ച നോമ്പ്​ ആരംഭിക്കുന്നത്​.
Leave a Reply

Your email address will not be published. Required fields are marked *