News Kerala/India

ശ്രീനിവാസന്‍ വധക്കേസ്; നാല് പ്രതികള്‍ക്ക് കൂടി ജാമ്യം അനുവദിച്ച് ഹൈക്കോടതി

Written by themediatoc

കൊച്ചി: പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ നാല് പ്രതികള്‍ക്ക് കൂടി ജാമ്യം അനുവദിച്ച് ഹൈക്കോടതി. ബിലാല്‍, റിയാസ്, അന്‍സാര്‍, സഹീര്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. ജസ്റ്റിസ് രാജ വിജയരാഘവന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയുള്ള ഉത്തരവിട്ടത്.

2022 ഏപ്രില്‍ 16ന് ശ്രീനിവാസനെ ഒരു വിഭാഗം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ ചില പ്രതികള്‍ക്ക് ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യം അനുവദിച്ചിരുന്നു. ഇവരെ കൂടാതെ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന മറ്റ് നാല് പ്രതികള്‍ക്കാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.

കേസിന്റെ വിചാരണ സ്റ്റേയെ തുടര്‍ന്ന് തടസപ്പെട്ടിരിക്കുകയാണ്. കേസ് അന്വേഷണം അവസാനിച്ചിരിക്കുന്നതിനാൽ കസ്റ്റഡിയില്‍ ആവശ്യമില്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് ജാമ്യം അനുവദിച്ചത്.

About the author

themediatoc

Leave a Comment