ഷാർജ: എമിറേറ്റിലെ ഒരു റൗണ്ട് എബൗട്ട് ഞായറാഴ്ച മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് റോഡ് ഗതാഗത അതോറിറ്റി അറിയിച്ചു. മുവൈല കോമേഴ്സ്യൽ ഏരിയയിലെ ഹോളി ഖുർആൻ കോംപ്ലക്സിന് സമീപം സ്ഥിതി ചെയ്യുന്ന റൗണ്ട് എബൗട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് അടച്ചിടുന്നത്. ആഗസ്റ്റ് 22 വെള്ളിയാഴ്ച വരെയാണ് അടച്ചിടുക. ഇതുവരെ സുഗമമായ ഗതാഗതം ഉറപ്പാക്കാൻ ബദൽ റൂട്ടുകൾ ഒരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ വാഹനമോടിക്കുന്നവരും റോഡ് ഉപയോക്താക്കളും ഗതാഗത സുരക്ഷ മാർഗ നിർദേശങ്ങൾ പാലിക്കണമെന്നും ബദൽ വഴികൾ ഉപയോഗിക്കണമെന്നും അതോറിറ്റി സോഷ്യൽ പ്ലാറ്റ്ഫോമായ എക്സിൽ ആവശ്യപ്പെട്ടു.
ഷാർജയിലെ റൗണ്ട്എബൗട്ട് ഇന്നു മുതൽ അടച്ചിടും
Related Posts
ദുബായ് - ദേശീയ ദിനാഘോഷ ഭാഗമായി ലുലു എക്സ്ചേഞ്ച് പ്രായോജകരാകുന്ന മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് കേരളോത്സവം ഡിസംബര്‍ 2, 3 തീയതികളില്‍ ദുബായ് ഖിസൈസിലെ ക്രസന്റ് സ്കൂള്‍ ഗ്രൗണ്ടില്‍ വൈകിട്ട് 4 മുതല്‍ ഓര്മ ആഭിമുഖ്യത്തില്‍ അരങ്ങേറും. മൂന്നിന് നടക്കുന്ന
ദുബായ് - നിലവിലെ വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് അനധികൃതമായി താങ്ങുകയോ, വിസ പുതുക്കാതിരിക്കുകയോ, മറ്റു വിസയിലേക്ക് മാറാതിരിക്കുകയോ ചെയ്യുന്ന സന്ദർശക വിസക്കാർക്കെതിരെ ‘അബ്സ്കോണ്ടിങ്’ കേസ് നൽകാനാണ് ട്രാവൽ ഏജൻസികൾ ഒരുങ്ങുന്നത്. സന്ദർശക വിസയിലെത്തുന്നവർ നിയമവിരുദ്ധമായി ഇവിടെ തുടരുന്നത് വിസ നൽകിയ
ദുബായ് - ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ ചക്രമായ ഐൻ ദുബൈ അറ്റകുറ്റപ്പണികൾ പൂർണമായും പൂർത്തീകരിച്ച ശേഷം കുറച്ച് മാസങ്ങൾക്ക് ശേഷമെ തുറക്കൂ എന്ന് അധികൃതർ വെബ്സൈറ്റിൽ വ്യക്തമാക്കി. മാർച്ച് 14നാണ് അറ്റകുറ്റപ്പണിക്കായി ഐൻ ദുബൈ അടച്ചത്. കഴിഞ്ഞ പെരുന്നാൾ അവധി
CAIRO, Egypt: Paymob, the leading financial services enabler in the Middle East, North Africa and Pakistan (MENAP) and Shahid, the world’s leading Arabic streaming platform by MBC GROUP, announce their signing





