ജിദ്ദ: സൗദി അറേബ്യയില്‍ ദീര്‍ഘകാല പ്രവാസിയായിരുന്ന പ്രവാസി മലയാളി നാട്ടില്‍ നിര്യാതനായി. കൊച്ചി കളമശ്ശേരി ഹിദയാത്ത് നഗര്‍ സ്വദേശി പാണാടന്‍ അബ്ദുല്‍ അസീസ് (70) ആണ് മരിച്ചത്. ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയ്ക്ക് തൃക്കാക്കര ജുമാമസ്ജിദ് മഖ്ബറയില്‍ നടന്നു.
പ്രവാസിയായ കാലത്ത് ജിദ്ദയില്‍ സീമന്‍സ് കമ്പനി ജീവനക്കാരനായിരുന്നു. സൗദിയില്‍ തനിമ കലാസാംസ്‌കാരിക വേദിയുടെ സജീവപ്രവര്‍ത്തകനായിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ബിസിനസ് രംഗത്തും നാട്ടില്‍ വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.