മദീന: പുണ്ണ്യ നഗരമായ മദീനയിലെ ഒരു റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്മെൻറ് കേന്ദ്രീകരിച്ച് അസാന്മാർഗിക നടപടികൾ നടത്തിവന്ന വിദേശികളായ രണ്ട് യുവതികളും ഒരു പുരുഷനും മൂന്നുപേർ മദീനയില്‍ അറസ്റ്റില്‍. സാമൂഹിക സുരക്ഷ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗത്തിെൻറ സഹായത്തോടെയായിരുന്നു അറസ്റ്റ്. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മദീന പൊലീസ് അറിയിച്ചു.


