Featured Gulf UAE

മൊബൈൽ തിരിച്ചേൽപിച്ച് മാതൃകയായ ടാക്സി ഡ്രൈവർക്ക്​ ആദരം നൽകി ഷാർജ പോലീസ്

Written by themediatoc

ഷാർജ: ടാക്സി യാത്രക്കാരി മറന്നുവെച്ച മൊബൈൽ ഫോൺ തിരി​ച്ചേൽപിച്ച ടാക്സി ഡ്രൈവർക്ക്​ ആദരമൊരുക്കി ഷാർജ പൊലീസ്​. ജോസഫ്​ ബെൻസൻ എന്ന ​ഡ്രൈവർക്കാണ്​ സത്യസന്ധതക്ക്​ അംഗീകാരം ലഭിച്ചത്​. ഒരു കോൺഫറൻസിനായി പോവുകയായിരുന്ന സ്ത്രീയാണ്​ ടാക്സിയിൽ ഫോൺ മറന്നത്​. തുടർന്ന്​ കോൺഫറൻസ്​ സ്ഥലത്തെ പൊലീസിനെ ഡ്രൈവർ ഫോൺ ഏൽപിക്കുകയായിരുന്നു. ഡ്രൈവറുടെ സത്യസന്ധതയെ അഭിനന്ദിച്ച അധികൃതർ, വ്യക്​തികളുടെ സ്വത്തുവകകൾ സംരക്ഷിക്കുന്നതിലെ സാമൂഹിക ഉത്തരവാദിത്തത്തെ അടയാള​പ്പെടുത്തുന്ന പ്രവർത്തനമാണെന്ന്​ പറഞ്ഞു. എന്നാൽ ദിവസങ്ങൾക്ക്​ മുമ്പ്​ രണ്ട്​ ലക്ഷം ദിർഹം മൂല്യമുള്ള പണവും ചെക്കും മറന്നുവെച്ച യാത്രക്കാരന്​ തിരിച്ചേൽപിച്ച ഡ്രൈവറെ ദുബായ് പൊലീസും ഇത്തരത്തിൽ ആദരിച്ചിരുന്നു.

About the author

themediatoc

Leave a Comment