Featured Gulf Qatar

ദുബായിൽ ദേ​ശീ​യദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഡി​സം​ബ​ർ ഒ​ന്ന്, ര​ണ്ട്​ തീ​യ​തി​ക​ളി​ൽ പൊ​തു അ​വ​ധി

Written by themediatoc

ദുബായ്: ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ രാ​ജ്യ​ത്ത്​ പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ​ക്ക്​ ര​ണ്ടു​ദി​വ​സ​ത്തെ അ​വ​ധി പ്ര​ഖ്യാ​പി​ച്ച്​ മാ​ന​വ​വി​ഭ​വ ശേ​ഷി, സ്വ​ദേ​ശി​വ​ത്​​ക​ര​ണ മ​ന്ത്രാ​ല​യം. ഡി​സം​ബ​ർ ഒ​ന്ന്, ര​ണ്ട്​ തീ​യ​തി​ക​ളി​ലാ​ണ്​ പൊ​തു​അ​വ​ധി. ഏ​ഴു എ​മി​റേ​റ്റു​ക​ൾ ചേ​ർ​ന്ന്​ യുണൈറ്റഡ്​ അ​റ​ബ്​ എ​മി​റേ​റ്റ്​​സ്​ രൂ​പ​വ​ത്​​ക​രി​ച്ച​തി​ന്‍റെ ബ​ഹു​മാ​നാ​ർ​ഥ​മാ​ണ്​ എ​ല്ലാ​വ​ർ​ഷ​വും ഡി​സം​ബ​ർ ര​ണ്ടി​ന്​​​ യു.​എ.​ഇ ദേ​ശീ​യ ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത്. 1971 ഡി​സം​ബ​ർ ര​ണ്ടി​നാ​ണ്​ ഏ​ഴ്​ എ​മി​റേ​റ്റു​ക​ൾ ചേ​ർ​ന്ന്​ യു.​എ.​ഇ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​ത്.

വാ​രാ​ന്ത്യ അ​വ​ധി ദി​ന​ങ്ങ​ളാ​യ ശ​നി, ഞാ​യ​ർ കൂ​ടി വ​രു​ന്ന​തോ​ടെ നിലവിൽ നാ​ല്​ ദി​വ​സ​തേക്കാണ് അ​വ​ധി ല​ഭി​ക്കുക. എന്നാൽ ഷാ​ർ​ജ പോ​ലു​ള്ള എ​മി​റേ​റ്റു​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച​യും അ​വ​ധി ആ​യ​തി​നാ​ൽ ഇ​വ​ർ​ക്ക്​ അ​ഞ്ചു​ദി​വ​സ​ത്തെ അ​വ​ധി ല​ഭി​ക്കും. നാ​ലു​ദി​വ​സ​ത്തെ അ​വ​ധി​ക്ക്​ ശേ​ഷം ഡി​സം​ബ​ർ മൂ​ന്നി​നാ​യി​രി​ക്കും ഓ​ഫി​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ അ​തി​വി​പു​ല​മാ​യ​ ആ​ഘോ​ഷ​ങ്ങ​ളും പ​രി​പാ​ടി​ക​ളും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

About the author

themediatoc

Leave a Comment