റിയാദ്: ഉംറക്കെത്തിയ മലയാളി ജിദ്ദക്കെടുത്ത് ഖുലൈസിൽ നിര്യാതനായി. മലപ്പുറം മക്കരപറമ്പ പഴമൊള്ളൂർ മീനാർകുഴി നെച്ചിക്കണ്ടൻ മുഹമ്മദലി ( 56) ആണ് മരിച്ചത്. മദീനയിൽ നിന്ന് മക്കയിലേക്കുള്ള യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടൻ മരിക്കുകയുമായിരുന്നു.
മൃതദേഹം ഖുലൈസ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് കെഎംസിസി ഖുലൈസ് പ്രവർത്തകർ രംഗത്തുണ്ട്.


