മസ്ക്കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാനുമായ എം എ യുസഫലി. യുഎഇ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഒമാന്‍ ഭരണാധികാരി. യുഎഇ പ്രസിന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നടത്തിയ അത്താഴ വിരുന്നിലായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഒമാനും യുഎഇയിലും പരസ്പരം നിരവധി കരാറുകളില്‍ ഒപ്പുവെച്ചു. നിക്ഷേപം, പുനരുപയോഗ ഊര്‍ജം, റെയില്‍വേ, ആധുനിക സാങ്കേതിക വിദ്യ തുടങ്ങി വിവിധ മേഖലകളിലായാണ് രാജ്യങ്ങള്‍ തമ്മില്‍ കരാറുകളിലെത്തിയത്.
You may also like
സ്ത്രീ ഉന്നമനം ലക്ഷ്യമാക്കി മാംസ് & വൈഫ്സ് ആപ്പ്...
മൂന്നാം തവണയും ഷാർജ എമിറേറ്റിലെ ഏറ്റവും മികച്ച...
വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെന്ന് ഇറാനും അമേരിക്കയും;...
ഒ-ഗോൾഡും, എമിറേറ്റ്സ് ഗോൾഡ് റിഫൈനറിയും കൈകോർക്കുന്നു
തൊഴിലാളികൾക്ക് സൗജന്യ സുരക്ഷിതത്വ പരിശീലന പദ്ധതിയുമായി...
പ്രമുഖ ജ്വല്ലറി ബ്രാൻഡ് താജ്വി ഗോൾഡ് ആൻഡ്...
About the author
