അബുദാബി: ആഗോളതലത്തിൽ തന്ത്രപ്രധാന പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തി യുഎഇ. ഫ്രാൻസ്, സിംഗപ്പൂർ, ഗ്രീസ്, ഇന്ത്യ എന്നീ രാജ്യങ്ങളുമായി പ്രതിരോധം, വ്യാപാരം, നിക്ഷേപം, ഊർജം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണം വിപുലീകരിക്കാനുള്ള നയതന്ത്ര നീക്കങ്ങളാണ് ശ്രദ്ധേയമാകുന്നത്. അബുദാബിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായും സിംഗപ്പൂർ

