അജ്മാന്: അജ്മാന് ശൈഖ് റാശിദ് ബിൻ സഈദ് റോഡിൽ ഭാഗീകമായി ജൂണ്‍ രണ്ടു മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അജ്മാൻ റോഡ് അതോറിറ്റി അറിയിച്ചു. നിലവിൽ ശൈഖ് റാശിദ് ബിൻ സഈദ് റോഡ് പ്രദേശത്ത് നടക്കുന്ന റോഡ് വികസന പ്രവൃത്തികളുടെ ഭാഗമായാണ് ഗതാഗതം തിരിച്ചുവിടുന്നത്. അജ്മാന് പോര്‍ട്ട്, അജ്മാന് സിറ്റി സെന്റര്‍ എന്നിവിടങ്ങളിൽനിന്ന് ശൈഖ് റാശിദ് ബിൻ സഈദ് റോഡിൽ പ്രവേശിക്കുന്ന വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ പ്രദേശത്തെ വാഹന ഗതാഗതം സുഗമമാക്കുന്നതിനായി പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനാണ് നടപടി. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി അടച്ചിടുന്ന സ്ഥലത്തെ ട്രാഫിക് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും, അതോറിറ്റിയുടെ തീരുമാനങ്ങളോട് പൂർണമായും നഗര വാസികളും ഡ്രൈവർമാരും സഹകരിക്കണമെന്നും അജ്മാൻ പൊലീസ് ഡ്രൈവർമാരോടും പൊതുജനങ്ങളോടും അഭ്യർഥിച്ചു.
You may also like
‘ഞാൻ സൗദി അറേബ്യയുടെ ഭാഗമാണ്’...
ഇലക്ട്രിക് എയർ ടാക്സിയുടെ...
സ്ത്രീ ഉന്നമനം ലക്ഷ്യമാക്കി മാംസ് & വൈഫ്സ് ആപ്പ്...
മൂന്നാം തവണയും ഷാർജ എമിറേറ്റിലെ ഏറ്റവും മികച്ച...
വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെന്ന് ഇറാനും അമേരിക്കയും;...
ഒ-ഗോൾഡും, എമിറേറ്റ്സ് ഗോൾഡ് റിഫൈനറിയും കൈകോർക്കുന്നു
About the author
