Breaking News News Kerala/India

വയനാട് പുനരധിവാസം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി സംഭാവന നൽകി എം എ യൂസഫലി

Written by themediatoc

തിരുവനന്തപുരം: ഉരുൾപൊട്ടലിൽ തകർന്ന വയനാട് മുണ്ടക്കൈ ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10കോടിരൂപ സംഭാവന നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ദുരിതബാധിതര്‍ക്ക് 50 വീടുകള്‍ വെച്ചുനല്‍കുന്നതിനായാണ് ധനസഹായം. തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ട് എത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന് 10 കോടി രൂപയുടെ ചെക്ക് എംഎ യൂസഫലി കൈമാറിയത്. വിവരം മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ പങ്കുവെച്ചു.

ദുരന്തബാധിതർക്കായി ആദ്യഘട്ടത്തിൽ 5 കോടി രൂപ കഴിഞ്ഞ ഓഗസ്റ്റിൽ നൽകിയിരുന്നു. രണ്ടാംഘട്ടസഹായമായാണ് 10 കോടി രൂപ ഇന്ന് മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. കൂടാതെ നാടിന്റെ പുനരധിവാസത്തിനായി പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് പിന്നാലെ ദുരിതബാധിതര്‍ക്ക് 50 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് യൂസഫലി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി സഹായം കൈമാറിയത്. മുണ്ടക്കൈ, ചൂരല്‍മല ദുരിതബാധിതര്‍ക്കായി ഉയരുന്ന ടൗണ്‍ഷിപ് നിര്‍മാണത്തിന് ഉള്‍പ്പെടെ വേഗത പകരുന്നതാണ് ഈ ധന സഹായമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

About the author

themediatoc

Leave a Comment