Breaking News Gulf UAE

ഷാർജയിൽ പു​തി​യ​ത​രം മാരകശേഷിയുള്ള മയക്കുമരുന്ന് പിടിച്ചെടുത്തു

Written by themediatoc

ഷാ​ർ​ജ – ഷാ​ർ​ജ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​യ യാ​ത്ര​ക്കാ​ര​ന്‍റെ കൈ​യി​ൽ​നി​ന്ന് രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച പു​തി​യ​ത​രം ക​ഞ്ചാ​വി​നെ​ക്കാ​ൾ നൂ​റു​മ​ട​ങ്ങ് ശ​ക്തി​യു​ള്ള മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി ഷാ​ർ​ജ പൊ​ലീ​സ്. സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ളു​ടെ രൂ​പ​ത്തി​ൽ സെ​റം കു​പ്പി​ക​ളി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. മ​നു​ഷ്യ​നി​ർ​മി​ത​മാ​ണ്​ ഈ ​മ​യ​ക്കു​മ​രു​ന്നെ​ന്ന്​ ഫോ​റ​ൻ​സി​ക്​ വി​ദ​ഗ്ധ​ർ പ​റ​ഞ്ഞു.

ഗര, ദ്രാ​വ​ക രൂ​പ​ത്തി​ലും ഉ​ണ​ക്കി​യും, വാ​ത​ക​മാ​ക്കി​യും, സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ, ഭ​ക്ഷ​ണം തു​ട​ങ്ങി ഏ​ത് ഉ​ൽ​പ​ന്ന​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി ഈ ​മ​രു​ന്നു​ക​ളു​ടെ രൂ​പം എ​ളു​പ്പ​ത്തി​ൽ മാ​റ്റാ​നും മ​റ​യ്ക്കാ​നും ക​ഴി​യു​യുന്ന പുതിയതരം മ​യ​ക്കു​മ​രു​ന്ന് വി​ദേ​ശ ലാ​ബു​ക​ളി​ൽ വി​ക​സി​പ്പി​ച്ചെ​ടു​ത്തതയാണ് സാധ്യത എന്ന് കെ​മി​ക്ക​ൽ അ​നാ​ലി​സി​സ് വി​ദ​ഗ്ധ​ൻ ഡോ. ​താ​ജ് എ​ൽ​സി അ​ബ്ബാ​സ് വിലയിരുത്തി.

വീര്യം കൂടിയ മ​യ​ക്കു​മ​രു​ന്ന് കുറഞ്ഞതോതിൽ പോലും ഉപയോഗിക്കുന്നവർക്ക് ഹൃ​ദ​യ​മി​ടി​പ്പ് വ​ർ​ധി​ക്ക​ൽ, ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം, ഛർ​ദി, മ​നോ​രോ​ഗം എ​ന്നി​വ ഉ​ൾ​പ്പെ​ടെ മ​റ്റു ഗു​രു​ത​ര​മാ​യ രോ​ഗ​ങ്ങ​ളും ഉ​ണ്ടാ​കു​മെ​ന്ന് വി​ദ​ഗ്ധ​ർ അഭിപ്രായപ്പെട്ടു.

About the author

themediatoc

Leave a Comment