GulfUAE

ആസാ ഗ്രൂപ്പ് തങ്ങളുടെ തൊഴിലാളികൾക്കായി ലേബർ ക്യാമ്പിൽ ഇഫ്താർ സംഗമം നടത്തി

ദുബായ് – പതിനായിരത്തോളം വരുന്ന തൊഴിലാളികൾക്കായി ദുബായ് വർസാൻ ക്യാമ്പ്, അജ്മാൻ ആസ ക്യാമ്പ്, ജബൽ അലിയിലെ രണ്ടു ലേബർ ക്യാമ്പുകൾ എന്നിവിടങ്ങളിലായി മാർച്ച് 7,8,9 തിയ്യതികളിൽ ഇഫ്താർ ഒരുക്കി. തൃശ്ശൂർ എം പി ശ്രീ ടി എൻ പ്രതാപൻ എല്ലാ ദിവസങ്ങളിലും മുഖ്യ അതിഥി ആയി പങ്കെടുത്ത് തൊഴിലാളികളുമായി സംവദിച്ചു.

പന്ത്രണ്ടിൽ പരം വിവിധ രാജ്യക്കാരായ തൊഴിലാളികളുമായും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുമായി അടുത്ത് ഇടപഴകുവാനും, സംവാദിക്കുവാനും സാധിച്ചത് തന്റെ ജീവിതത്തിലെ ഒരു മറക്കാനാവാത്ത അനുഭവം ആയിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പതിമൂന്ന് വയസ്സ് തുടങ്ങി ഇതു വരെ ഓണം വിഷു ദിവസങ്ങൾ വന്നാൽ അതൊഴിച്ച് റംസാൻ മാസത്തിലെ എല്ലാ നോമ്പും ഒരു മുടക്കവും കൂടാതെ താൻ അനുഷ്ഠിച്ചു വരുന്നു എന്നും, റംസാൻ നോമ്പ് തനിക്ക് നൽകുന്ന ഒരു പ്രത്യേക മാനസിക സംതൃപ്തിയും, അച്ചടക്കവും അദ്ദേഹം തൊഴിലാളികളുമായി പങ്കുവെച്ചു.
പതിനായിരത്തോളം വരുന്ന വിവിധ രാജ്യക്കാരായ തൊഴിലാളികൾക്ക് ജോലി നൽകുന്നതിലൂടെ ലക്ഷകണക്കിന് ആളുകൾക്കാണ് സി പി സാലിഹ് അദ്ദേഹത്തിന്റെ ആസ ഗ്രൂപ്പിലൂടെ താങ്ങും തണലും ആവുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ കുടുംബാംഗങ്ങളോട് കൂടെ തൊഴിലാളികൾക്കൊപ്പം നോമ്പ് തുറക്കാൻ എത്തിയ ആസ ഗ്രൂപ്പ് ചെയർമാനെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു.

അഡ്വക്കേറ്റ് ഓണംപിള്ളി മുഹമ്മദ് ഫൈസി വിവിധ ഭാഷകളിൽ നടത്തിയ റംസാൻ സന്ദേശം വ്യത്യസ്ത ഭാഷക്കാരായ തൊഴിലാളികൾക്ക് വേറിട്ട ഒരു അനുഭവം ആയിരുന്നു. മത സൗഹാർദ്ദത്തിലും, സഹിഷ്ണുതയിലും ഊന്നിയുള്ള വിശ്വാസപ്രമാണങ്ങൾ ആണ് എല്ലാ മതങ്ങളും ഉൽഘോഷിക്കുന്നത് എന്ന് മതഗ്രന്ഥങ്ങളെ ഉദ്ധരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു മനസ്സിലാക്കി. വർഷങ്ങളായി തുടർന്ന് വന്നിരുന്ന ഇഫ്താർ സംഗമങ്ങൾ കോവിഡ് മഹാമാരിയെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നു എന്ന് ശ്രീ സി പി സാലിഹ് ഓർമിപ്പിച്ചു. വീണ്ടും തൻ്റെ കുടുംബാംഗങ്ങളോട് കൂടെ തൊഴിലാളികൾക്കൊപ്പം നോമ്പ് തുറക്കാൻ സാധിച്ചതിൽ താൻ സന്തോഷവാൻ ആണെന്ന് സാലിഹ് പറഞ്ഞു. വിഭവ സമൃദ്ധമായ ഇഫ്താർ വിരുന്നിനും, പ്രാർത്ഥനയ്ക്കും ശേഷം ഇഫ്താർ സംഗമത്തിന് വിരാമമായി.

Shares:

Related Posts

Featured

വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെന്ന് ഇറാനും അമേരിക്കയും; പ്രതികരിക്കാതെ ഇസ്രയേല്‍

തെഹ്‌റാൻ: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം അവസാനിക്കുന്നതായി സൂചന. വെടിനിര്‍ത്തല്‍ ആരംഭിച്ചതായി ഇറാനിയന്‍ ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ മാധ്യമങ്ങളും ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇസ്രയേല്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായെന്ന് അറിയിച്ചിട്ടില്ല. നിലവിൽ
Gulf

യുഎഇയിൽ ട്രക്ക് തലകീഴായി മറിഞ്ഞ് അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

അബുദബി: യുഎഇയിൽ ഹെവി ട്രക്ക് അപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ബാലുശ്ശരി അ​ഗ്രൂൽ കുണ്ടിലാത്തോട്ട് ശശികുമാർ-അജിത ദമ്പതികളുടെ മകൻ അതുൽ (27) ആണ് മരിച്ചത്. യുഎഇയിലെ റാക് സ്റ്റീവൻ റോക്കിൽ വെച്ചാണ് അപകടമുണ്ടായത്. ലോഡുമായി ക്രഷറിലേക്ക് വരുമ്പോൾ ട്രക്ക് നിയന്ത്രണം
Breaking News

യുഎഇയും ജപ്പാനും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്ത കരാറിന് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് സാക്ഷ്യം വഹിച്ചു.

ടോക്കിയോ, ജപ്പാൻ - ജപ്പാനിലേക്കുള്ള യുഎഇ പ്രതിനിധി സംഘത്തെ നയിക്കുന്ന അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി എക്‌സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നയൻ ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി ടോക്കിയോയിൽ കൂടിക്കാഴ്ച
Featured

ദുബായ് ജൈടെക്സ് മാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങി.

ദുബായ് - നാലുനാൾ കൊണ്ട് 1.38 ജനലക്ഷം പങ്കെടുത്ത ദുബായ് ജൈടെക്സ് മാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങി. ജൈടെക്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയതും, വിൽപന നടന്നതും​ ഇത്തവണയാണ് എന്നതാണ് ഇത്തവണത്തെ ജൈടെക്സ് വേറിട്ടതാക്കിയത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും പതിനായിരിക്കണക്കിനാളുകളാണ് സാങ്കേതിക വിദ്യയുടെ
Leave a Reply

Your email address will not be published. Required fields are marked *