Featured Gulf UAE

ദുബായ് ക്രി​മി​ന​ൽ കോ​ട​തി ഒക്ടോബർ ഒന്നുമുതൽ പു​തി​യ ആ​സ്ഥാ​ന​ത്തേ​ക്ക്

Written by themediatoc

ദുബായ്: എ​മി​റേ​റ്റി​ലെ ജു​ഡീ​ഷ്യ​റി സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ആ​ധു​നി​കീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദുബായ് ക്രി​മി​ന​ൽ കോ​ട​തി​ക​ൾ നി​ല​വി​ലെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ ലേ​ബേ​ഴ്​​സ്​ ആ​ൻ​ഡ്​ എ​ക്സി​ക്യു​ട്ടി​വ്​ കോ​ട​തി ആ​സ്ഥാ​ന​ത്തേ​ക്ക്​ മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചു. ജു​ഡീ​ഷ്യ​റി സം​വി​ധാ​ന​ങ്ങ​ളു​ടെ കാ​​ര്യ​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​ല​വാ​ര​വും അ​നു​സ​രി​ച്ച്​ കോ​ട​തി സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യു​മാ​ണ്​ ല​ക്ഷ്യം. പു​തി​യ കെ​ട്ടി​ടം ഒ​ക്​​ടോ​ബ​ർ ഒ​ന്നി​ന്​ ഔ​ദ്യോ​ഗി​ക​മാ​യി തു​റ​ക്കും. തു​ട​ർ​ന്ന്​ എ​ല്ലാ ക്രി​മി​ന​ൽ കോ​ട​തി​ക​ളും ഇ​ത​നു​സ​രി​ച്ച്​ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കും. കോ​ട​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്നു​വെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സാ​​ങ്കേ​തി​ക​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​വി​ധ സേ​വ​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടി​ല്ലെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ്​ കോ​ട​തി​ക​ളു​ടെ മാ​റ്റ​മെ​ന്ന്​ ഫ​സ്റ്റ്​ ഇ​ൻ​സ്റ്റ​ൻ​സ്​ കോ​ട​തി​ക​ളു​ടെ പ്ര​സി​ഡ​ന്‍റ്​ ജ​ഡ്ജി ഖാ​ലി​ദ്​ യ​ഹ്​​യ അ​ൽ ഹു​സാ​നി വ്യക്തമാക്കി.

കോടതി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​നും കേ​സ്​ ട്രാ​ക്കി​ങ് സം​വി​ധാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തിനോടൊപ്പം വി​ചാ​ര​ണ ന​ട​പ​ടി​ക​ളും പ​രാ​തി ന​ൽ​കു​ന്ന​വ​ർ​ക്കു​ള്ള സേ​വ​ന​ങ്ങ​ളും ത​ട​സ്സ​മി​ല്ലാ​തെ തു​ട​രു​ന്നു​വെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തു​ന്നതിനും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും, ഡി​ജി​റ്റ​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ങ്ങളോടെയാണ് പുതിയ അധൂനികരീതിയിലാണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

About the author

themediatoc

Leave a Comment