Breaking NewsFeatured

കുട്ടികളുടെ വാക്‌സിനേഷൻ കൃത്യസമയത്ത് പൂർത്തിയാക്കണം; അബൂദബി ശിശുക്ഷേമ സമിതി

കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാനും അഞ്ചാംപനി, പോളിയോ, മെനിഞ്ചൈറ്റിസ് തുടങ്ങിയ ഗുരുതര രോഗങ്ങളിൽനിന്ന് പ്രതിരോധം ഉറപ്പാക്കാനും നിർദിഷ്ട വാക്‌സിനേഷൻ പട്ടിക കൃത്യമായി പിന്തുടരണമെന്ന് അബൂദബി ശിശുക്ഷേമ സമിതി. വാക്‌സിനേഷന് മുമ്പും ശേഷവും കുട്ടികൾക്ക് മാനസിക പിന്തുണ നൽകുന്നത് കുത്തിവെപ്പിനോടുള്ള ഭയവും ആശങ്കയും കുറയ്ക്കാൻ സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

കുത്തിവെപ്പിന് മുമ്പ് കുട്ടികളോട് ലളിതമായ ഭാഷയിൽ സംസാരിക്കണം. വാക്‌സിന്റെ പ്രയോജനങ്ങൾ വിശദീകരിക്കുകയും കുത്തിവെപ്പ് സമയത്ത് തങ്ങൾ ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകുകയും വേണം. കുട്ടികളുടെ ആശങ്കകൾ ശ്രദ്ധയോടെ കേൾക്കാനും അവരുടെ വികാരങ്ങളെ മാനിക്കാനും മാതാപിതാക്കൾ തയ്യാറാകണമെന്നും സമിതി നിർദേശിച്ചു.

കുട്ടികൾക്ക് പൂർണമായ പ്രതിരോധശേഷി ലഭിക്കുന്നതിന് വാക്‌സിനുകളുടെ എല്ലാ നിർദിഷ്ട ഡോസുകളും സ്വീകരിക്കേണ്ടത് പ്രധാനമാണ്. ചില വാക്‌സിനുകൾക്ക് ഒന്നിലധികം ഡോസുകളും ബൂസ്റ്റർ ഡോസുകളും ആവശ്യമായി വരും. വാക്‌സിനേഷൻ വ്യക്തിഗത സുരക്ഷയ്ക്കൊപ്പം സമൂഹത്തിലെ രോഗവ്യാപനം കുറയ്ക്കാനും സഹായിക്കുന്നു.

അതേസമയം, എം.എം.ആർ. വാക്‌സിൻ ഓട്ടിസത്തിന് കാരണമാകുമെന്ന പ്രചാരണം ശാസ്ത്രീയ പഠനങ്ങൾ പിന്തുണയ്ക്കുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. വാക്‌സിനുകളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളിൽ വിശ്വസിക്കാതെ ഔദ്യോഗിക ആരോഗ്യകേന്ദ്രങ്ങളിൽനിന്ന് കൃത്യമായ വിവരങ്ങൾ തേടണമെന്നും നിർദേശമുണ്ട്.

വാക്‌സിനേഷനുശേഷം കുട്ടികളിൽ അസാധാരണമായ ലക്ഷണങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഡോക്ടറുടെ ഉപദേശം തേടണം. യു.എ.ഇയിലെ സർക്കാർ, സ്വകാര്യ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും വാക്‌സിനുകൾ ലഭ്യമാണ്.

Shares:

Related Posts

Gulf

ദുബായിൽ പ്രവർത്തനം സജ്ജമാക്കാൻ ഒരുങ്ങി എന്‍.ടി.സി ഗ്രൂപ് ഓഫ് കമ്പനീസ്; കേരളത്തിൽ പുതുതായി 25 ശാഖകള്‍

ദുബായ് - തൃശ്ശൂര്‍ ജില്ലയിലെ കണ്ടശ്ശാംകടവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ടിസി (ന്യൂ ട്രിച്ചൂര്‍ കമ്പനി) ഗ്രൂപ് ഓഫ് കമ്പനീസ് 2025 ഡിസംബറിനു മുന്‍പ് 25 ശാഖകള്‍ കൂടി തുറക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ വര്‍ഗീസ് ജോസ്.ടി ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനായി ഗ്രൂപ്പിന്
Business

ഒരു നിക്ഷേപം, രണ്ട് താക്കോലുകൾ; സിമ്പോളിക് ഡവലപ്‌മെന്റ്‌സിൽ വീട് വാങ്ങുന്നവർക്ക് ജെറ്റോർ കാർ സമ്മാനം

ദുബായ്: യു.എ.ഇയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളിലൊന്നായ സിമ്പോളിക് ഡവലപ്‌മെന്‍റ്‌സ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ പ്രമോഷണൽ ഓഫർ അവതരിപ്പിച്ചു. മേയ് 1 മുതൽ 31 വരെ സിമ്പോളിക് സെൻ റസിഡൻസിൽ യൂണിറ്റ് ബുക്ക് ചെയ്യുന്നവർക്ക് ജെറ്റൂർ ടി2 എസ്‌യുവി സൗജന്യമായി നൽകുമെന്ന്
Breaking News

അനിൽ ആന്റണി ബി.ജെ.പി യിൽ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു

ന്യൂഡൽഹി - ബി.ബി.സി ഡോക്യുമെന്ററിയോടെ പുകഞ്ഞിരുന്ന എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ പ്രശ്നങ്ങൾക്കൊടുവിൽ തിരിച്ചടികളും പ്രതിസന്ധികളും മറികടക്കാൻ കിണഞ്ഞു ശ്രമിക്കുന്ന കോൺഗ്രസിന് കനത്ത പ്രഹരമേൽപ്പിച്ച് കോൺഗ്രസ്സിലെതന്നെ മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പിയുടെ
Leave a Reply

Your email address will not be published. Required fields are marked *