BusinessFeatured

ഒരു നിക്ഷേപം, രണ്ട് താക്കോലുകൾ; സിമ്പോളിക് ഡവലപ്‌മെന്റ്‌സിൽ വീട് വാങ്ങുന്നവർക്ക് ജെറ്റോർ കാർ സമ്മാനം

ദുബായ്: യു.എ.ഇയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളിലൊന്നായ സിമ്പോളിക് ഡവലപ്‌മെന്‍റ്‌സ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ പ്രമോഷണൽ ഓഫർ അവതരിപ്പിച്ചു. മേയ് 1 മുതൽ 31 വരെ സിമ്പോളിക് സെൻ റസിഡൻസിൽ യൂണിറ്റ് ബുക്ക് ചെയ്യുന്നവർക്ക് ജെറ്റൂർ ടി2 എസ്‌യുവി സൗജന്യമായി നൽകുമെന്ന് കമ്പനി അറിയിച്ചു.

എലൈറ്റ് ഗ്രൂപ്പ് ഹോൾഡിങ്‌സുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജെറ്റൂർ വാഹനങ്ങളുടെ ഔദ്യോഗിക വിതരണക്കാരായ എലൈറ്റ് ഗ്രൂപ്പുമായി ദുബൈ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ധാരണാപത്രം ഒപ്പുവെച്ചു. സിമ്പോളിക് ഡവലപ്‌മെന്‍റ്‌സ് വൈസ് ചെയർമാൻ മുർതസ മോയിസും എലൈറ്റ് ഗ്രൂപ്പ് ഹോൾഡിങ്‌സ് സി.എഫ്.ഒ ഹാറൂൺ ഹയാത്തും കരാറിൽ ഒപ്പുവെച്ചു.

‘One Investment, Two Keys’ എന്ന ആശയത്തോടെയാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരൊറ്റ നിക്ഷേപത്തിലൂടെ താമസ സൗകര്യത്തിനൊപ്പം വാഹനവും സ്വന്തമാക്കാനുള്ള അവസരമാണിതിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.

ദുബൈയിലെ അൽ ഫർജാനിൽ വികസിപ്പിക്കുന്ന സിമ്പോളിക് സെൻ റസിഡൻസ് കമ്പനിയുടെ പുതിയ റെസിഡൻഷ്യൽ പദ്ധതികളിലൊന്നാണ്. രണ്ട് മുതൽ അഞ്ച് ബെഡ്‌റൂം വരെയുള്ള അപ്പാർട്ട്‌മെന്റുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കുടുംബങ്ങൾക്കും നിക്ഷേപകർക്കും ഒരുപോലെ അനുയോജ്യമായ താമസസൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

Shares:

Related Posts

Breaking News

ഉപഭോക്തൃ സംരക്ഷണ നിയമം കർശനമാക്കി യു.എ.ഇ സാമ്പത്തിക മന്ത്രാലയം

ദുബായ് - ഉപഭോക്​താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്​ ഏർപ്പെടുത്തിയ ഫെഡറൽ നിയമം കർശനമാക്കുന്നതിന്​ യു.എ.ഇ സാമ്പത്തിക മന്ത്രാലയം നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പുതുക്കിയ നിയമ വ്യവസ്ഥ അനുസരിച്ച് ഉപഭോക്തൃ അവകാശങ്ങൾ ലംഘിക്കുന്ന ഏതൊരു ചില്ലറ വ്യാപാരികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും പ്രത്യേക പിഴകൾ
Featured

മൊബൈൽ തിരിച്ചേൽപിച്ച് മാതൃകയായ ടാക്സി ഡ്രൈവർക്ക്​ ആദരം നൽകി ഷാർജ പോലീസ്

ഷാർജ: ടാക്സി യാത്രക്കാരി മറന്നുവെച്ച മൊബൈൽ ഫോൺ തിരി​ച്ചേൽപിച്ച ടാക്സി ഡ്രൈവർക്ക്​ ആദരമൊരുക്കി ഷാർജ പൊലീസ്​. ജോസഫ്​ ബെൻസൻ എന്ന ​ഡ്രൈവർക്കാണ്​ സത്യസന്ധതക്ക്​ അംഗീകാരം ലഭിച്ചത്​. ഒരു കോൺഫറൻസിനായി പോവുകയായിരുന്ന സ്ത്രീയാണ്​ ടാക്സിയിൽ ഫോൺ മറന്നത്​. തുടർന്ന്​ കോൺഫറൻസ്​ സ്ഥലത്തെ പൊലീസിനെ
Gulf

ഭിന്നശേഷി കുട്ടികളുടെ കലാപ്രകടനവുമായി പ്രവാസ ലോകത്തെ വിസ്മയിപ്പിക്കാൻ ഗോപിനാഥ് മുതുകാട് എത്തുന്നു

ദുബായ് - തിരുവനന്തപുരം മാജിക് അക്കാദമിയുടെ നേതൃത്വത്തിലുള്ള ഡിഫറൻറ് ആർട് സെന്ററിലെ(www.differentartcentre.com)ഭിന്നശേഷി കുട്ടികളുടെകലാമികവുകൾ പ്രവാസ ലോകത്ത് അവതരിപ്പിക്കാൻ അതിന്റെ സ്ഥാപകനും മെന്ററുമായ ഗോപിനാഥ് മുതുകാട് ദുബായിലെത്തുന്നു. ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ ( ഐപിഎ) 2023 ജനുവരി 14-ന് ദുബൈ ഊദ്മേത്ത ഷെയ്ഖ്
Breaking News

ഷാര്‍ജയില്‍ ആസ്റ്റര്‍ അത്യാധുനിക മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി പ്രവർത്തനമാരംഭിച്ചു

ഷാര്‍ജ - ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ഷാര്‍ജയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആശുപത്രിയുടെ ഉദ്ഘാടനം ഷാര്‍ജ ഉപഭരണാധികാരിയും, ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ഹിസ് ഹൈനസ്സ് ഷെയ്ക്ക്
Leave a Reply

Your email address will not be published. Required fields are marked *