മനാമ – നിലവിലെ ആഭ്യന്തരനിയമമേഖലയിൽ നിന്നും വ്യത്യസ്തമായി വ്യാപാര സംബന്ധമായ കേസുകൾ തീർപ്പാക്കുന്നതിന് അന്താരാഷ്ട്ര വ്യാപാര കോടതി സ്ഥാപിക്കാനാണ് ധാരണയുമായി ബഹ്റൈനും സിംഗപ്പൂരും തമ്മിൽ സഹകരിക്കുന്നതിന് ധാരണപത്രത്തിൽ ഒപ്പുവെച്ചു. സുപ്രീം ജുഡീഷ്യൽ കൗൺസിൽ വൈസ് ചെയർമാൻ ശൈഖ് ഖാലിദ് ബിൻ അലി ആൽ ഖലീഫയുടെ കഴിഞ്ഞ വർഷത്തെ സിംഗപ്പൂർ സന്ദർശനത്തിനിടെയായിരുന്നു കരാറിൽ ഒപ്പുവെച്ചത്. സിംഗപ്പൂർ ഇന്റർനാഷനൽ കൊമേഴ്സ്യൽ കോർട്ടിന്റെ മോഡലിലിൽ സ്ഥാപിക്കപ്പെടുന്ന കോർട്ടിന് ബഹ്റൈൻ ഇന്റർനാഷനൽ കോമേഴ്സ്യൽ കോർട്ട് (ബി.ഐ.സി.സി) എന്നായിരിക്കും പേര്. ധാരണാപത്രത്തിൽ സിംഗപ്പൂരിനെ പ്രതിനിധീകരിച്ച് ചീഫ് ജസ്റ്റിസ് സന്ദരീഷ് മേനോനാണ് കരാറിൽ ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളിൽനിന്നുമുള്ള ബന്ധപ്പെട്ടവരെ ഉൾപ്പെടുത്തി സംയുക്ത കമ്മിറ്റിയും രൂപവത്കരിച്ചിരുന്നു. അന്താരാഷ്ട്ര വ്യാപാര തർക്കപരിഹാര കോടതി വ്യവഹാര മേഖലയിൽ സിംഗപ്പൂരിന്റെ അനുഭവ സമ്പത്ത് മുന്നിൽവെച്ചാണ് ബഹ്റൈൻ മുന്നോട്ടു നീങ്ങുക.
You may also like
സ്ത്രീ ഉന്നമനം ലക്ഷ്യമാക്കി മാംസ് & വൈഫ്സ് ആപ്പ്...
മൂന്നാം തവണയും ഷാർജ എമിറേറ്റിലെ ഏറ്റവും മികച്ച...
വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെന്ന് ഇറാനും അമേരിക്കയും;...
ഒ-ഗോൾഡും, എമിറേറ്റ്സ് ഗോൾഡ് റിഫൈനറിയും കൈകോർക്കുന്നു
തൊഴിലാളികൾക്ക് സൗജന്യ സുരക്ഷിതത്വ പരിശീലന പദ്ധതിയുമായി...
പ്രമുഖ ജ്വല്ലറി ബ്രാൻഡ് താജ്വി ഗോൾഡ് ആൻഡ്...
About the author
