ഫുജൈറ – മസാഫിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്ത്രീ ഉൾപ്പെടെ രണ്ട് ഇമാറാത്തികൾ മരിച്ചു.19കാരനായ യുവാവും 28കാരിയായ യുവതിയുമാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് മസാഫി റൗണ്ട് എബൗട്ടിന് സമീപത്തായിരുന്നു അപകടം. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ഫുജൈറയിലെ റോഡ് ഗതാഗത-പരിശോധന വിഭാഗം ഡയറക്ടർ കേണൽ സാലിഹ് മുഹമ്മദ് അബ്ദുല്ല അൽ ദൻഹാനി പറഞ്ഞു. ഒറ്റവരി പാതയിൽ ഒരു കാർ മറ്റൊരു കാറിനെ തെറ്റായ രീതിയിൽ മറികടക്കാൻ ശ്രമിക്കവെ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറുകൾ പൂർണമായും തകർന്നു. ട്രാഫിക് പൊലീസും ആംബുലൻസും സ്ഥലത്തെത്തിയാണ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയത്.
- Home
- Breaking News
- ഫുജൈറയിൽ വാഹനാപകടത്തിൽ രണ്ട് എമിറാത്തികൾ മരിച്ചു
ഫുജൈറയിൽ വാഹനാപകടത്തിൽ രണ്ട് എമിറാത്തികൾ മരിച്ചു
Related Posts
ദുബായ് - ഏപ്രിൽ മാസത്തെ യു.എ.ഇയിലെ പെട്രോൾ, ഡീസൽ വിലനിലവാരം പ്രഖ്യാപിച്ചു. മാർച്ചിനേക്കാൾ നേരിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സൂപ്പർ 98 പെട്രോളിന് 3.01ദിർഹമാണ് ഏപ്രിലിൽ നിരക്ക്. മാർച്ചിലിത് 3.09ദിർഹമായിരുന്നു. സ്പെഷൽ 95പെട്രോൾ വില 2.90ദിർഹമാണ്. കഴിഞ്ഞ മാസം 2.97ദിർഹമായിരുന്നു. മാർച്ചിൽ ലിറ്ററിന്
ദുബായ്: പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന ഡോ. റാം ബുക്സാനി വിടവാങ്ങി. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു മരണം. ദുബായിലെ ഇന്ത്യൻ ഹൈസ്കൂൾ, ഇന്ത്യൻ ക്ലബ് ദുബായ എന്നിവ സ്ഥാപിക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച വ്യക്തിയായിരുന്നു റാം ബുക്സാനി.
ദുബായ് - മൂന്നര വര്‍ഷം മുമ്പ് ദുബായിലുണ്ടായ ബസപകടത്തില്‍ പരിക്കേറ്റ ഇന്ത്യൻ യുവാവിന് ദുബൈ കോടതി 50 ലക്ഷം ദിര്‍ഹം(ഏകദേശം 11.5കോടി രൂപ) നഷ്ടപരിഹാരം വിധിച്ചു. 2019 ജൂണിലാണ് ഒമാനില്‍ നിന്ന് പുറപ്പെട്ട ബസ് ദുബായ് റാശിദിയയില്‍ അപകടത്തില്‍പ്പെട്ടത്.സംഭവത്തില്‍ സാരമായി പരിക്കേറ്റ
ദുബായ് : യു. എ. ഇ താമസക്കുടിയേറ്റ നിയമം ലംഘിച്ച വ്യക്തികൾക്കായി നടപ്പിലാകുന്ന ഗ്രേസ് പിരീഡ് സംരംഭം( പൊതുമാപ്പ്) നടപ്പിലാക്കാൻ തങ്ങൾ പൂർണ്ണസജ്ജമായിയെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന പദ്ധതിയുടെ





