BusinessFeatured

“പ്രോസ്​പെര”എൻ.ആർ.ഇ സേവിങ്​സ്​ അക്കൗണ്ട് പുറത്തിറക്കി ഫെഡറൽ ബാങ്ക്​

ദുബായ്: പ്രവാസി സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട്​ “പ്രോസ്​പെര” എന്ന പേരിൽ പുതിയ എൻ.ആർ.ഇ സേവിങ്​സ്​ അക്കൗണ്ട് പുറത്തിറക്കി ഫെഡറൽ ബാങ്ക്​. 60 ലക്ഷം രൂപയുടെ കോംപ്ലിമെന്‍ററി ഇൻഷുറൻസ് ആനുകൂല്യങ്ങൾ, എയർപോർട്ട് ലോഞ്ച്, ഡെബിറ്റ് കാർഡ് ഉപയോഗത്തിന് റിവാർഡ് പോയിന്‍റ്​ തുടങ്ങി പ്രവാസികൾക്കായി നിരവധി ആനുകൂല്യങ്ങൾ​ ഉൾപ്പെടുന്നതാണ്​ പ്രോസ്പര സേവിങ്സ്​ അക്കൗണ്ടെന്ന്. ഫെഡറൽ ബാങ്ക്​ മാനേജിങ്​ ഡയറക്ടറും സി.ഇ.ഒയുമായ കെ.വി.എസ്. മണിയൻ ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഒപ്പം ഫെഡറൽ ബാങ്കിന്‍റെ മൊബൈൽ ബാങ്കിങ് പ്ലാറ്റ്​ഫോമായ ഫെഡ്‌ മൊബൈൽ വഴി പ്രവാസികൾക്ക് പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെന്‍റ്​ സ്‌കീം (പി.ഐ.എസ്) അക്കൗണ്ട് തുടങ്ങാൻ സൗകര്യമൊരുക്കുന്ന പുതിയ സംവിധാനത്തിന്‍റെ ഉദ്ഘാടനം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും ബ്രാഞ്ച് ബാങ്കിങ്​ ഹെഡുമായ ഇക്ബാൽ മനോജ് നിർവഹിച്ചു.

ഈ സൗകര്യമുപയോഗിച്ച് പ്രവാസികൾക്ക് ഓഹരിവിപണിയിൽ നിക്ഷേപം നടത്താം. അബുദാബിയിലെ ചീഫ് റെപ്രസന്‍റേറ്റീവ് ഓഫീസർ അരവിന്ദ് കാർത്തികേയൻ, ദുബായിലെ ചീഫ് റെപ്രസെന്‍റേറ്റീവ് ഓഫീസർ ഷെറിൻ കുര്യാക്കോസ് എന്നിവരും വാർത്ത സമ്മേളനത്തിൽ പ​ങ്കെടുത്തു.കഴിഞ്ഞ വർഷം സെപ്​റ്റംബറിൽ ഫെഡറൽ ബാങ്ക്​ മേധാവിയായി ചുതലയേറ്റ ശേഷമുള്ള കെ.വി.എസ് മണിയന്‍റെ ആദ്യ ഗൾഫ് സന്ദർശനത്തിന്‍റെ ഭാഗമായാണ് വാർത്താസമ്മേളനം നടത്തിയത്. ഫെഡറൽ ബാങ്കിന്‍റെ ഇടപാടുകാരുടെ യോഗത്തിലും കെ.വി.എസ് മണിയൻ പങ്കെടുത്തു.

Shares:

Related Posts

Featured

ജി.ഡി.ആർ.എഫ്.എ-യുടെ മുഖ്യ കാര്യാലയത്തിൽ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശനം നടത്തി

ദുബായ്: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ ( ജി ഡി ആർ എഫ് എ) ദുബായ് കാര്യാലയത്തിൽ ദുബായുടെ രണ്ടാമത്തെ ഉപഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ
Entertainment

യുനെസ്‌കോ ഗ്ലോബല്‍ നെറ്റ്‌വർക്ക് ഓഫ് ലേണിങ് സിറ്റികളില്‍ ഇടംപിടിച്ച് ഷാര്‍ജയും റാസല്‍ഖൈമയും.

ഷാർജ - ലോകത്തിലെ 76 രാഷ്ട്രങ്ങളില്‍ നിന്ന് 294 നഗരങ്ങളാണ് ജി.എന്‍.എല്‍.സി പട്ടികയിലുള്ളത്. സാംസ്‌കാരികമായി ഔന്നത്യം പുലര്‍ത്തുന്ന സാമ്പത്തിക രംഗത്ത് ഊര്‍ജസ്വലമായ നഗരമാണ്  ഷാര്‍ജയെന്ന് യുനെസ്‌കോ (യുണൈറ്റഡ് നേഷന്‍സ് എജുക്കേഷനല്‍ സയന്റിഫിക് ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍) വിലയിരുത്തി. സുസ്ഥിര വികസനത്തിനും സാമ്പത്തിക
Business

ബോസ്കിന്‍റെ പ്രവർത്തനം യു.എ.ഇയിലേക്കും വ്യാപിപ്പിക്കുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സ്ഥാപനങ്ങൾക്കും വൻകിട കോർപറേറ്റുകൾക്കും ഓഫിസ്​ ചെയറുകൾ വിതരണം ചെയ്യുന്ന ബോസ്കിന്‍റെ പ്രവർത്തനം യു.എ.ഇയിലേക്കും വ്യാപിപ്പിക്കുന്നു. സജ്ജയിൽ നിർമാണ ഫക്ടറിയുള്ള ബോസ്​ക്​ മിഡിലീസ്റ്റിലുടനീളം ഷോറൂമുകൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നതായി ഉടമകൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദുബൈ ലോഞ്ചിന്‍റെ ഉദ്​ഘാടനം മാർച്ച്​ നാലിന്​
Leave a Reply

Your email address will not be published. Required fields are marked *