ഷാർജ: സ്ത്രീ ഉന്നമനം ലക്ഷ്യമാക്കി സ്ത്രീകളെ പ്രാപ്തരാക്കുന്നതിന് വേണ്ടി രൂപകൽപന ചെയ്ത മാംസ് & വൈഫ്സ് അപ്ലിക്കേഷൻ പ്രവർത്തനമാരംഭിച്ചു. ഷാർജ എക്സ്പോ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ എംകെ മുനീർ എം എൽ എ , സന്തോഷ് ജോർജ് കുളങ്ങര എന്നിവരുടെ സാന്നിധ്യത്തിൽ സിനിമ താരങ്ങളായ കുഞ്ചാക്കോ ബോബൻ, ആസിഫലി, മംമ്ത മോഹൻദാസ്, നവ്യ നായർ, ജുമൈല ദിൽഷാദ്, മാംസ് & വൈഫ്സ് സിഇഒ മുഹമ്മദ് ദിൽഷാദ് എന്നിവർ ചേർന്ന് ആപ്പ് ലോഞ്ച് ചെയ്തു .

നമ്മുടെ സ്ത്രീകൾക്ക് അവരുടെ കഴിവുകൾ ഏതുമാകട്ടെ അവ മാർക്കറ്റ് ചെയ്തു വരുമാനം ഉണ്ടാക്കാവുന്ന, ഒരു ആഗോള സ്ത്രീ കൂട്ടായ്മയുടെ ഭാഗമാകാൻ സാധിക്കുന്ന തരത്തിൽ അവരെ സാമ്പത്തികമായ സ്വാതന്ത്ര്യത്തിലേക്കും ഉയർന്ന ജീവിത നിലവാരത്തിലേക്കും മാറ്റുക എന്നതാണ് മാംസ് & വൈഫ്സ് ലക്ഷ്യമാക്കുന്നതെന്നു മാംസ് & വൈഫ്സ് സിഇഒ മുഹമ്മദ് ദിൽഷാദ് പറഞ്ഞു. എന്നാൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി വനിതാ സമൂഹം മാംസ് & വൈഫ്സ് നെഞ്ചിലേറ്റിക്കഴിഞ്ഞെന്നും, ഭാര്യയുടെ സുഹൃത്ത് ഈ ആപ്പിന്റെ ബിസിസിനെസ് സാധ്യതയെ കുറിച്ച് സംസാരിച്ചതും സൂചിപ്പിച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ വേദിയിൽ കൂട്ടിച്ചേർത്തു. കുടുംബശ്രീ മന്ത്രിയായിരുന്ന കാലത്തു കുടുംബശ്രീ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിന് വേണ്ടി കിയോസ്ക് അടക്കം പലവിധ രീതികൾ പരീക്ഷിച്ചു നോക്കിയെങ്കിലും വിജയകരമായില്ല പക്ഷെ മാംസ് & വൈഫ്സ് പോലെയുള്ള ആധുനിക സൗകര്യങ്ങൾ കുടുംബശ്രീ അടക്കമുള്ള കൂട്ടായ്മകൾക്ക് ഉപകാരപ്രദമാകുന്ന കാര്യത്തിൽ സംശയമില്ലെന്നു കുടുംബശ്രീ മന്ത്രിയായിരുന്ന കാലത്തെ ഓർമ്മകൾ പങ്കുവെച്ചു കൊണ്ട് എം കെ മുനീർ എം എൽ എ പറഞ്ഞു, ഉള്ളിൽ ഉറങ്ങി കിടക്കുന്ന കഴിവുകളെ പല കാരണങ്ങൾ കൊണ്ട് പുറത്തേക്കെടുക്കാൻ പറ്റാതെ ഇരിക്കുന്ന ലക്ഷോപലക്ഷം സ്ത്രീകൾക്ക് ലോകത്തിന്റെ സാധ്യതകളിലേക്ക് വാതിൽ തുറക്കുന്ന മഹത്തായ ആശയം ആണ് മാംസ് & വൈഫ്സ് എന്ന് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. വർത്തമാന കാലത്ത് ഇത്തരം മഹത്തായൊരു ആശയം വിജയിക്കേണ്ടത് മലയാളി സമൂഹത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, സ്ത്രീകൾക്ക് വേണ്ടിയുള്ള ഒരു ഗിഫ്റ് ആണ് ഇതെന്നും, തമാശക്ക് വേണ്ടി ഡൌൺലോഡ് ചെയ്യുകയാണെങ്കിൽ കൂടി സമാന മനസ്കരായ ആളുകളെ കണ്ടുമുട്ടുന്നതിലൂടെ ഉള്ളിലെ കഴിവുകൾ പുറത്തെടുക്കാനും അതിലൂടെ വലിയ സാധ്യതകളിലേക്ക് എത്തിച്ചേരാൻ സാധിക്കുമെന്നും ചെറിയ ആശയങ്ങൾ പോലും വലിയ രീതിയിൽ ആഘോഷിക്കപ്പെടത്തക്ക രീതിയിൽ വലിയ മാറ്റങ്ങൾക്ക് വഴി വെക്കുമെന്നും മംമ്ത മോഹൻദാസ് കൂട്ടിച്ചേർത്തു.
സിനിമാ താരങ്ങളായ രമേഷ് പിഷാരടി , അനാർക്കലി മരിക്കാർ , നേഹ നാസ്നിൻ എന്നിവർ പങ്കെടുത്തു , ആർ ജെ മിഥുനും രഞ്ജിനി ഹരിദാസും അവതാരകരായ പരിപാടിയിൽ ഗായികമാരായ സിതാര കൃഷ്ണകുമാറും ശിവാംഗി കൃഷ്ണകുമാറും സംഘവും ചേർന്ന് അവതരിപ്പിച്ച ഗാനങ്ങളും റംസാൻ മുഹമ്മദും സാനിയ അയ്യപ്പനും ചേർന്നവതരിപ്പിച്ച ഡാൻസും ചടങ്ങിന് മിഴിവേകി. മാംസ് & വൈഫ്സ് അപ്പ്സ്റ്റോറിലും പ്ലേ സ്റ്റോറിലും നിലവിൽ ലഭ്യമാണ്