ദുബായ്: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വർഷങ്ങളുടെ പ്രവർത്തിപരിചയമുള്ള ബിസിനസ് ഗ്രൂപ്പായ യുണീക് വേൾഡിന്റെ പുതിയ ഗോൾഡ് ജ്വല്ലറി & ലൈഫ്സ്റ്റൈൽ ഹബ് ‘യു.ഡബ്ല്യു മാൾ’ മൻഖൂലിലിൽ പ്രവർത്തനമാരംഭിച്ചു. സബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മാൾ ഉദ്ഘാടനം ചെയ്തു. യുണീക് വേൾഡ് ഗ്രൂപ് ചെയർമാൻ സുലൈമാൻ ടി.എം, മാനേജിങ് ഡയറക്ടർ മുഹമ്മദ് സുഹൈബ്, ഗ്രൂപ് ഡയറക്ടർമാരായ മുഹമ്മദ് ഷകീബ്, മുഹമ്മദ് ശിഹാബ്, മുഹമ്മദ് അലി ടി.എം, സി.ഇ.ഒ അബ്ദുൽ റസാഖ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബർദുബായ് അൽ മൻഖൂൽ ഖലീഫ ബിൻ സായിദ് റോഡിൽ 100,000 ചതുരശ്ര അടിയിൽ നിർമിച്ച യു.ഡബ്ലിയു മാളിൽ സൗജന്യ പാർക്കിങ്ങ് സൗകര്യവുമുണ്ട്.നിലവിൽ മലബാർ ഗോൾഡ്, ജോയ് ആലുക്കാസ്, തനിഷ്ഖ്, കല്യാൺ ജ്യൂവലേഴ്സ് തുടങ്ങിയ പ്രമുഖ രാജ്യാന്തര ബ്രാൻഡുകളുടെ വിശാലമായ ഷോറൂമുകൾ യു ഡബ്ല്യു മാളിൽ പ്രവർത്തിക്കുന്നു.

എല്ലാ വിഭാഗം ഉപയോക്താക്കൾക്കുമായി ഇത്തരമൊരു ഗോൾഡ് ജ്വല്ലറി ഹബ് തുറക്കാനായതിൽ ആഹ്ളാദമുണ്ടെന്ന് യുണീക് വേൾഡ് ഗ്രൂപ് ചെയർമാൻ സുലൈമാൻ ടി.എം പറഞ്ഞു. പ്രമുഖ സംരംഭകൻ സുലൈമാൻ ടി.എം 1998ൽ സ്ഥാപിച്ച യുണീക് വേൾഡ് ഗ്രൂപ് ബിസിനസ് സെന്ററുകൾ, എഡ്യൂക്കേഷൻ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ നിലവിൽ സജീവമാണ്.