സൗദി അറേബ്യയിലെ ജിദ്ദയിൽ അൽ-അദ്‌ൽ, അൽ-ഫദ്ൽ പ്രദേശങ്ങളിലെ വീടുകളിൽനിന്ന് താമസക്കാരെ ഒഴിപ്പിച്ചതിനുശേഷം കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി. വീഡിയോ കാണാം. പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞുപോകുന്നവർക്കാവശ്യമായ സഹായങ്ങൾ ജിദ്ദ ചേരി കമ്മിറ്റിയുടെ ആസ്ഥാനം വഴിയും നഗരസഭയുടെ വെബ്‌സൈറ്റ് വഴിയും നൽകുന്നു. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ രേഖയുടെയോ പ്രമാണത്തിന്റെയോ പകർപ്പോ, അല്ലെകിൽ ഉടമയുടെ വിവരങ്ങൾ, ദേശീയ തിരിച്ചറിയൽ കാർഡ് എന്നിവയുടെ വ്യക്തമായ പകർപ്പ് ഉൾപ്പെടെ ആവശ്യമായ രേഖകൾ സമർപ്പിച്ച് നഷ്ടപരിഹാര വിതരണ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ എല്ലാ പൗരന്മാരോടും ആവശ്യപ്പെട്ടു. ജിദ്ദ നഗരസഭയുടെ പോർട്ടലായ www.jeddah.gov.sa വഴി ചേരികൾ നീക്കംചെയ്യുന്നതിനുള്ള നഷ്ടപരിഹാര അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള സേവനം ആരംഭിച്ചിട്ടുണ്ട്.