Featured Gulf Saudi Arabia Sports

‘ഞാ​ൻ സൗ​ദി അ​റേ​ബ്യ​യു​ടെ ഭാ​ഗ​മാ​ണ്’, 2034 വ​രെ അ​ൽ നാസ്സർ ക്ല​ബു​മാ​യി ക​രാ​ർ പു​തു​ക്കി – റൊ​ണാ​ൾ​ഡോ

Written by themediatoc

റി​യാ​ദ്​: സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ ന​ന്നാ​യി ജോ​ലി ചെ​യ്യു​ന്നു​വെ​ന്നും അ​തു​കൊ​ണ്ടാ​ണ് ഞാ​ൻ അ​ൽ നാസ്സർ ഫു​ട്​​ബാ​ൾ ക്ല​ബു​മാ​യു​ള്ള ക​രാ​ർ ഞാ​ൻ പു​തു​ക്കി​യ​തെ​ന്നും ലോ​ക​പ്ര​ശ​സ്​​ത ഫു​ട്​​ബാ​ള​റും അ​ൽ നാസ്സർ ക്യാ​പ്റ്റ​നു​മാ​യ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. അ​ൽ നാസ്സറിന്റെ ​​എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ പോ​സ്​​റ്റ്​ ചെ​യ്ത വി​ഡി​യോ​യി​ലാ​ണ് കി​രീ​ടാ​വ​കാ​ശി ത​ന്നെ എ​ത്ര​മാ​ത്രം സ്വാ​ധീ​നി​ച്ചു എ​ന്ന് ഈ ​പോ​ർ​ച്ചു​ഗീ​സ്​ താ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്​. കി​രീ​ടാ​വ​കാ​ശി​ക്ക്​ ഞാ​ൻ ന​ന്ദി പ​റ​യു​ന്നു. കാ​ര​ണം അ​ദ്ദേ​ഹം മി​ക​ച്ച ജോ​ലി ചെ​യ്യു​ന്നു. മി​ക​ച്ച ശ്ര​മം ന​ട​ത്തു​ന്നു. സൗ​ദി​യി​ൽ ന​ട​ക്കു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​ധാ​ന പ​ങ്ക്​ വ​ഹി​ക്കു​ന്നു. സൗ​ദി ഈ ​വ​ലി​യ മാ​റ്റ​ത്തി​ലും വി​ക​സ​ന​ത്തി​ലും ഏ​റ്റ​വും സ്വാ​ധീ​നം ചെ​ലു​ത്തി​യ വ്യ​ക്തി​യാ​ണെ​ന്നും കി​രീ​ടാ​വ​കാ​ശി​യെ പ്ര​ശം​സി​ച്ചു റെ​ണാ​ൾ​ഡോ പ​റ​ഞ്ഞു.

Screenshot

അ​ടു​ത്ത സീ​സ​ൺ ദൈ​ർ​ഘ്യ​മേ​റി​യ​താ​ണ്. അ​തു​കൊ​ണ്ട്​ ത​ന്നെ വ​രാ​നി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ​ക്ക് ന​ന്നാ​യി ത​യാ​റെ​ടു​ക്കു​ന്ന​തി​നാ​യി ഞാ​ൻ വി​ശ്ര​മി​ക്കാ​ൻ ഇ​ഷ്​​ട​പ്പെ​ട്ടു​വെ​ന്ന്​ ക്ല​ബ് ലോ​ക​ക​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​സ​മ്മ​തി​ച്ച​തി​​ന്റെ കാ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്റെ അ​ഭി​പ്രാ​യ​ത്തി​ൽ സൗ​ദി പ്ര​ഫ​ഷ​ന​ൽ ലീ​ഗ് ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച അ​ഞ്ച് ലീ​ഗു​ക​ളി​ൽ ഒ​ന്നാ​ണ്. ഈ ​പ​ദ്ധ​തി വി​ജ​യി​ക്കു​ന്ന​ത് കാ​ണു​ന്ന​തി​നും സൗ​ദി​യി​ൽ ലോ​ക​ക​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും 2034 വ​രെ ഞാ​ൻ ഇ​വി​ടെ തു​ട​രും, റൊ​ണാ​ൾ​ഡോ കൂട്ടിച്ചേർത്തു. ഞാ​ൻ സൗ​ദി അ​റേ​ബ്യ​യു​ടെ ഭാ​ഗ​മാ​ണ്, എ​ന്റെ ആ​ദ്യ ദി​വ​സം മു​ത​ൽ, അ​ൽ നാസ്സറിൽ മാ​ത്ര​മ​ല്ല, സൗ​ദി ഫു​ട്ബാ​ളി​ലെ പൊ​തു​വാ​യ മാ​റ്റ​ത്തി​​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഞാ​ൻ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. അ​ൽ നാസ്സറിന്​ വേ​ണ്ടി കി​രീ​ട​ങ്ങ​ൾ നേ​ടു​ക എ​ന്ന​താ​ണ് എ​ന്റെ ല​ക്ഷ്യം. സൗ​ദി അ​റേ​ബ്യ​യി​ൽ എ​ന്റെ ടീ​മി​നൊ​പ്പം ചാ​മ്പ്യ​നാ​കു​മെ​ന്ന് ഉ​റ​ച്ചു​വി​ശ്വ​സി​ക്കു​ന്ന​ത്​ കൊ​ണ്ടാ​ണ്​ ക​രാ​ർ പു​തു​ക്കി​യ​തെ​ന്നും റൊ​ണാ​ൾ​ഡോ സൂ​ചി​പ്പി​ച്ചു. ഞാ​ൻ സൗ​ദി ജ​ന​ത​യെ സ്നേ​ഹി​ക്കു​ന്നു. അ​ൽ നാസ്സറിന്റെ ആ​രാ​ധ​ക​രു​മാ​യു​ള്ള എ​​ന്റെ അ​ത്ഭു​ത​ക​ര​മാ​യ ബ​ന്ധ​മാ​ണ് ക​രാ​ർ പു​തു​ക്കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ൽ മ​റ്റൊ​ന്ന്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ അ​ൽ നാസ്സറിൽ സം​ഭ​വി​ച്ച​തി​ൽ ഞ​ങ്ങ​ൾ സ​ന്തു​ഷ്​​ട​ര​ല്ല. പ​ക്ഷേ അ​ടു​ത്ത സീ​സ​ണി​ൽ ഞ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​രാ​കു​മെ​ന്ന് റൊ​ണാ​ൾ​ഡോ കൂ​ട്ടി​ച്ചേ​ർ​ത്തു

റൊ​ണാ​ൾ​ഡോ​യു​ടെ പ്ര​സ്താ​വ​ന​ക്ക്​ സൗ​ദി ആ​രാ​ധ​ക​രി​ൽ​നി​ന്ന് വ്യാ​പ​ക​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. രാ​ജ്യ​ത്തോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​​ന്റെ വി​ശ്വ​സ്ത​ത​ക്കും ന​ന്ദി​ക്കും പ​ല​രും ന​ന്ദിയും എക്‌സിൽ പ്ര​ക​ടി​പ്പി​ച്ചു കഴിഞ്ഞു.

About the author

themediatoc

Leave a Comment