ദുബായ് - ഒക്ടോബർ 27ന് ആരംഭിച്ച ഗ്ലോബൽ വില്ലേജിന്റെ 27മത് സീസണിന് ഞായറാഴ്ച സമാപനമായി. ഇത്തവണ ആയിരക്കണക്കിന് സന്ദർശകർ ഒഴുകിയെത്തിയ സീസൺ റെക്കോർഡ് സന്ദർശകരെ സ്വീകരിച്ചാണ് വിടവാങ്ങിയത്. അവസാനദിവസം വൈകീട്ട് നാലുമുതൽ രാത്രി രണ്ടുവരെ പ്രവർത്തിച്ച മേളയിൽ വൻ വൻതിരക്കാണ് അനുഭവപ്പെട്ടത്.

