ദുബായ്: ഇലക്ട്രിക് എയർ ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി ദുബായ്. മേഖലയിൽ അടുത്ത വർഷം പദ്ധതി വാണിജ്യാടിസ്ഥാനത്തിൽ നടപ്പാക്കുന്നതിന് മുന്നോടിയായാണ് പരീക്ഷണപ്പറക്കൽ നടത്തിയത്. ദുബായ്-അൽഐൻ റോഡിലെ മാർഗാമിലെ ദുബായ് ജെറ്റ്മാൻ ഹെലിപാഡിലുള്ള ജോബി ഏവിയേഷൻ വികസിപ്പിച്ച കേന്ദ്രത്തിലാണ് പരീക്ഷണ പറക്കൽ നടന്നത്.

