Breaking NewsFeatured

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് നയതന്ത്ര പരിഹാരം വേണം; ഇസ്താംബൂളിൽ നാലുരാജ്യങ്ങളുടെ സംയുക്ത പ്രസ്താവന

ഇസ്താംബൂൾ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കും അസ്ഥിരതയ്ക്കും പരിഹാരം കാണാൻ നയതന്ത്ര നീക്കങ്ങൾ ശക്തമാക്കണമെന്ന് സൗദി അറേബ്യ, തുർക്കി, ഈജിപ്ത്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ. ഇസ്താംബൂളിൽ ചേർന്ന നാലുരാജ്യങ്ങളുടെ ക്വാർട്ടറ്റ് യോഗത്തിലാണ് പ്രാദേശിക വിഷയങ്ങളിൽ സംയുക്ത നിലപാട് വ്യക്തമാക്കിയത്.

പശ്ചിമേഷ്യയിലെയും അതിനപ്പുറത്തെയും അസ്ഥിരതയ്ക്ക് ഇസ്രയേൽ അധിനിവേശവും നയങ്ങളും പ്രധാന കാരണമാണെന്ന് മന്ത്രിമാർ പ്രസ്താവനയിൽ ആരോപിച്ചു. ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങൾക്കനുസരിച്ച് ദ്വിരാഷ്ട്ര പരിഹാരം അടിയന്തരമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

1967 ജൂൺ നാലിലെ അതിർത്തികളെ അടിസ്ഥാനമാക്കി, കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്രവും പരമാധികാരവുമുള്ള ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നാണ് ആവശ്യം. ഫലസ്തീനിലെ അക്രമങ്ങൾ അവസാനിപ്പിക്കുക, വെസ്റ്റ് ബാങ്കിലെയും ജറുസലേമിലെയും കുടിയേറ്റ പ്രവർത്തനങ്ങൾ നിർത്തുക, ഗാസയിലേക്ക് തടസ്സമില്ലാതെ മാനുഷിക സഹായം എത്തിക്കുക, പുനർനിർമാണം വേഗത്തിലാക്കുക എന്നീ ആവശ്യങ്ങളും മന്ത്രിമാർ മുന്നോട്ടുവച്ചു.

യെമനിലെ ഹൂതി സായുധസംഘത്തിന്റെ ആക്രമണങ്ങളെയും ചെങ്കടലിലെയും ബാബ് അൽ മന്ദബ് കടലിടുക്കിലെയും വാണിജ്യ കപ്പലുകൾക്കുനേരെയുള്ള ആക്രമണങ്ങളെയും മന്ത്രിമാർ ശക്തമായി അപലപിച്ചു. സൗദി അറേബ്യയ്ക്കും യെമൻ സർക്കാരിനും പിന്തുണ പ്രഖ്യാപിച്ച അവർ, ഹൂതികൾ സൈനിക നടപടികൾ അവസാനിപ്പിച്ച് രാഷ്ട്രീയ ചർച്ചകളിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ടു.

അമേരിക്ക–ഇസ്രയേൽ–ഇറാൻ സംഘർഷം സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ പരിഹരിക്കാവൂ എന്നും പ്രസ്താവനയിൽ വ്യക്തമാക്കി. സാധാരണക്കാർക്കും സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾക്കും കപ്പലുകൾക്കും നേരെയുള്ള ആക്രമണങ്ങൾ ഒഴിവാക്കണമെന്നും ഇസ്ലാമാബാദിൽ ഒപ്പുവച്ച ധാരണാപത്രത്തെ പിന്തുണയ്ക്കുന്നതായും മന്ത്രിമാർ അറിയിച്ചു.

ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതവും തടസ്സരഹിതവുമായ കപ്പൽഗതാഗതം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. സമുദ്രഗതാഗതത്തിലെ തടസ്സങ്ങൾ ആഗോള വിതരണശൃംഖലയെയും ഊർജം, വളം, ഭക്ഷണം എന്നിവയുടെ നീക്കത്തെയും ബാധിക്കുമെന്നും ഇത് മേഖലയിലെയും പുറത്തുമുള്ള ദുർബല ജനവിഭാഗങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രിമാർ മുന്നറിയിപ്പ് നൽകി.

Shares:

Related Posts

Gulf

അ​ഫ്​ഗാനിസ്ഥാനിൽ വൻ ഭൂകമ്പം; 800റിലധികം മരണം, രണ്ടായിരത്തിലധികം പേർക്ക് പരിക്ക്

കാബൂൾ: അ​ഫ്​ഗാനിസ്ഥാനിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 800റിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. രണ്ടായിരത്തിലധികം പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. മരണ സംഖ്യ ഇനിയും ഏറെ ഉയർന്നേക്കാമെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള കിഴക്കൻ അഫ്ഗാനിസ്ഥാനിലാണ് ഭൂചലനമുണ്ടായത്.
Featured

ഷാ​ർ​ജ ബി​നാ​ലെ​യു​ടെ ഭാ​ഗ​മാ​യ ആ​ർ​ട്സ് പാ​ല​സ്​ തു​റ​ന്നു

ഷാ​ർ​ജ - ഷാ​ർ​ജ ബി​നാ​ലെ​യു​ടെ 15മത് പ​തി​പ്പി​ന്‍റെ ഭാ​ഗ​മാ​യി പു​നഃ​സ്ഥാ​പി​ച്ച ആ​ർ​ട്​​സ്​ പാ​ല​സും അ​ൽ ദൈദ് പ​ഴ​യ ക്ലി​നി​ക്ക് കെ​ട്ടി​ട​വും സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഹിസ് ഹൈനസ് ശൈ​ഖ് ഡോ.​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി ഉ​ദ്ഘാ​ട​നം ചെ​യ്തു.
Breaking News

എട്ടാമത്തെ ഗിന്നസ് റെക്കോര്‍ഡ് നേട്ടം കൈവരിച്ച് പെയ്‌സ് എജ്യുക്കേഷന്‍ വിദ്യാര്‍ത്ഥികള്‍; പുനരുപയോഗ ബാഗുകള്‍ക്ക് നിറം പകര്‍ന്നാണ് നേട്ടം കൈവരിച്ചത്

ഷാർജ: ഷാര്‍ജ മുവൈല ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ക്യാമ്പസാണ് പെയ്‌സ് എജ്യുക്കേഷന്‍ ഗ്രൂപ്പിന്റെ എട്ടാം ഗിന്നസ് റെക്കോര്‍ഡ് നേട്ടത്തിന് വേദിയായത്. 10346 വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പുനരുപയോഗ സാധ്യമായ ബാഗുകളില്‍ വൈവിധ്യമാര്‍ന്ന കലാവിഷ്‌കാരങ്ങളിലൂടെ പുതിയ ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്. ഇന്ത്യ ഇന്റര്‍ നാഷണല്‍
Business

അബുദാബി അൽവഹ്ദ മാളിൽ വൺ സോൺ പ്രവർത്തനമാരംഭിച്ചു

അബുദാബി: കുറഞ്ഞ കാലം കൊണ്ട് ഷോപ്പിംഗ് രംഗത്ത് വിസ്മയം സമ്മാനിച്ച വൺ സോൺ ഇൻ്റർനാഷനൽ ഷോറൂം അൽ വഹ്ദ മാളിൽ പ്രവർത്തനമാരംഭിച്ചു. പ്രൗഢ ഗംഭീരമായ ഉദ്ഘാടന ചടങ്ങിൽ ലൈൻ ഇൻവെസ്റ്റ്‌മെന്റ് ഡയറക്ടർ ശ്രീ വജീബ് ഖോറി, മാനേജിങ് ഡയറക്ടർ ഷിനാസ് എന്നിവർ
Leave a Reply

Your email address will not be published. Required fields are marked *