FeaturedGulf

ഇ​ല​ക്​​ട്രി​ക്​ എ​യ​ർ ടാ​ക്സി​യു​ടെ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി ദുബായ്; പരീക്ഷണം സു​പ്ര​ധാ​ന ചു​വ​ടു​വെ​​പ്പെ​ന്ന്​ ശൈ​ഖ്​ ഹം​ദാ​ൻ

ദുബായ്: ഇ​ല​ക്​​ട്രി​ക്​ എ​യ​ർ ടാ​ക്സി​യു​ടെ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി ദുബായ്. മേ​ഖ​ല​യി​ൽ അ​ടു​ത്ത വ​ർ​ഷം പ​ദ്ധ​തി വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യാ​ണ്​ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ ന​ട​ത്തി​യ​ത്. ദുബായ്-​അ​ൽ​ഐ​ൻ റോ​ഡി​ലെ മാ​ർ​ഗാ​മി​ലെ ദുബായ് ജെ​റ്റ്മാ​ൻ ഹെ​ലി​പാ​ഡി​ലു​ള്ള ജോ​ബി ഏ​വി​യേ​ഷ​ൻ വി​ക​സി​പ്പി​ച്ച കേ​ന്ദ്ര​ത്തി​ലാ​ണ് പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ ന​ട​ന്ന​ത്.

മാ​ധ്യ​മ പ്ര​തി​നി​ധി​ക​ളു​ടെ​യും ജോ​ബി ഏ​വി​യേ​ഷ​ൻ ടീ​മി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ എ​യ​ർ ടാ​ക്സി നി​ര​വ​ധി ത​വ​ണ​ക​ളാ​യി പ​റ​ന്നു. പ​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​നും ചു​റ്റു​മു​ള്ള മ​രു​ഭൂ​മി​ക്കും മു​ക​ളി​ലൂ​ടെ ടാ​ക്സി ക​ട​ന്നു​പോ​യ ശേ​ഷം വി​ജ​യ​ക​ര​മാ​യി ലാ​ൻ​ഡ്​​ചെ​യ്തു. ദുബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ)​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ലി​ന്‍റെ വി​ജ​യം സ​മ്പൂ​ർ​ണ​മാ​യ രീ​തി​യി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ലേ​ക്കു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വെ​​പ്പാ​ണെ​ന്ന്​ ദുബായ് കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം പ​റ​ഞ്ഞു.

ഈ ​നേ​ട്ടം ദൂ​ര​ങ്ങ​ൾ കു​റ​ക്കു​ക​യും ദുബായിലെ ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്തു​ക​യും സു​സ്ഥി​ര​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ​വു​മാ​യ ന​ഗ​ര ഗ​താ​ഗ​ത​ത്തെ പു​ന​ർ​നി​ർ​വ​ചി​ക്കു​ക​യും ചെ​യ്യും. ന​വീ​ക​ര​ണ​ത്തി​ലും സാ​​ങ്കേ​തി​ക​വി​ദ്യ​യി​ലും ആ​ഗോ​ള ത​ല​ത്തി​ൽ യു.​എ.​ഇ​യു​ടെ പ​ദ​വി ​ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗം കൂ​ടി​യാ​ണി​ത്​ -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ന​ഗ​ര​ത്തി​ലു​ട​നീ​ളം എ​ളു​പ്പ​ത്തി​ലും വേ​ഗ​ത്തി​ലും സു​ര​ക്ഷി​ത​മാ​യും സ​ഞ്ച​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും എ​യ​ർ ടാ​ക്സി പു​തി​യ മി​ക​ച്ച സേ​വ​നം ഉ​റ​പ്പാ​ക്കു​മെ​ന്ന്​ ആ​ർ.​ടി.​എ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നും ഡ​യ​റ​ക്ട​ർ ജ​ന​റ​ലു​മാ​യ മ​താ​ർ അ​ൽ താ​യ​ർ പ​റ​ഞ്ഞു. ദുബായ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ പാം ​ജു​മൈ​റ​യി​ലേ​ക്കു​ള്ള യാ​ത്ര ഇ​തി​ലൂ​ടെ 12 മി​നി​റ്റി​ൽ സാ​ധ്യ​മാ​കും. കാ​റി​ൽ 45 മി​നി​റ്റ്​ വേ​ണ്ടി​വ​രു​ന്ന​താ​ണി​ത്.

പൈ​ല​റ്റി​ല്ലാ എ​യ​ര്‍ ടാ​ക്സി​ക​ള്‍ യാ​ഥാ​ര്‍ഥ്യ​മാ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ മാ​സം അ​ബൂ​ദ​ബി​യി​ൽ പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​ന്​ തു​ട​ക്ക​മാ​യി​രു​ന്നു. അ​ബൂ​ദ​ബി​യി​ലെ കൊ​ടും​ചൂ​ട് അ​ട​ക്ക​മു​ള്ള വി​വി​ധ സാ​ഹ​ച​ര്യ​ങ്ങ​ള്‍ എ​യ​ര്‍ ടാ​ക്സി​ക​ള്‍ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​ന്നു​വെ​ന്ന് വി​ല​യി​രു​ത്തു​ക​യാ​യി​രു​ന്നു പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​ന്റെ ഉ​ദ്ദേ​ശ്യം. ഈ ​വ​ര്‍ഷം അ​വ​സാ​ന​ത്തോ​ടെ പൈ​ല​റ്റി​ല്ലാ എ​യ​ര്‍ ടാ​ക്സി​ക​ള്‍ അ​ബൂ​ദ​ബി​യി​ല്‍ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണെ​ന്നും അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Shares:

Related Posts

Gulf

കേരള കോണ്‍ക്ലേവ് വിഷന്‍ 2050/2056; 2023 ഫെബ്രുവരി 3 മുതല്‍ കോഴിക്കോട്ട്

ദുബായ് - കേരളത്തിന്റെ ഭാവി പുനര്‍നിര്‍വഹണം എന്ന പ്രമേയവുമായി കേരള കോണ്‍ക്ലേവ് വിഷന്‍ 2050/2056 അടുത്ത വര്‍ഷം ഫെബ്രുവരി 3, 4, 5 തീയതികളില്‍ കോഴിക്കോട് മര്‍ക്കസ് നോളജ് സിറ്റിയിലുള്ള വലന്‍സി ഗാലറിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ ദുബായില്‍ വാര്‍ത്താ
Featured

പുതിയ വർക്ക്‌ ​പെർമിറ്റ്​ സംവിധാനം ​പ്രഖ്യാപിച്ച് ദുബായ്; ഫ്രീസോൺ കമ്പനികൾക്ക്​ പുറത്തും പ്രവർത്തിക്കാം

ദുബായ്: ഇനിമുതൽ എമിറേറ്റിലെ ഫ്രീസോണുകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക്​ സുപ്രധാന മേഖലകളിലേക്കും വാണിജ്യ, പ്രവർത്തനം വ്യാപിപ്പിക്കാൻ അനുമതി നൽകുന്ന പുതിയ പെർമിറ്റ്​ സംവിധാനം ​പ്രഖ്യാപിച്ച്​ സാമ്പത്തിക, ടൂറിസം ഡിപാർട്ട്​മെന്‍റ്​ (ഡി.ഇ.ടി). ഇതനുസരിച്ച് ഇനിമുതൽ ചെറുകിട സംരംഭങ്ങൾക്കും ബഹുരാഷ്ട്ര കമ്പനികൾക്കും ഒരുപോലെ വളർച്ച കൈവരിക്കാൻ
Breaking News

‘ഭാ​വി​സ​ർ​ക്കാ​റി​നെ രൂ​പ​പ്പെ​ടു​ത്തു​ക’ എ​ന്ന പ്ര​മേ​യ​ത്തിൽ ആ​ഗോ​ള സ​ർ​ക്കാ​ർ ഉ​ച്ച​കോ​ടി​ക്ക്​ ഇ​ന്ന്​ തു​ട​ക്കം

ദുബായ് - ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​ർ​ക്കാ​ർ സം​ഗ​മ​ങ്ങ​ളി​ലൊ​ന്നാ​യ ആ​ഗോ​ള സ​ർ​ക്കാ​ർ ഉ​ച്ച​കോ​ടി​ക്ക്​ തി​ങ്ക​ളാ​ഴ്ച ദു​ബൈ​യി​ൽ തു​ട​ക്ക​മാ​കും. ‘ഭാ​വി​സ​ർ​ക്കാ​റി​നെ രൂ​പ​പ്പെ​ടു​ത്തു​ക’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ദുബായ് മ​ദീ​ന​ത്ത്​ ജു​മൈ​റ​യി​ലെ വി​വി​ധ ഹാ​ളു​ക​ളി​ലാ​ണ്​ പ​രി​പാ​ടി ന​ട​ക്കു​ക. 20 രാ​ജ്യ​ങ്ങ​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​രും 250 മ​ന്ത്രി​മാ​രും 10,000
Gulf

അർബുദബാധിതർക്ക് സെന്‍റ് മേരീസ് ചർച്ച് ഒരുക്കുന്ന കരുതൽ “മേഴ്‌സിത്തോണ്‍”

ദുബായ് - നിര്‍ധനരായ ക്യാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്ക് സാമ്പത്തിക സഹായം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഗള്‍ഫിലെ ഏറ്റവും വലിയ കത്തോലിക്ക ദേവാലയമായ ദുബായ് സെന്റ് മേരീസ് കത്തോലിക്ക പള്ളി മേഴ്‌സിത്തോണ്‍ എന്ന പേരില്‍ കൂട്ടനടത്തം സംഘടിപ്പിക്കുന്നു.ലോ​ക അ​ർ​ബു​ദ​ ദി​നാ​ച​ര​ണത്തോടനുബന്ധിച്ചു ഫെ​​ബ്രു​വ​രി 19ന്​
Leave a Reply

Your email address will not be published. Required fields are marked *