Breaking NewsFeatured

വിസ കാലാവധി കഴിഞ്ഞാൽ യു.എ.ഇയിൽ ഇനി ദിവസവും 50 ദിർഹം പിഴ

ദുബായ് – യു.എ.ഇയിൽ മുൻപുണ്ടായിരുന്ന വിസ നിയമപ്രകാരം കാലാവധി കഴിഞ്ഞ വിസക്കാർക്ക് 100 ദിർഹമായിരുന്നു പിഴ എന്നാൽ പുതുക്കിയ നിയമവ്യവസ്ഥകൾ അനുസരിച്ചു ഇനിമുതൽ ഓരോ ദിവസവും 50 ദിർഹം വീതം പിഴ അടച്ചാൽ മതി. അതേസമയം, റസിഡന്‍റ് വിസക്കാരുടെ പിഴ 25 ദിർഹമിൽ നിന്ന് 50 ദിർഹമായി ഉയർത്തി.

യു.എ.ഇ വിസകളിൽ കഴിഞ്ഞമാസം മൂന്ന് മുതൽ പ്രഖ്യാപിച്ച മാറ്റങ്ങളുടെ തുടർച്ചയായാണ് ഓവർസ്റ്റേ പിഴകളും മാറുന്നത്. ഇതനുസരിച്ചാണ് സന്ദർക വിസക്കാരുടെ പിഴ കുറഞ്ഞതും താമസക്കാരുടേത് കൂടിയതും. കൃത്യമായ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി ചെലവഴിക്കുന്ന ഓരോ ദിവസങ്ങളും ഓവർ സ്റ്റേയായി കണക്കാക്കുമെന്നും അധിക്രതർ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസം നടപ്പിൽ വന്ന നിർദേശമനുസരിച്ച് റസിഡൻസി വിസക്കാർക്ക് കാലാവധി അവസാനിച്ച് ആറ് മാസം വരെ ഗ്രേസ് പിരീഡ് ലഭിക്കും. ഈ സമയത്തിനുള്ളിൽ രാജ്യം വിടുകയോ, പുതിയ വിസ എടുക്കുകയോ ചെയ്യണം. മലയാളികൾ ഉൾപെടെയുള്ള പ്രവാസികൾക്ക് ആശ്വാസവും ആശങ്കയും പകരുന്നതാണ് വിസ പിഴയിലെ മാറ്റം.

എന്നാൽ വിസ പുതുക്കാനുള്ള അപേക്ഷ നടപടിക്രമങ്ങൾ ആരംഭിച്ച് 30 ദിവസത്തിനുള്ളിൽ ശരിയായ രേഖകൾ സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ അപേക്ഷ റദ്ദാകും. മൂന്ന് തവണയിൽ കൂടുതൽ തെറ്റായ രേഖകൾ സമർപ്പിച്ചാലും അപേക്ഷ റദ്ദാക്കപ്പെടും. ഇതോടെ വീണ്ടും അപേക്ഷിക്കേണ്ടി വരും. ഓൺലൈൻ, അധികൃതരുടെ വെബ്സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ, ഹാപ്പിനസ് സെന്‍റർ എന്നിവ വഴി പിഴ അടക്കാം.

ഇത്തരത്തിലെ പുതുക്കിയ നിയമനടപടി സന്ദർശക വിസക്കാർക്ക് ഗുണം ചെയ്യും ഒപ്പം വിസ കാലാവധി കഴിയുന്നവർക്ക് നിലവിൽ അടക്കേണ്ട പിഴയുടെ പകുതി അടച്ചാൽ മതിയാവും. എന്നാൽ, റസിഡന്‍റ് വിസക്കാർക്ക് ഇനിമുതൽ ഇരട്ടി തുക പിഴ അടക്കേണ്ടി വരും.

Shares:

Related Posts

Breaking News

സഖാവ് കോടിയേരി ബാലകൃഷ്ണൻ നമ്മെ വിട്ടു പിരിഞ്ഞു.

തിരുവനന്തപുരം - കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും, സി പി ഐ എം മുൻ സംസ്ഥാന സെക്രട്ടറിയും, മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയുമായ സഖാവ് കോടിയേരി ബാലകൃഷ്ണൻ (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ടിനായിരുന്നു.
Featured

പാലക്കാട് ഇനിമുതൽ ലക്ഷ്വറി ഗ്ലോബൽ ബ്രാൻഡുകളുടെ പറുദീസ

പാലക്കാട് - ബഹുമുഖ കമ്പനിയായ അത്താച്ചി ഗ്രൂപ്പ് പുതുതായി ആരംഭിക്കുന്ന അഗ്രോ - ഫോറസ്ട്രി അടിസ്ഥാനമാക്കി നിർമിക്കുന്ന ലക്ഷ്വറി സ്കിൻ കെയർ ബ്രാൻഡ് ആയ MOREGANICS ന്റെ നിർമ്മാണ യൂണിറ്റ് ബഹു: നിയമവകുപ്പ്,വ്യവസായ വകുപ്പുമന്ത്രി ശ്രീ. പി.രാജീവ് പാലക്കാടു ഉൽഘാടനം നിർവഹിച്ചു. നവയുഗ
Breaking News

യു.​എ.​ഇ പ്ര​സി​ഡ​ൻ​റ് ശൈ​ഖ്​ മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യാ​മാ​താ​വ് നി​ര്യാ​ത​യാ​യി

അ​ബൂ​ദ​ബി - യു.​എ.​ഇ പ്ര​സി​ഡ​ൻ​റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ് യാ​ന്‍റെ ഭാ​ര്യാ മാ​താ​വ് ശൈ​ഖ മ​റി​യം ബി​ന്‍ത് അ​ബ്ദു​ല്ല ബി​ന്‍ സു​ലാ​യം അ​ല്‍ ഫ​ലാ​സി അ​ന്ത​രി​ച്ചു. യു.​എ.​ഇ പ്ര​സി​ഡ​ൻ​റി​ന്‍റെ പ​ത്‌​നി ശൈ​ഖ സ​ലാ​മ ബി​ന്‍ത് ഹം​ദാ​ന്‍ ബി​ന്‍
Featured

മാതൃസ്​നേഹത്തിന്‍റെ കഥ പറഞ്ഞ്​ ‘എ ജേണി ഓഫ്​ എ റീകോൾഡ്​ മാൻ’ ദുബായിൽ പുറത്തിറങ്ങി

ദുബായ് - മാതാവിന്‍റെ സ്​നേഹവാത്സല്യം കൊതിക്കുന്ന മകന്‍റെ കഥ പറയുന്ന സംഗീത ആൽബം ‘എ ജേണി ഓഫ്​ എ റീകോൾഡ്​ മാൻ’ പുറത്തിറങ്ങി. നിക്കോൺ മിഡിലീസ്റ്റ്​ ആൻഡ്​ ആഫ്രിക്കയുടെ ബാനറിൽ സുൽത്താൻ ഖാൻ സംവിധാനം ചെയ്ത ആൽബം പ്രവാസ ജീവിതത്തിന്‍റെ നൊമ്പരവും
Leave a Reply

Your email address will not be published. Required fields are marked *