FeaturedGulf

മാതൃസ്​നേഹത്തിന്‍റെ കഥ പറഞ്ഞ്​ ‘എ ജേണി ഓഫ്​ എ റീകോൾഡ്​ മാൻ’ ദുബായിൽ പുറത്തിറങ്ങി

ദുബായ് – മാതാവിന്‍റെ സ്​നേഹവാത്സല്യം കൊതിക്കുന്ന മകന്‍റെ കഥ പറയുന്ന സംഗീത ആൽബം ‘എ ജേണി ഓഫ്​ എ റീകോൾഡ്​ മാൻ’ പുറത്തിറങ്ങി. നിക്കോൺ മിഡിലീസ്റ്റ്​ ആൻഡ്​ ആഫ്രിക്കയുടെ ബാനറിൽ സുൽത്താൻ ഖാൻ സംവിധാനം ചെയ്ത ആൽബം പ്രവാസ ജീവിതത്തിന്‍റെ നൊമ്പരവും മാതൃസ്​നേഹവും ഒരേസമയം വിവരിക്കുന്നു. ദുബൈ ഫെസ്റ്റിവൽ സിറ്റി മാളിലെ നോവോ സിനിമാസിൽ നടന്ന ചടങ്ങിലാണ്​ ആൽബം പുറത്തിറക്കിയത്​. അമ്മമാർക്കുള്ള സ്​നേഹാദരമാണ്​ ഈ സംഗീത ശിൽപമെന്ന്​ അണിയറപ്രവർത്തകർ പറഞ്ഞു.
പൂർണ്ണമായും നിക്കോൺ ഇസഡ്​ 6- II ക്യാമറകളിൽ ചിത്രീകരിച്ച ഈ ദൃശ്യാവിഷ്കാരത്തിൽ മുഖ്യവേഷത്തിലെത്തുന്നത്​ യു.എ.ഇയിലെ പ്രമുഖ ഫോട്ടോ ജേണലിസ്റ്റായ കമാൽ കാസിമാണ്​. മാതാവിന്‍റെ സാമിപ്യം നഷ്ടപ്പെട്ട്​ ദുരിത പ്രവാസം നയിക്കുന്ന മകന്‍റെ വേഷത്തിലാണ്​ കമാൽ കാസിം എത്തുന്നത്​. മാതാവായി തെസ്നിം കാസിം വേഷമിടുന്നു. കഥ, ഛായാഗ്രഹണം എന്നിവ സുൽത്താൻ ഖാൻ നിർവഹിച്ചു. ഒ.എസ്​.എ. റശീദിന്‍റെ വരികൾക്ക്​ ഖാലിദ്​ ഈണവും ശബ്​ദവും നൽകി.

മേഖലയിലെ ഫോട്ടോഗ്രാഫർമാരുടെയും വീഡിയോഗ്രാഫർമാരുടെയും കഴിവു​കളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ്​ ഇത്തരം സംരംഭങ്ങളെന്നും വേറിട്ട ആശയവുമായെത്തുന്നവർക്ക്​ പിന്തുണ തുടരുമെന്നും നി​ക്കോൺ മിഡിലീസ്റ്റ്​ മാനേജിങ്​ ഡയറക്ടർ നരേന്ദ്ര മേനോൻ പറഞ്ഞു. കലാകാരൻമാരുടെ ക്രിയാത്​മകത വളർത്തുക എന്നത്​ വള​രെ പ്രാധാന്യത്തോടെയാണ്​ പരിഗണിക്കുന്നതെന്നും ദൃശ്യകലാകാരൻമാരെ പിന്തുണക്കുന്നത്​ കേവലം ബിസിനസായല്ല കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ആൽബത്തിനായി തെരഞ്ഞെടുത്ത വിഷയമാണ്​ കൂടുതൽ ആകർഷിച്ചതെന്ന്​ സുൽത്താൻ ഖാൻ പറഞ്ഞു. മാതാവിനെ കാണാൻ കൊതിക്കുന്ന നിരവധി പ്രവാസികൾ ഇവിടെയുണ്ട്​. അവർക്ക്​ കൂടിയുള്ള ആദരമാണ്​ ഈ ആൽബം. നിക്കോൺ നൽകുന്ന ഇത്തരം അവസരങ്ങൾ ഫോട്ടോഗ്രാഫർമാർക്കും വീഡിയോഗ്രാഫർമാർക്കും മുതൽക്കൂട്ടാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

കെ.സി. ഉസ്മാനാണ്​ ആൽബത്തിന്‍റെ പ്രൊഡക്ഷൻ കോഡിനേറ്റർ. സീനഷ്​ എസ്​. ആനന്ദ്​, അർജുൻ ഗോപൻ, അനിൽ ഗോവിന്ദ്, മുഹമ്മദ്​ തംസീർ, ഇഷ ബക്കർ, മിഗ്​ൻ ബൗസിം, ഷെർ ബഹാദർ, അക്ഷയ്​, ഗൗരി നായർ​ തുടങ്ങിയവരും അണിയറയിൽ പ്രവർത്തിച്ചു.

Shares:

Related Posts

Featured

ഹെല്‍ത് കെയര്‍ മേഖലയിലെ പ്രഥമ ഇന്റഗ്രേറ്റഡ് പ്‌ളാറ്റ്‌ഫോം “മൈ ആസ്റ്റര്‍” 352കെ പിന്നിട്ട് മുന്നേറുന്നു

ദുബായ് - ആരോഗ്യ സംരക്ഷണത്തിന് ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ യൂ.എ.യിൽ ഹെല്‍ത് കെയര്‍ ഈ മേഖലയിലെ ആദ്യ ഇന്റഗ്രേറ്റഡ് ഹെല്‍ത് കെയര്‍ ആപ്പായ മൈ ആസ്റ്ററിന്റെ സമ്പൂര്‍ണ പതിപ്പ് ഔപചാരികമായി
Gulf

ഷാർജ പുസ്തകമേളയുടെ റൈറ്റേഴ്‌സ് ഫോറത്തിൽ പി എ ഇബ്രാഹിം ഹാജിയുടെ സ്മരണ ജ്വലിച്ചു നിന്ന സായാഹ്നം

ഷാർജ - ഷാർജ പുസ്തകോത്സവങ്ങളിൽ പലപ്പോഴും അതിഥിയായി എത്തിയിരുന്ന വിദ്യാഭ്യാസ വിചക്ഷണനും സംരംഭകനുമായ, അന്തരിച്ച ഡോ. പി എ ഇബ്രാഹിം ഹാജിയുടെ സ്മരണ ജ്വലിച്ചു നിന്ന സായാഹ്‌നമായിരുന്നു ശനിയാഴ്ച പുസ്തകമേളയുടെ റൈറ്റേഴ്‌സ് ഫോറത്തിൽ . ഒലീവ് പ്രസിദ്ധീകരിച്ച മാൻ ഓഫ് മെനി
Business

റാക് ബിഗസ്റ്റ് വെയ്റ്റ് ലോസ് ചാലഞ്ച് 2025: 45.7 കിലോ ഭാരം കുറച്ച് അമൃത് രാജ് ഓവറോൾ ചാമ്പ്യൻ

റാസൽഖൈമ: യു.എ.ഇയിലെ തന്നെ ഏറ്റവും വലിയ ഹെൽത്ത് ചാലഞ്ചുകളിലൊന്നായ റാക് ബിഗസ്റ്റ് വെയ്റ്റ് ലോസ് ചാലഞ്ച് 2025ൽ ദുബൈയിലെ 31കാരനായ ഇന്ത്യൻ സ്വദേശി അമൃത് രാജ് 45.7 കിലോഗ്രാം കുറച്ച് പുരുഷ വിഭാഗത്തിലെ ഓവറോൾ ചാമ്പ്യനായി. 13,800 ദിർഹമാണ് മംഗലാപുരം സ്വദേശിയായ
Leave a Reply

Your email address will not be published. Required fields are marked *