Business Featured Gulf UAE

പ്രമുഖ ജ്വല്ലറി ബ്രാൻഡ് താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ രണ്ട് സ്റ്റോറുകൾ പ്രവർത്തനം ആരംഭിച്ചു

Written by themediatoc

ദുബായ്: അതിവേഗം വളർച്ച നേടിയ താജ്‌വിയുടെ രണ്ട് ഷോറൂമുകൾ ഒരേ ദിവസം പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജ്വല്ലറിയുടെ ആറാമത്തെ ഷോറൂം ദെയ്‌റ ഗോൾഡ് ലാൻഡ് ബിൽഡിങ്ങിലും ഏഴാമത്തെ ഷോറൂം അൽ മുത്തീനയിലും പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ചു നിരവധി കലാപരിപാടികൾ അരങ്ങേറി. ഡയമണ്ട്, ആന്റിക്ക്, ലൈറ്റ് വെയിറ്റ് ജ്വല്ലറി, പ്രേഷ്യസ് ജ്വല്ലറി, ഇറ്റാലിയൻ, കസ്റ്റമൈസ്ഡ് ജ്വല്ലറി തുടങ്ങി നിരവധി കളക്ഷനുകളാണ് താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒരുക്കിയിട്ടുണ്ടെന്നും മാനേജിങ് ഡയറക്ടർ മുജീബ് റഹ്മാൻ പറഞ്ഞു.

ഉദ്ഘാടനത്തോട് അനുബന്ധിച്ച്‌ ഗോൾഡ് കോയിനും ഗോൾഡ് ബാറും മേക്കിങ് ചാർജ് ഇല്ല, മാത്രമല്ല ഏത് ഡയമണ്ട് ജ്വല്ലറി പർച്ചേസ് ചെയ്യുമ്പോഴും 60% ഓഫർ കൂടാതെ 750 ദിർഹംസ് ക്യാഷ് ബാക്ക് ലഭിക്കുമെന്നും മറ്റനവധി ഓഫറുകൾ ഒരിക്കിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
കൂടാതെ ദുബായിലെ മീന ബസാർ, ഇത്ര കമ്മ്യൂണിറ്റി ദേരാ, യൂണിയൻ മെട്രോ ഷോറൂം എന്നിവിടങ്ങളിൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും വൈസ് ചെയർമാൻ ഹനീഫ അബ്ദുൽ മനാഫും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷമീർ ഷാഫിയും കൂട്ടിചേർത്തു. ഖത്തർ, ഒമാൻ, ബഹ്‌റൈൻ, സൗദി അറേബ്യ, യൂ.എസ്, യൂ.കെ, സിങ്കപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ താജ്‌വി ഉടൻ പ്രവർത്തനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ചെയർമാൻ മുഹമ്മദ്‌ ഹനീഫ താഹ കൂട്ടിച്ചേർത്തു.

About the author

themediatoc

Leave a Comment